Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുമ്പ് ഭീകരരെ ഇന്ത്യയിലേക്ക് അയച്ചിരുന്ന പാക്കിസ്ഥാൻ ഇപ്പോൾ അതിർത്തി കടത്തുന്നത് കോവിഡ് രോഗികളെ; കറാച്ചിയിൽ നിന്നും സിന്ധിൽ നിന്നും കോവിഡ് ബാധിച്ചവരെ അധിനിവേശ കശ്മീരിലേക്ക് വ്യാപകമായി കൊണ്ടുവരുന്നു; സംസ്ഥാനത്തേക്ക് കോവിഡ് പരത്താൻ പാക്കിസ്ഥാൻ ശ്രമിക്കുകയാണെന്ന് കാശ്മീർ പൊലീസ് മേധാവി; ജൈവായുധങ്ങൾ ഉപയോഗിക്കുന്നതുപോലെ കോവിഡ് പടർത്തി ഇന്ത്യയെ തകർക്കാൻ പാക്ക് നീക്കമോ?

മുമ്പ് ഭീകരരെ ഇന്ത്യയിലേക്ക് അയച്ചിരുന്ന പാക്കിസ്ഥാൻ ഇപ്പോൾ അതിർത്തി കടത്തുന്നത് കോവിഡ് രോഗികളെ; കറാച്ചിയിൽ നിന്നും സിന്ധിൽ നിന്നും കോവിഡ് ബാധിച്ചവരെ അധിനിവേശ കശ്മീരിലേക്ക് വ്യാപകമായി കൊണ്ടുവരുന്നു; സംസ്ഥാനത്തേക്ക് കോവിഡ് പരത്താൻ പാക്കിസ്ഥാൻ ശ്രമിക്കുകയാണെന്ന് കാശ്മീർ പൊലീസ് മേധാവി; ജൈവായുധങ്ങൾ ഉപയോഗിക്കുന്നതുപോലെ കോവിഡ് പടർത്തി ഇന്ത്യയെ തകർക്കാൻ പാക്ക് നീക്കമോ?

മറുനാടൻ ഡെസ്‌ക്‌

 ശ്രീനഗർ: കോവിഡിനെ ഒരു ജൈവായുധമാക്കി ഉപയോഗിച്ച് ഇന്ത്യയെ തകർക്കാൻ പാക്കിസ്ഥാൻ നീക്കം നടത്തുന്നുണ്ടോ?ജമ്മു കശ്മീരിൽ കോവിഡ് രോഗം പരത്താൻ പാക്കിസ്ഥാൻ ശ്രമിക്കുകയാണെന്ന് പൊലീസ് മേധാവി ദിൽബാഗ് സിങ് പറയുന്നു. കൊറോണ വൈറസ് ബാധിച്ചവരെ പാക്കിസ്ഥാൻ കശ്മീരിലേക്കു കടത്താൻ ശ്രമിക്കുകയാണ്. ഇങ്ങനെ ഗുരുതരമായ വൈറസ് ബാധ കശ്മീരിലെ ജനങ്ങൾക്കിടയിൽ പടർത്താനാണു പാക്കിസ്ഥാന്റെ നീക്കമെന്നും കശ്മീർ പൊലീസ് മേധാവി വ്യക്തമാക്കി.

ശ്രീനഗറിൽനിന്ന് 20 കിലോമീറ്റർ അകലെയുള്ള ഗണ്ടേർബൽ ജില്ലയിൽ ഏർപ്പെടുത്തിയ ക്വാറന്റീൻ സൗകര്യങ്ങൾ നിരീക്ഷിച്ച ശേഷമായിരുന്നു പൊലീസ് മേധാവിയുടെ പ്രസ്താവന. പാക്കിസ്ഥാൻ ഇതുവരെ ഭീകരരെയാണ് കശ്മീരിലേക്ക് അയച്ചിരുന്നത്. എന്നാലിപ്പോൾ കൊറോണ വൈറസ് രോഗികളെയാണു കൊണ്ടുവരാൻ ശ്രമിക്കുന്നത്. ഈ പ്രശ്നത്തിൽ വളരെ ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണെന്നും പൊലീസ് മേധാവി വ്യക്തമാക്കി.

പാക്കിസ്ഥാൻ കോവിഡ് രോഗമുള്ളവരെ പാക്ക് അധിനിവേശ കശ്മീരിലേക്ക് എത്തിക്കുകയാണെന്നു വിവരം ലഭിച്ചതായി സൈനിക വൃത്തങ്ങൾ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലേക്കു നുഴഞ്ഞു കയറുന്നതിന് ഇവരെ തയാറാക്കുകയായിരുന്നു ലക്ഷ്യം. പാക്ക് അധിനിവേശ കശ്മീരിൽ 50 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഭൂരിഭാഗം രോഗികളും മിർപൂർ ജില്ലയിൽനിന്നുള്ളവരാണ്.
ഈ മാസം ആദ്യം ഖേരൻ സെക്ടർ വഴിയുള്ള നുഴഞ്ഞു കയറ്റശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു. അഞ്ച് ഭീകരരാണ് അന്നു വെടിയേറ്റു മരിച്ചത്. അഞ്ച് സൈനികരും വീരമൃത്യു വരിച്ചു. പിന്നാലെ ഇന്ത്യ പാക്കിസ്ഥാൻ നിയന്ത്രണ രേഖയിൽ സാഹചര്യങ്ങൾ അശാന്തമായിരുന്നു. കുപ്വാര ജില്ലയിൽ പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ മൂന്ന് സാധാരണക്കാർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരുക്കേറ്റു.
ജമ്മു കശ്മീരിൽ ഇതുവരെ 400ൽ അധികം പേർക്കു കോവിഡ് രോഗം ബാധിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗം പേരും കശ്മീർ താഴ്‌വരയിൽനിന്നുള്ളവരാണ്. ഒരു പൊലീസ് ഉദ്യോഗസ്ഥനും കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ത്യയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം വ്യാഴാഴ്ച രാവിലെ 21,393 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,409 പേർക്കു രോഗം ബാധിച്ചു. 41 പേർ 24 മണിക്കൂറിൽ മരിച്ചു. രാജ്യത്താകെ ഇതുവരെ 681 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പിഒകെയിലെ പ്രത്യേക കോവിഡ് ക്യാമ്പുകൾ എന്തിന്?

പാക് അധിനിവേശ കാശ്മീരിലെ എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ഡോ അംജദ് അയുബ് മിശ്ര മൂന്നാഴ്ച മുമ്പേ തന്നേ ഒരു വീഡിയോയിലൂടെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. പാക്കിസ്ഥാൻ സൈന്യം കോവിഡ് ബാധിതരെ നിർബന്ധിച്ച് പാക്ക് അധീന കാശ്മീരിലേക്ക് പറഞ്ഞയക്കുന്ന എന്ന അദ്ദേഹത്തിന്റെ ആരോപണവും ലോക മാധ്യമങ്ങൾ ഏറ്റുപിടിച്ചിരുന്നു. പി ഒ കെയിൽ പ്രത്യേക ക്യാമ്പുകൾ്ഉണ്ടാക്കി കോവിഡ് രോഗികളെ അങ്ങോട്ടു തള്ളി പഞ്ചാബിനെ സുരക്ഷിതമാക്കാനാണ് പാക് അധികൃതർ ശ്രമിക്കുന്നത്. പി ഒ കെയിൽ ആണെങ്കിൽ നല്ല ആശുപത്രി സംവിധാനങ്ങൾ ഒന്നുമില്ല. അധിനിവേശ കാശ്മീരിൽ രോഗം പടർന്നാൽ അങ്ങനെ ആയിക്കേ്ാട്ടെ എന്നാണ് സൈനിക അധികൃതരുടെ നിലപാട്. ഇപ്പോഴും ആ ഭാഗത്തുള്ളവരെ രണ്ടാംതരം പൗരന്മാരായാണ് പാക്കിസ്ഥാൻ കാണുന്നതെന്നും ഈ വിഷയത്തിലും ഇന്ത്യ ഇടപെടണമെന്നും ഡോ അംജദ്് അയൂബ് മിശ്ര ആവശ്യപ്പെട്ടിരുന്നു.

രാജ്യം ഒരു ഗുരുതര പ്രതിസന്ധിയെ നേരിടുമ്പോഴും മതം വെച്ച് കളിക്കാനാണ് ഇവിടുത്തെ മതവെറിയന്മാർക്ക് താൽപ്പര്യം. പാക്കിസ്ഥാനിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ കുതിപ്പാണ് ഉണ്ടായിട്ടുള്ളത്.'പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ഭക്ഷണ വിതരണത്തിൽപോലും ന്യൂനപക്ഷങ്ങൾക്ക് കടുത്ത വിവേചനം അനുഭവിക്കുന്നുണ്ട്. സിന്ധിലെ മാനുഷിക പ്രതിസന്ധി ഒഴിവാക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഐക്യരാഷ്ട്രസഭയും ഇടപെടണം. അതിനാൽ രാജസ്ഥാൻ വഴി സിന്ധിലേക്ക് സാധനങ്ങൾ അയയ്ക്കാൻ ഇന്ത്യൻ സർക്കാർ തയ്യാറാവണം'- ഈ വീഡിയോ വൻ വിവാദമായതോടെ ഡോ മിശ്ര വീട്ടുതടങ്കലിലാണെന്നാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP