Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഡെങ്കിപ്പനി ബാധിച്ചവർക്ക് പ്ലേറ്റ്‌ലെറ്റ് കൗണ്ട് വർധിപ്പിക്കുന്നതിന് ആയുർവേദ മരുന്നായ ഫിഫത്രോൾ ഉത്തമം; പാർശ്വഫലങ്ങളില്ലാതെ കരളിനെ ശക്തിപ്പെടുത്താൻ ഫിഫത്രോളിന് സാധിക്കുമെന്നും അവകാശവാദം; കൊവിഡ്19 പ്രതിരോധത്തിന് ആയുർവേദ മരുന്ന് പരീക്ഷണത്തിന് അനുമതി തേടി ഡോ. കെ എൻ ദ്വിവേദി

ഡെങ്കിപ്പനി ബാധിച്ചവർക്ക് പ്ലേറ്റ്‌ലെറ്റ് കൗണ്ട് വർധിപ്പിക്കുന്നതിന് ആയുർവേദ മരുന്നായ ഫിഫത്രോൾ ഉത്തമം; പാർശ്വഫലങ്ങളില്ലാതെ കരളിനെ ശക്തിപ്പെടുത്താൻ ഫിഫത്രോളിന് സാധിക്കുമെന്നും അവകാശവാദം; കൊവിഡ്19 പ്രതിരോധത്തിന് ആയുർവേദ മരുന്ന് പരീക്ഷണത്തിന് അനുമതി തേടി ഡോ. കെ എൻ ദ്വിവേദി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊവിഡ്19 പ്രതിരോധത്തിന് ആയുർവേദ മരുന്ന് പരീക്ഷണത്തിന് അനുമതി തേടി ബനാറസ് ഹിന്ദു സർവകലാശാലയിലെ പ്രൊഫസർ. കൊവിഡിനെതിരെ ആയുർവേദ മരുന്ന് ഫലപ്രദമാണോ എന്നറിയാൻ ക്ലിനിക്കൽ പരീക്ഷണത്തിന് അനുവദിക്കണമെന്ന ആവശ്യവുമായി ഡോ. കെ എൻ ദ്വിവേദിയാണ് തന്റെ കണ്ടെത്തൽ സർക്കാർ സമിതിക്ക് അയച്ചത്. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ആയുർവേദം, പാരമ്പര്യ വൈദ്യം തുടങ്ങിയവയുടെ ശാസ്ത്രീയ മൂല്യ നിർണയത്തിന് സർക്കാർ പ്രത്യേക സമിതി രൂപവത്കരിച്ചിരുന്നു. ആയുഷ്, കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് എന്നിവയിലെ അംഗങ്ങളാണ് സമിതിയിലെ അംഗങ്ങൾ.

കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ച രോഗികൾക്ക് ആയുർവേദ മരുന്നായ ഫിഫത്രോൾ നൽകിയെന്നും, ഗുരുതരമായ കൊവിഡ് രോാഗികൾക്ക് ഫിഫത്രോൾ മരണസാധ്യത എത്രത്തോളം കുറക്കുമെന്ന് നിരീക്ഷിക്കുകയാണെന്നും ദ്വിവേദി പറഞ്ഞു. വൈറൽ പനി, ശ്വാസകോശ രോഗങ്ങൾ എന്നിവക്ക് നൽകുന്ന ആയുർവേദമരുന്നാണ് ഫിഫത്രോൾ. പക്ഷേ ഈ മരുന്ന് കൊവിഡിന് ഫലപ്രദമാണോ എന്ന് ആദ്യമായാണ് പരീക്ഷിക്കുന്നത്. എന്നാൽ, പരീക്ഷണത്തിന് ഇതുവരെ അനുമതി നൽകിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ഡെങ്കിപ്പനി ബാധിച്ചവർക്ക് ഈ മരുന്ന് പ്ലേറ്റ്‌ലെറ്റ് കൗണ്ട് വർധിപ്പിക്കുന്നതായി ആയുർവേദ വിദഗ്ദ്ധർ അവകാശപ്പെട്ടിരുന്നു. പാർശ്വഫലങ്ങളില്ലാതെ കരളിനെ ശക്തിപ്പെടുത്താൻ ഫിഫത്രോളിന് സാധിക്കുമെന്നും അവകാശവാദമുണ്ടായിരുന്നു. കൊവിഡിനെതിരെയുള്ള ചികിത്സക്ക് സാധ്യമായതെല്ലാം ചെയ്യാൻ പ്രധാനമന്ത്രി ആയുഷ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ആയുർവേദം, ഹോമിയോ, യുനാനി, പ്രകൃതി ചികിത്സ, സിദ്ധ ഇൻസ്റ്റിറ്റിയൂഷനുകളോട് കൊവിഡിനെതിരെ എന്തെങ്കിലും നിർദേശങ്ങൾ സമർപ്പിക്കാൻ മാർച്ച് 31ന് ആയുഷ് മന്ത്രാലയം നിർദേശിച്ചിരുന്നു. ഇതിനെ തുടർന്ന് രണ്ടായിരത്തോളം പ്രൊപ്പോസലുകളാണ് ആയുഷ് വകുപ്പിന് മുന്നിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP