Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പിഎം-കെയർ ഫണ്ടിലേക്ക് ഇൻഡസ് ടവേഴ്സ് 35 കോടി രൂപ സംഭാവന നൽകി

സ്വന്തം ലേഖകൻ

കോവിഡ്-19നെതിരായ പോരാട്ടത്തിൽ രാജ്യത്തെ പിന്തുണച്ചുകൊണ്ട് ഇൻഡസ് ടവേഴ്സ് പിഎം-കെയേഴ്സ് ഫണ്ടിലേക്ക് 35 കോടി രൂപ സംഭാവന ചെയ്തു. കൂടാതെ ഇന്ത്യൻ സമൂഹത്തെ മൊബൈൽ ടവറുകളിലൂടെ തടസമില്ലാതെ കണക്റ്റഡായിരിക്കാൻ പിന്തുണച്ചുകൊണ്ട് ഇൻഡസ് മുന്നിൽ തന്നെയുണ്ട്. രാജ്യം സമൂഹ അകലം പാലിക്കുകയും വീട്ടുകാരും കൂട്ടുകാരും സഹപ്രവർത്തകരും കണക്റ്റഡായിരിക്കുകയും ചെയ്യുന്നത് ഇൻഡസിന്റെ ഫീൽഡ് സേനയുടെ നിർണായകമായ ഇടപെടലിലൂടെയാണ്. വീട്ടിലിരുന്ന് ജോലി ചെയ്യാൻ ബിസിനസ് സ്ഥാപനങ്ങൾക്ക് അവസരമൊരുക്കുന്നതാണ് ഏറ്റവും പ്രധാനം. ഓരോ പ്രസ്ഥാനങ്ങളുടെയും പ്രവർത്തനങ്ങളെ മുന്നോട്ട് കൊണ്ടു പോകുന്നതിൽ കണക്റ്റീവിറ്റി നിർണായക പങ്കുവഹിക്കുന്നു.

സുരക്ഷാ സംവിധാനങ്ങളെല്ലാമായി ദിവസം മുഴുവൻ പ്രവർത്തിക്കുന്ന ഇൻഡസ് ടവേഴ്സ് ഫീൽഡ് സേന ഹോട്ട്സ്പോട്ട് മേഖലകളിൽ പോലും എത്തുന്നു. മൊബൈൽ ടവറുകളുടെ തടസമില്ലാത്ത പ്രവർത്തനം ഇവർ ഉറപ്പിക്കുന്നു. മാസ്‌ക്, സാനിറ്റൈസർ, കൈയുറകൾ, ബോഡി സ്യൂട്ടുകൾ, തുടങ്ങിയ വ്യക്തിപരമായ സംരക്ഷണ ഉകരണങ്ങളും (പിപിഇ) ഇൻഡസ് ടവേഴ്സ് ജീവനക്കാർ വിതരണം ചെയ്യുന്നു. കൊറോണയ്ക്കെതിരെ മുൻനിരയിൽ നിന്നു പോരാടുന്ന ഡോക്ടർമാർ, നഴ്സുമാർ, പാരാ മെഡിക്കൽ സ്റ്റാഫ്, പൊലീസ്, അധികൃതർ തുടങ്ങിയവർക്ക് ആവശ്യമായ സാമഗ്രഹികൾ എത്തിച്ചു നൽകുന്നു.

പ്രധാനമന്ത്രിയുടെ സംരക്ഷണ ഫണ്ടിലേക്ക് സംഭാവന ചെയ്ത് സർക്കാരിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിൽ വിനീതരാണെന്നും അസാധാരണമായ ഈ സാഹചര്യത്തിലും തടസമില്ലാത്ത കണക്റ്റീവിറ്റി ഉറപ്പു വരുത്തി ഇന്ത്യയെ മുന്നിലെത്തിക്കുന്നതിന് സഹായിച്ച പ്രതിജ്ഞാബദ്ധരായ എല്ലാ ഫീൽഡ് സ്റ്റാഫിനോടും നന്ദിയുണ്ടെന്നും സുരക്ഷാ ഉപകരണങ്ങൾ സംഭാവന ചെയ്യുന്നതിൽ എല്ലാ ജീവനക്കാരുടെയും ഹൃദയപൂർവ്വമായ പങ്കാളിത്തം ഉണ്ടായെന്നും ഇൻഡസ് ടവേഴ്സ് സിഇഒ ബിമൽ ദയാൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP