Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സോണിയാ ഗാന്ധിക്കെതിരായ അപകീർത്തികരമായ പരാമർശം; അർണബ് ഗോസ്വാമിക്കെതിരെ പരാതിയുമായി പി.സി വിഷ്ണുനാഥ് എംഎ‍ൽഎ; അപകീർത്തികരമായ പരാമർശത്തിൽ ചാനലിനും അർണബിനുമെതിരെ പാരാതി നൽകി; അർണബിനെ അറസ്റ്റ് ചെയ്യണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും; ഉറഞ്ഞ് തുള്ളി കോൺഗ്രസ് നേതൃത്വവും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ പാൽഗറിൽ മൂന്നുപേരെ മോഷ്ടാക്കളെന്നു സംശയിച്ച് ഗ്രാമീണർ അടിച്ചുകൊന്ന സംഭവത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അവമതിക്കുകയും വിദ്വേഷ പ്രചാരണം നടത്തുകയും ചെയ്ത റിപ്പബ്ലിക് ടി.വി അവതാരകൻ അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ്. അയാൾക്ക് മനോനില തകർന്നുവെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. പുറത്താക്കാൻ ചാനൽ ഉടമകൾ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ഗോസ്വാമിക്കെതിരെ പല സംസ്ഥാനങ്ങളിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാൽഗർ സംഭവത്തിന് വർഗീയ മുഖം നൽകി പ്രചാരണം നടത്തുന്ന വാർത്താ അവതാരകനെതിരെ നടപടി എടുക്കാൻ മഹാരാഷ്ട്ര സർക്കാർ ആലോചിക്കുന്നുണ്ട്.

പാൽഗർ സംഭവത്തിൽ സോണിയ മൗനം പാലിക്കുന്നുവെന്ന് 'പ്രൈം ടൈം' പരിപാടിയിൽ ഗോസ്വാമി കുറ്റപ്പെടുത്തി. മൗലവിയാണ് കൊല്ലപ്പെട്ടതെങ്കിൽ രാജ്യം ഇത്തരത്തിൽ ശാന്തമായിരിക്കുമോ എന്ന് ഞാൻ ചോദിക്കുന്നുവെന്ന് ഗോസ്വാമി ആക്രോശിച്ചു. ഇറ്റലിക്കാരിയായ സോണിയ മൗനം പാലിക്കുമോ ഗോസ്വാമി കൂട്ടിച്ചേർത്തു. വിവാദങ്ങൾക്കിടയിൽ എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയിൽനിന്ന് ഗോസ്വാമി രാജി പ്രഖ്യാപിച്ചിരുന്നു.

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ റിപബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോ സ്വാമിക്കെതിരെ സമൂഹത്തിൽ സ്പർധയുണ്ടാക്കിയതിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ് ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി. പാൽഘാർ ആൾക്കൂട്ട കൊലപാതവുമായി ബന്ധപ്പെട്ട് നടത്തിയ ചാനൽ ചർച്ചക്കിടെ സോണിയാ ഗാന്ധിക്കെതിരെ ഗോസ്വാമി നടത്തിയ അധിക്ഷേപകരമായ പരാമർശം ജനങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കുന്നതാണെന്ന് വിഷ്ണുനാഥ് പരാതിയിൽ ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ശിക്ഷാ നിയമം 117, 120 ആ, 153, 153 എ, 295 എ, 298, 500, 504, 505, 506, ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിലെ 66 എ എന്നിവ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. പരാതി പൊലീസ് ഫയലിൽ സ്വീകരിച്ചു. മതസഹിഷ്ണുത നിലനിന്നു കാണാൻ ഉത്തരവാദപ്പെട്ട ഒരു പൗരനെന്ന നിലയിലാണ് താൻ പരാതി നൽകിയതെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അർണബിനെതിരെ പ്രതിഷേധം ഉയരുകയാണെന്നും പി.സി വിഷ്ണുനാഥ് മാധ്യമങ്ങളോട് പ്രതികരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP