Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

താമസ വിസാ ഫീസിനെ കുറിച്ച് ആലോചിച്ച് തലപുകച്ചവർക്ക് ആശ്വസിക്കാം; ഈവർഷം അവസാനം വരെ ഫീസ് ഒഴിവാക്കി ബഹ്‌റൈൻ

താമസ വിസാ ഫീസിനെ കുറിച്ച് ആലോചിച്ച് തലപുകച്ചവർക്ക് ആശ്വസിക്കാം; ഈവർഷം അവസാനം വരെ ഫീസ് ഒഴിവാക്കി ബഹ്‌റൈൻ

സ്വന്തം ലേഖകൻ

മനാമ: കൊവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പലർക്കും ജോലി നഷ്ടപ്പെട്ട അവസ്ഥയിലും നഷ്ടപ്പെടാൻ പോകുന്ന അവസ്ഥയിലും എല്ലാമാണ്. അടിയന്തിര സേവനങ്ങളിൽ ജോലി ചെയ്യുന്നവർക്കു മാത്രമാണ് ജോലിയുടെ കാര്യത്തിൽ ആശ്വസിക്കാൻ വകയുള്ളത്. അതിനാൽതന്നെ, ഇതിനോടകം ജോലി നഷ്ടപ്പെട്ടവർ ഇനിയുള്ള കാലം എങ്ങനെ ജീവിക്കും എന്നറിയാത്ത അവസ്ഥയിലാണ്. പ്രത്യേകിച്ചും വിദേശികൾ. അതിനിടയിൽ താമസ വിസ പുതുക്കേണ്ട സാഹചര്യം കൂടി വന്നെത്തിയത് ആയിരക്കണക്കിനു പേരെ പ്രയാസത്തിലേക്ക് തള്ളിവിട്ടിരുന്നു.

വിസാ ഫീസിനെ കുറിച്ച് ആലോചിച്ച് ടെൻഷനടിച്ചവർക്ക് ആശ്വാസ നടപടിയാണ് ബഹ്‌റൈൻ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വർഷം അവസാനം വരെ താമസ വിസ ഫീസ് അടയ്‌ക്കേണ്ടതില്ല എന്ന നിർദ്ദേശമാണ് ബഹ്‌റൈൻ ഇപ്പോൾ നൽകിയിരിക്കുന്നത്. ഇതനുസരിച്ച് നിയമാനുസൃതമായി താമസിക്കുന്ന എല്ലാവരുടെയും താമസ വിസ സൗജന്യമായി പുതുക്കി നൽകും. തൊഴിൽ വിസയിലുള്ളവർക്ക് 172 ബഹ്റൈൻ ദിനാറും ആശ്രിത വിസയിലുള്ളവർക്ക് 90 ദിനാറുമാണ് സാധാരണ ഈടാക്കാറുള്ളത്.

ഫീസ് ഒഴിവാക്കിയത് ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രവാസികൾക്ക് ആശ്വാസമാകും. കാലാവധി കഴിഞ്ഞ സന്ദർശകവിസ മൂന്ന് മാസത്തേക്ക് സൗജന്യമായി നീട്ടുമെന്നും അധികൃതർ അറിയിച്ചു. സന്ദർശക വിസയുടെ കാലാവധി നീട്ടാനായി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. ഇന്ത്യ വിമാന സർവീസ് നിർത്തി വെച്ചതിനാൽ നാട്ടിൽ പോകാനാവാതെ കഴിയുന്ന പ്രവാസികൾക്ക് ഈ തീരുമാനം ആശ്വാസമാകും.

കിരീടാവകാശി സൽമാൻ ബിൻ ഹമദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അനിശ്ചിതത്വത്തിലായ സന്ദർശകരെയും വിദേശികളായ താമസക്കാരെയും സഹായിക്കാനാണ് ഈ തീരുമാനമെന്ന് നാഷണാലിറ്റി, പാസ്പോർട്സ് ആൻഡ് റെസിഡന്റ്സ് അഫേഴ്സ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP