Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അടുത്ത മഴക്കാലത്തിന് മുൻപെങ്കിലും ഈ പടം ഇറങ്ങുമോയെന്ന് പരിഹാസ കമന്റുമായി ആരാധകൻ; കാളിദാസ് ജയറാം നൽകിയ മറുപടി വൈറൽ

മറുനാടൻ ഡെസ്‌ക്‌

ലയാളത്തിന്റെ സ്വന്തം താരപുത്രനാണ് കാളിദാസ് ജയറാം. ജയറാമിന്റെ മകനായ കാളിദാസ് ജയറാം ലോക്ക് ഡൗൺ കാലത്ത് തന്റെ സിനിമകളിലെ അടക്കമുള്ള ഫോട്ടോകൾ ഷെയർ ചെയ്യാറുണ്ട്. കാളിദാസ് ജയറാമിന്റെ ഫോട്ടോകൾ ഓൺലൈനിൽ തരംഗമാകാറുണ്ട്. ഇപ്പോഴിതാ കാളിദാസ് ജയറാം ഷെയർ ചെയ്ത ഒരു ഫോട്ടോയും അതിന് നൽകിയ കമന്റുമാണ് ആരാധകർ ചർച്ചയാക്കുന്നത്. ഒരാൾ ഇട്ട കമന്റിന് ചുട്ടമറുപടിയാണ് കാളിദാസ് ജയറാം നൽകിയിരിക്കുന്നത്.

സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജിൽ എന്ന സിനിമയിലെ ഫോട്ടോയാണ് കാളിദാസ് ജയറാം ഷെയർ ചെയ്തത്. കാളിദാസ് ജയറാമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത്. പ്രധാന സ്ത്രീ കഥാപാത്രമായി മഞ്ജു വാര്യരുമുണ്ട്. അടുത്ത മഴക്കാലത്തിന് മുന്നേയെങ്കിലും ഇറങ്ങുമോയെന്ന് ബ്രിട്ടിഷ് വില്ലൻ എന്ന് പേര് ഇട്ട ഒരാൾ കമന്റ് ചെയ്തു. താങ്കൾക്ക് തിയേറ്ററിൽ പോകുകയും കൊവിഡ് പിടിക്കുകയും വേണോ എന്നാണ് മറുപടിയായി കാളിദാസ് ജയറാം ചോദിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP