Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊറോണ വ്യാപന പശ്ചാത്തലത്തിൽ യൂറോപ്യൻ അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് റദ്ദാക്കി; ആഗസ്റ്റിൽ നടത്താനിരുന്ന മീറ്റപ്പുകൾ ഇല്ല; ആഗ്സ്റ്റ് ആദ്യവാരം അരങ്ങേറണ്ട ബ്രിട്ടീഷ് മീറ്റപ്പുകളും അനിശ്ചിതത്വത്തിൽ

മറുനാടൻ ഡെസ്‌ക്‌

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ആഗസ്റ്റിൽ നടത്താനിരുന്ന യൂറോപ്യൻ അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് റദ്ദാക്കി. പാരീസിൽ ഓഗസ്റ്റ് 26-30 തീയതികളിലായിട്ടാണ് മീറ്റ് അരങ്ങേറാനിരുന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മീറ്റ് മാറ്റുകയായിരുന്നു. വ്യാഴായ്ചയാണ് ഇത് സംബദ്ധിച്ച അന്തിമ തീരുമാനം എത്തിയത്.

പാരീസിൽ ഓഗസ്റ്റ് 26-30 തീയതികളിലായി നടക്കാനിരുന്ന മീറ്റിനെക്കുറിച്ച് തീരുമാനം അടുത്ത മാസം എ്ട്ുക്കാനിരിക്കെ മാറ്റിവയ്ക്കുന്നതിന് പകരം മത്സരം റദ്ദാക്കുകയാണ് ചെയ്തത്. ഇതോടെ ഓഗസ്റ്റ് 8.9 തീയതികളിലായി നടക്കുന്ന ബ്രിട്ടീഷ് മീറ്റ് അപ്പിന് എന്ത് സംഭവിക്കുമെന്ന് ആശങ്കയിലാണ് കായിക പ്രമേികൾ, പാരീസിലേക്കുള്ള യോഗ്യത നേടുന്നതിനുള്ള മാർഗമായി മിക്ക കായികതാരങ്ങളും ഈ മീറ്റപ്പിനെ ലക്ഷ്യം വെച്ചിരുന്നു. യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളില്ലാത്തതിനാൽ, കാണികളെ ആകർഷിക്കാൻ കഴിയുന്ന ഉയർന്ന കായികതാരങ്ങളുടെ പങ്കാളിത്തം സാധ്യതയില്ല.

ജൂലൈ 4 ന് വാർഷിക ഗെയിമുകൾ മുന്നോട്ട് പോകുമോ എന്ന ചോദ്യങ്ങൾ ഉയർന്നുകൊണ്ടിരിക്കുന്ന സമയത്താണ് യുകെഎ ഇതിനകം തന്നെ അവരുടെ സാമ്പത്തിക കാര്യത്തിനെ ഓർത്ത് ആശങ്കപ്പെടുന്നതും. ഡയമണ്ട് ലീഗ് കലണ്ടറിലെ മുമ്പത്തെ എട്ട് മീറ്റുകളിൽ ഏഴെണ്ണം ഇതിനകം താൽക്കാലികമായി റദ്ദാക്കിയിരുന്നു. പാരീസ് 2020 റദ്ദാക്കൽ പ്രഖ്യാപിക്കുമ്പോൾ, സംഘാടകരിൽ നിന്നുള്ള പ്രതികരണം ഇങ്ങനെയാണ്:-

'അഭൂതപൂർവമായ ആരോഗ്യ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും പാൻഡെമിക്കുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ഇപ്പോഴും നിയന്ത്രിക്കപ്പെടുന്നില്ലെങ്കിലും, പാരീസ് അത്ലറ്റ് 2020 ഓർഗനൈസിങ് കമ്മിറ്റിയും ഫെഡറേഷൻ മനുഷ്യന്റെ ആരോഗ്യവും വൈറസ് പടരുന്നതിരായ പോരാട്ടവും പരിഗണനയിൽ വയ്ക്കുകയാണെന്നും അതിനാൽ മീറ്റ് റദ്ദാക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP