Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാളെ റമദാൻ ഒന്ന്; ഇത്തവണ വ്രതാനുഷ്ഠാനം ലോക്ഡൗൺ കാലത്തെ നിയന്ത്രണങ്ങൾ പാലിച്ച്; സർക്കാറുമായി പൂർണ്ണസഹകരണമെന്ന് ഡോ. ഹുസൈൻ മടവൂർ; പ്രാർത്ഥനകൾ വീടുകളിൽ നടത്തണം; കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ അനുസരിക്കുമെന്ന് മറ്റ് മുസ്ലിം സംഘടനകളും; പള്ളികളിലെ ജമാഅത്ത്, താറാവീഹ്, ഇഅതികാഫ്, ഇഫ്താർ പാർട്ടികൾ തുടങ്ങിയവയെല്ലാം സർക്കാർ അറിയിപ്പുണ്ടാകുന്നതു വരെ ഉണ്ടാകില്ല; ഈ രീതിയിൽ ഒരു റമദാൻ അനുഭവത്തിൽ ആദ്യമെന്ന് വിശ്വാസികൾ

നാളെ റമദാൻ ഒന്ന്; ഇത്തവണ വ്രതാനുഷ്ഠാനം ലോക്ഡൗൺ കാലത്തെ നിയന്ത്രണങ്ങൾ പാലിച്ച്; സർക്കാറുമായി പൂർണ്ണസഹകരണമെന്ന് ഡോ. ഹുസൈൻ മടവൂർ; പ്രാർത്ഥനകൾ വീടുകളിൽ നടത്തണം; കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ അനുസരിക്കുമെന്ന് മറ്റ് മുസ്ലിം സംഘടനകളും; പള്ളികളിലെ ജമാഅത്ത്, താറാവീഹ്, ഇഅതികാഫ്, ഇഫ്താർ പാർട്ടികൾ തുടങ്ങിയവയെല്ലാം സർക്കാർ അറിയിപ്പുണ്ടാകുന്നതു വരെ ഉണ്ടാകില്ല; ഈ രീതിയിൽ ഒരു റമദാൻ അനുഭവത്തിൽ ആദ്യമെന്ന് വിശ്വാസികൾ

ജാസിം മൊയ്തീൻ

കോഴിക്കോട്: മാസപ്പിറവി കണ്ടതായി വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് വിവരം ലഭിച്ചതിനാൽ നാളെ ( ഏപ്രിൽ 24) റമാദാൻ ഒന്നാണെന്ന് വിവിധ മുസ്ലിം പണ്ഡിതന്മാർ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ഡൗൺ കാലത്ത് നിലവിലുള്ള നിയന്ത്രണങ്ങൾ തുടരാനാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ തീരുമാനമായിരിക്കുന്നത്. സംസ്ഥാനത്തെ അഞ്ച് കലക്ടറേറ്റുകളിൽ ഇതു സംബന്ധിച്ച നിയന്ത്രണങ്ങൾ തീരുമാനിക്കാൻ വീഡിയോ കോൺഫറൻസിങ് വഴി മുഖ്യമന്ത്രി മുസ്ലിം മതപണ്ഡിതന്മാരുമായി ചർച്ച നടത്തിയിരുന്നു. നിലവിലെ നിയന്ത്രണങ്ങൾ അതേ പടി തുടരാനാണ് ചർച്ചയിൽ തീരുമാനമായിരിക്കുന്നത്. കൊവിഡുമായി ബന്ധപ്പെട്ട് ശുഭപ്രതീക്ഷയുളവാക്കുന്ന പുതിയ സാഹചര്യങ്ങൾ നിലവിലില്ലാത്തതിനാലാണ് നിയന്ത്രണങ്ങൾ തുടരുന്നത്.

പള്ളികളിലെ ജമാഅത്ത്, താറാവീഹ്, ഇഅതികാഫ്, വീടുകളിലും പള്ളികളിലുമുള്ള ഇഫ്താർ പാർട്ടികൾ തുടങ്ങിയവയെല്ലാം സർക്കാർ അറിയിപ്പുണ്ടാകുന്നതു വരെ ഉണ്ടാകില്ലെന്ന് കോഴിക്കോട് പാളയം ചീഫ് ഇമാം ഡോ. ഹുസൈൻ മടവൂർ മറുനാടൻ മലയാളിയോട് പറഞ്ഞു. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു റമദാൻ കടന്നു വരുന്നത്. മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും വലിയ പ്രാധാന്യം കൽപിക്കുന്ന മതം കൂടിയാണ് ഇസ്ലാം. അതുകൊണ്ട് തന്നെ ഈ പ്രത്യേക സാഹചര്യത്തിൽ സർക്കാർ പറഞ്ഞിട്ടുള്ള എല്ലാം നിയന്ത്രണങ്ങളും വിശ്വാസികൾ പാലിക്കണം. സംസ്ഥാനത്ത് ലോക്ഡൗൺ പിൻവലിക്കുകയോ വൈറസ് വ്യാപനം കുറയുന്നതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക ഇളവുകൾ വരുത്തുകയോ ചെയ്യുന്ന സാഹചര്യത്തിൽ മാത്രമെ ഇനി പള്ളികളിൾ ഇത്തരം പ്രാർത്ഥനകളും ആചാരങ്ങളും നടത്താവൂ. വിശ്വാസികൾ വീടുകളിൽ നിന്ന് തറാവീഹും മറ്റ് പ്രാർത്ഥനകളും നടത്തണമെന്നും ഡോ. ഹുസൈൻ മടവൂർ മറുനാടൻ മലയാളിയോട് പറഞ്ഞു.

നേരത്തെ റമദാൻ മാസപ്പിറവി ദൃശ്യമായതിനാൽ കേരളത്തിൽ നാളെ മുതൽ വ്രതമാരംഭിക്കുമെന്ന് വിവിധ മതപണ്ഡിതന്മാർ പ്രഖ്യാപിച്ചിരുന്നു. കാപ്പാട് മാസപ്പിറവി കണ്ടതിനാൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം അബൂബക്കർ മുസ്ലിയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട് എന്നിവരും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ പാളയം ഇമാം വി.പി.സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP