Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഏഷ്യയിലെ അതിസമ്പന്നൻ മുകേഷ് അമ്പാനി തന്നെ; ആലിബാബ ഗ്രൂപ്പ് സ്ഥാപകൻ ജാക് മായെ പിന്തള്ളിയ മുകേഷ് അംബാനിയുടെ ആസ്തി 3.74 ലക്ഷം കോടി രൂപ: കൊറോണയിൽ വിപണി മൂല്യം ഇടിഞ്ഞപ്പോൾ ഫെയ്‌സബുക്കിനെ കൂട്ടുപിടിച്ച് ഒന്നാം സ്ഥാനം നിലനിർത്തി അംബാനി: ലോകത്തെ അതിസമ്പന്നരിൽ മുകേഷ് അംബാനിക്ക് 17-ാം സ്ഥാനവും

ഏഷ്യയിലെ അതിസമ്പന്നൻ മുകേഷ് അമ്പാനി തന്നെ; ആലിബാബ ഗ്രൂപ്പ് സ്ഥാപകൻ ജാക് മായെ പിന്തള്ളിയ മുകേഷ് അംബാനിയുടെ ആസ്തി 3.74 ലക്ഷം കോടി രൂപ: കൊറോണയിൽ വിപണി മൂല്യം ഇടിഞ്ഞപ്പോൾ ഫെയ്‌സബുക്കിനെ കൂട്ടുപിടിച്ച് ഒന്നാം സ്ഥാനം നിലനിർത്തി അംബാനി: ലോകത്തെ അതിസമ്പന്നരിൽ മുകേഷ് അംബാനിക്ക് 17-ാം സ്ഥാനവും

സ്വന്തം ലേഖകൻ

മുംബൈ: ഏഷ്യയിലെ അതിസമ്പന്നൻ മുകേഷ് അംബാനി തന്നെ. ഏഷ്യയിലെ അതിസമ്പന്നരിൽ ഒന്നാമനായിരുന്ന ആലിബാബ ഗ്രൂപ്പ് സ്ഥാപകൻ ജാക് മായെ പിന്തള്ളിയാണ് റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ അതിസമ്പന്നൻ എന്ന സ്ഥാനം നിലനിർത്തിയത്. ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിൽ ഫെയ്‌സ് ബുക്ക് 9.9 ശതമാനം ഓഹരികൾ വാങ്ങിയതോടെ റിലയൻസ് ഓഹരികൾ ബുധനാഴ്ച പത്തുശതമാനത്തിലധികം നേട്ടമുണ്ടാക്കിയിരുന്നു. ഇതാണ് വിപണിമൂല്യത്തിന്റെ കണക്കിൽ മുകേഷ് അംബാനിയെ മുന്നിലെത്തിച്ചത്.

ബ്ലൂംബർഗ് തയ്യാറാക്കിയ പട്ടികയിലാണ് മുകേഷ് അംബാനി അതിസമ്പന്നരിൽ ഒന്നാമനായത്. ബ്ലൂംബർഗിന്റെ അതിസമ്പന്നരുടെ പട്ടികയിൽ ലോകത്തിൽ 17-ാം സ്ഥാനത്താണ് മുകേഷ് അംബാനിയിപ്പോൾ. 4920 കോടി ഡോളറിന്റെ (3.74 ലക്ഷം കോടി രൂപ) വിപണിമൂല്യമാണ് അദ്ദേഹത്തിനുള്ളത്. അതേസമയം, ജാക് മായ്ക്ക് 4600 കോടി ഡോളറിന്റെ (3.5 ലക്ഷം കോടി രൂപ) ആസ്തിയാണുള്ളത്. ആഗോള സമ്പന്നരുടെ പട്ടികയിൽ ജാക് മാ 19 -ാം സ്ഥാനത്താണിപ്പോൾ.

ഫെയ്‌സ് ബുക്കുമായുള്ള ഇടപാടിനുശേഷം മുകേഷ് അംബാനിയുടെ വിപണിമൂല്യത്തിൽ 470 കോടി ഡോളറിന്റെ (35,800 കോടി രൂപ) വർധനയാണ് രേഖപ്പെടുത്തിയത്. 2014-ൽ വാട്‌സാപ്പിനെ ഏറ്റെടുത്തശേഷം ഫെയ്‌സ് ബുക്ക് നടത്തുന്ന ഏറ്റവുംവലിയ നിക്ഷേപമാണ് ജിയോയിലേത്. കമ്പനിയുടെ ഇന്ത്യയിലെ ഏറ്റവുംവലിയ നിക്ഷേപവും.

കോവിഡ് മഹാമാരിയുടെ വ്യാപനത്തെത്തുടർന്ന് ഇന്ത്യൻ ഓഹരി വിപണിയിലുണ്ടായ ഇടിവിൽ മുകേഷ് അംബാനിയുടെ ആസ്തിയിൽ രണ്ടു മാസംകൊണ്ട് 32 ശതമാനത്തോളം ഇടിവുണ്ടായിരുന്നു. വ്യാഴാഴ്ച 1371.50 രൂപ നിരക്കിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP