Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അന്തരിച്ച മിമിക്രി കലാകാരൻ ഷാബുരാജിന്റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായവുമായി സർക്കാർ; സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധിയിൽ നിന്ന് ഫണ്ട് നൽകുമെന്ന് മന്ത്രി; ഷാബുവിന്റെ കുടുംബത്തിന് ധനസഹായം ഏറ്റെടുത്ത് മിമിക്രി കലാകാന്മാരുടെ സംഘടനയായ മാസ്‌കും; കുട്ടികളുടെ പഠനവും വീട് നിർമ്മാണത്തിനുള്ള ചിലവും വഹിക്കാൻ ധനസമാഹരണം നടത്തുമെന്ന് മാസ്‌ക് ഭാരവാഹികളായ നോബിയും ബിനുവും; സൈക്കോ ചിറ്റപ്പനായി തിളങ്ങിയ ഷാബുവിനായി കൈകോർത്ത് കലാകാരന്മാരും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അന്തരിച്ച മിമിക്രി കലാകാരൻ ഷാബുരാജിന്റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മന്ത്രി എ.കെ ബാലനാണ് ഇക്കാര്യം അറിയിച്ചത്. ഷാബുവിന്റെ കുടുംബത്തിന്റെ ദയനീയ സ്ഥിതി പത്രങ്ങൾ റിപ്പോർട്ട് ചെയ്തത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധിയിൽ നിന്നും പ്രത്യേക കേസായി ധനസഹായം നൽകാൻ തിരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

ചൊവ്വാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് ഷാബുരാജ് മരിച്ചത്. കഴിഞ്ഞ ആറ് വർഷമായി ഷാബുവിന്റെ ഭാര്യ രോഗ ബാധിതയായി കിടപ്പിലാണ്. ഇവർക്ക് നാല് മക്കളുണ്ട്. 20 വർഷത്തോളം മിമിക്രി താരമായി കലാരംഗത്ത് നിറഞ്ഞുനിന്ന പ്രതിഭയായിരുന്നു ഷാബുരാജ്.

മന്ത്രി എ കെ ബാലന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:-

അകാലത്തിൽ വിടവാങ്ങിയ മിമിക്രി കലാകാരൻ ഷാബുരാജിന്റെ കുടുംബത്തിന് സർക്കാർ 2 ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചു.

കുടുംബത്തിന്റെ ദയനീയ സ്ഥിതി പത്രങ്ങൾ റിപ്പോർട്ട് ചെയ്തത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധിയിൽ നിന്നും പ്രത്യേക കേസായി ധനസഹായം നൽകാൻ തിരുമാനിച്ചത് .

20 വർഷത്തോളം മിമിക്രി താരമായി കലാരംഗത്ത് നിറഞ്ഞുനിന്ന പ്രതിഭയായിരുന്നു ഷാബുരാജ്. കലാരംഗത്ത് ശ്രദ്ധേയ താരമായി ഉയർന്നെങ്കിലും കുടുംബം സാമ്പത്തികമായി ദുരിതാവസ്ഥയിലായിരുന്നു. ആറ് വർഷമായി ഭാര്യ രോഗ ബാധിത യായി കിടപ്പിലാണ്.

ഷാബുരാജിന്റെ കുടുംബത്തിന്റെ ദയനീയ അവസ്ഥ കഴിഞ്ഞ ദിവസം മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. സ്വന്തമായി വീടുപോലുമില്ലാതെ വാടകവീട്ടിൽ കഴിഞ്ഞ ഷാബുവിന് കരവാരംപഞ്ചായത്ത് അധികൃതർ അനുവദിച്ച് നൽകിയ നാല് സെന്റ് ഭൂമിയിൽ രണ്ട് വർഷം മുൻപ് വീട് പണി തുടങ്ങിയിരുന്നു. ഈ അവസരത്തിൽ ഷാബുവിന്റെ ഭാര്യയ്ക്ക് ഹൃദ്രാഗം പിടിപെട്ടതോടെ വീട് നിർമ്മാണം നിലയ്ക്കുകയായിരുന്നു. പണി പൂർത്തിയായിട്ടില്ലാത്ത അതേവീട്ടിലേയ്ക്ക് ഒരു വർഷം മുൻപാണ് കുടുംബം താമസം മാറ്റിയത്.

മറ്റുള്ളവരെ ചിരിപ്പിക്കാനായി വേഷം കെട്ടുമ്പോഴും തന്റെ രോഗത്തെക്കുറിച്ചാലോചിച്ച് അണ്ണൻ ഉള്ളിൽ കരയുകയായിരുന്നുവെന്ന് ചന്ദ്രിക- മറുനാടനോട് പ്രതികരിച്ചത്. കുന്നിന്മുകളിലെ വീട്ടിൽ നിന്നും താഴേക്ക് ഇറങ്ങാൻ വഴി ശരിയല്ലാത്തതിനാൽ പ്ലാസ്റ്റിൽ ചാക്കിൽ മണ്ണ് നിറച്ച് വഴി ഉണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു ഷാബുരാജ്. ശനിയാഴ്‌ച്ച രാവിലെ മുതൽ താഴെയുള്ള പറമ്പിൽ നിന്നും ചാക്കിൽ മണ്ണ് നിറച്ച്ചുമന്ന് കുന്നിൽ മുകളിലുള്ള വീട്ടിലേയ്ക്ക് കൊണ്ട് വന്ന ശേഷം തളർച്ചഅനുഭവപ്പെട്ട ഷാബു ചന്ദ്രികയോട് വെള്ളം ആവശ്യപ്പെട്ടു. നെഞ്ചുവേദനയെടുക്കുന്നെന്നും ഗ്യാസിന്റേതാവും എന്ന് പറഞ്ഞതിനെത്തുടർന്ന്താഴെയുള്ള വീട്ടിൽ നിന്നും ഭാര്യാമാതാവ് ഗ്യാസിന്റെ ഗുളിക വാങ്ങിക്കൊടുത്തു.

ഗുളിക കഴിച്ചിട്ടും ശമനമില്ലാത്തതിനെതുടർന്ന് അയൽക്കാരനെ വിവരമറിയിച്ചു. തുടർന്ന് അദ്ദേഹമാണ് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന്പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും കൊവിഡ് 19 രോഗികൾഉള്ളതിനാൽ മറ്റെവിടേയ്ക്കെങ്കിലും പോകാനായിരുന്നു മെഡിക്കൽ കോളേജ്അധികൃതർ നിർദ്ദേശിച്ചത്. തുടർന്നാണ് മേവറത്തുള്ള സ്വകാര്യ ആശുപത്രിയിൽഎത്തിച്ചത്. തിങ്കളാഴ്‌ച്ച രാവിലെയാണ് ഷാബുരാജ് മരണത്തിന് കീഴടങ്ങിയത്.

ഷാബുരാജിന്റെ കുടുംബത്തെ സഹായിക്കാനായി മിമിക്രി കലാകാരന്മാരുടെസംഘടനയായ മാസ്‌ക് ധനസമാഹരണം നടത്തി വരുകയാണെന്ന്ഭാരവാഹികളിലൊരാളായ ബിനു വി ഗോപാൽ മറുനാടനോട് പറഞ്ഞു. ഷാബുരാജിന്റെ കുടുംബത്തിന് സഹായമഭ്യർത്ഥിച്ച് ചലച്ചിത്രതാരം നോബിരംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസം മറുനാടൻ പുറത്തുവിട്ട ഈവാർത്തയെത്തുടർന്ന് ഒട്ടനവധി സുമനസുകളാണ് ഈ നിർദ്ധന കുടുംബത്തെസഹായിക്കാൻ തയ്യാറായത്. ഇതിലൂടെ ലഭിക്കുന്ന മുഴുവൻ തുകയുംകുട്ടികളുടെ പേരിൽ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യാനാണ് തീരുമാനം. വീടിന്റെ പണി പൂർത്തിയാക്കാനായി സ്റ്റേജ് ഷോ സംഘടിപ്പിച്ച് ധനസമാഹരണം നടത്താൻ മാസ്‌ക് ് ഭാരവാഹികൾ തീരുമാനിച്ചിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP