Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഷാബുരാജിന്റെ കുടുംബത്തിന്റെ ദയനീയ സ്ഥിതി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ സഹായഹസ്തവുമായി സംസ്ഥാന സർക്കാർ; അന്തരിച്ച മിമിക്രി കലാകാരന്റെ കുടുംബത്തിന് നൽകുക രണ്ട് ലക്ഷം രൂപ

ഷാബുരാജിന്റെ കുടുംബത്തിന്റെ ദയനീയ സ്ഥിതി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ സഹായഹസ്തവുമായി സംസ്ഥാന സർക്കാർ; അന്തരിച്ച മിമിക്രി കലാകാരന്റെ കുടുംബത്തിന് നൽകുക രണ്ട് ലക്ഷം രൂപ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അന്തരിച്ച മിമിക്രി കലാകാരൻ ഷാബുരാജിന്റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ച് സംസ്ഥാന സർക്കാർ. സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധിയിൽ നിന്നും പ്രത്യേക കേസായി പരി​ഗണിച്ചാണ് ധനസഹായം നൽകുക. കുടുംബത്തിന്റെ ദയനീയ സ്ഥിതി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ധനസഹായം നൽകാൻ തിരുമാനിച്ചതെന്ന് മന്ത്രി എ.കെ ബാലൻ അറിയിച്ചു. നെഞ്ചുവേദനയെ തുടർന്ന് ഞായറാഴ്ചയാണ് ഷാബുരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് രണ്ട് ശസ്ത്രക്രിയകൾ നടത്തിയെങ്കിലും ചൊവ്വാഴ്ച ഉച്ചയോടെ മരിച്ചു.

20 വർഷത്തോളം മിമിക്രി താരമായി കലാരംഗത്ത് നിറഞ്ഞുനിന്ന പ്രതിഭയായിരുന്നു ഷാബുരാജ്. ടെലിവിഷനുകളിലെ റിയാലിറ്റി ഷോയിലും ഷാബു സജീവ സാന്നിധ്യമായിരുന്നു. സ്‌കൂൾ കലോത്സവങ്ങളിലൂടെ കലാരംഗത്തെത്തി പിന്നീട് ഉത്സവപ്പറമ്പുകളിൽ ഒറ്റയ്ക്കും കൂട്ടായും മിമിക്രി അവതരിപ്പിച്ചുകൊണ്ട് പ്രതിഭ തെളിയിച്ച ഷാബുരാജ് രണ്ടു പതിറ്റാണ്ടിലേറെ വേദികളിൽ നിറഞ്ഞു നിന്നു.

കലാരംഗത്ത് ശ്രദ്ധേയ താരമായി ഉയർന്നെങ്കിലും കുടുംബം സാമ്പത്തികമായി ദുരിതാവസ്ഥയിലായിരുന്നു. ആറ് വർഷമായി ഭാര്യ രോഗബാധിതയായി കിടപ്പിലാണ്. നാല് ചെറിയ കുട്ടികളുമുണ്ട്. പഞ്ചായത്തിന്റെ ഭവന പദ്ധതിപ്രകാരം ലഭിച്ച വീടിന്റെ പണി പാതിപൂർത്തിയായ നിലയിലാണ്. കലാപരിപാടികളില്ലാത്ത സമയത്തെല്ലാം മരപ്പണിയുൾപ്പെടെ കൂലിവേലകൾക്ക് പോയാണ് അദ്ദേഹം കുടുംബം പുലർത്തിയിരുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP