Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രവാസലോകത്തും കോൺഗ്രസിന്റെ കരുതൽ; എഐസിസിയുടെ കീഴിലുള്ള പ്രവാസി സംഘടന ഭക്ഷ്യധാന്യകിറ്റുകളുടെ ഒന്നാം ഘട്ട വിതരണം നടത്തി

പ്രവാസലോകത്തും കോൺഗ്രസിന്റെ കരുതൽ; എഐസിസിയുടെ കീഴിലുള്ള പ്രവാസി സംഘടന ഭക്ഷ്യധാന്യകിറ്റുകളുടെ ഒന്നാം ഘട്ട വിതരണം നടത്തി

സ്വന്തം ലേഖകൻ

മനാമ: കോവിഡ്19 മഹാമാരി മൂലം ജോലി നഷ്ടമായവർക്കും, ശമ്പളം ലഭിക്കാതെ ദുരിതമനുഭവിക്കുന്നവരെയും സഹായിക്കാൻ മുന്നിട്ടിറങ്ങി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ബഹ്റൈൻ കമ്മിറ്റി. ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ ഫൗണ്ടേഷൻ (കെ. എച്ച്. കെ ഹീറോസ്) മായി ചേർന്ന് ബഹ്റൈനിലെ 1300 കുടുംബംങ്ങൾക്ക് ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളുടെ ഒന്നാം ഘട്ട വിതരണം പൂർത്തിയാക്കി. രണ്ടാം ഘട്ടത്തിൽ 1500 കുടുംബംങ്ങൾക്ക് സഹായം എത്തിക്കുമെന്ന് ഐഒസി ബഹ്റൈൻ ദേശീയ പ്രസിഡന്റ് മുഹമ്മദ് മൻസൂർ അറിയിച്ചു.

സലൂണുകളിൽ തൊഴിൽ ചെയ്യുന്നവർ, വീട്ടുജോലിക്ക് പോകുന്നവർ, ജോലി നഷ്ടമായവർ എന്നിവർക്ക് ഭക്ഷണ കിറ്റും, നിയമപരമായ പ്രശനങ്ങൾ നേരിടുന്നവർക്ക് നിയമ സഹായവും ഐഒസി ബഹ്റൈൻ നൽകുന്നു. ഐഒസി -കെ. എച്ച്. കെ ഭക്ഷണ കിറ്റ് വിതരണം സുഗമമാക്കുന്നതിന് വേണ്ടി ഐഒസി ബഹ്റൈന്റെ 50 വോളണ്ടിയർമാരെ അഞ്ചു മേഖലകളായി തിരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഹിസ് ഹൈനസ് എക്സലൻസി ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ ക്കും കെ എച് കെ ഫൗണ്ടേഷനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് പ്രസിഡന്റ് മുഹമ്മദ് മൻസൂർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP