Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യൂട്യൂബിൽ ആദ്യമായി അപ് ലോഡ് ചെയ്ത വീഡിയോ ഇതാണ്; 18 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ കണ്ടത് ഒമ്പത് കോടി ജനങ്ങൾ: 15 വർഷം മുമ്പ് അപ് ലോഡ് ചെയ്ത ആ വീഡിയോ കാണാം

യൂട്യൂബിൽ ആദ്യമായി അപ് ലോഡ് ചെയ്ത വീഡിയോ ഇതാണ്; 18 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ കണ്ടത് ഒമ്പത് കോടി ജനങ്ങൾ: 15 വർഷം മുമ്പ് അപ് ലോഡ് ചെയ്ത ആ വീഡിയോ കാണാം

സ്വന്തം ലേഖകൻ

യൂട്യൂബിൽ ആദ്യമായി അപ് ലോഡ് ചെയ്ത വീഡിയോ കണ്ടത് ഒമ്പത് കോടി ജനങ്ങൾ. 18 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഒരു വീഡിയോ ആണ് ജനങ്ങളിലേക്ക് ആദ്യമായി യൂ ട്യൂബ് വഴി എത്തിയത്.

15 വർഷങ്ങൾക്ക് മുമ്പാണ് ഈ വീഡിയോ അപ് ലോഡ് ചെയ്തത്. 2005ൽ ഏപ്രിൽ 23ന് യൂട്യൂബിന്റെ സ്ഥാപകരിലൊരാളായ ജാവേദ് കരിം ആണ് 'മീ അറ്റ് ദി സൂ' എന്ന ഈ വീഡിയോ അപ് ലോഡ് ചെയ്ത്ത. സാൻ ഡിയാഗോ മൃഗശാലയ്ക്ക് മുന്നിൽ നിൽക്കുന്ന ജാവേദ് കരീമിന്റെ വീഡിയോ ആണിത്.

18 സെക്കൻഡ് ദൈർഘ്യം മാത്രമാണ് ഈ വീഡിയോയ്ക്ക് ഉള്ളത്. നീളമുള്ള തുമ്പിക്കൈ ആണ് ആനകൾക്ക് ഉള്ളതെന്ന് മാത്രാണ് വീഡിയോയിൽ ജാവേദ് കരിം പറയുന്നത്. കരീമിന്റെ ആ 18 സെക്കൻഡ് വീഡിയോയിൽ നിന്നാണ് യൂ ട്യൂബ് ഇന്നത്തെ പോലെ ലോകമെമ്പാടുമായി വളർന്നത്. ഇന്ന് ജനകോടികൾ കാണുന്ന ഒരു മാധ്യമയമായി മാറി. സെലിബ്രേറ്റികളും രാഷ്ട്ര നേതാക്കൾ വരെയും യൂട്യൂബിനെ ഫലപ്രദമായി ഉപയോഗിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP