Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ലുഡോ ഗെയിം ഹറാമാണ്, അത് വൻ പാപങ്ങളിൽപെട്ടതാണ്; കളിക്കുന്നവന്റെ കൈകൾ പന്നി മാംസത്തിലും രക്തത്തിലും മുക്കിയവനെ പോലെയും അവ തിന്നവനെ പോലെയുമാണ്; ഹറാമാകാൻ കാരണം അള്ളാഹുവും പ്രവാചകനും അത് വിലക്കി എന്നതാണ്;' ലുഡോ ഗെയിമിന്റെ ഇസ്ലാമിക വിധി പ്രസംഗിച്ച റഫീഖ് സലഫിയെ ട്രോൾ; ഇനി കാരംസ്, ചെസ്സ്, ക്രിക്കറ്റ് തുടങ്ങിയ കളികളും ഹറാമാണോ ഹലാൽ ആണോ എന്ന് ഇദ്ദേഹം പറയുമെന്നും പരിഹസിച്ച് സോഷ്യൽ മീഡിയ

'ലുഡോ ഗെയിം ഹറാമാണ്, അത് വൻ പാപങ്ങളിൽപെട്ടതാണ്; കളിക്കുന്നവന്റെ കൈകൾ പന്നി മാംസത്തിലും രക്തത്തിലും മുക്കിയവനെ പോലെയും അവ തിന്നവനെ പോലെയുമാണ്; ഹറാമാകാൻ കാരണം അള്ളാഹുവും പ്രവാചകനും അത് വിലക്കി എന്നതാണ്;' ലുഡോ ഗെയിമിന്റെ ഇസ്ലാമിക വിധി പ്രസംഗിച്ച റഫീഖ് സലഫിയെ ട്രോൾ; ഇനി കാരംസ്, ചെസ്സ്, ക്രിക്കറ്റ് തുടങ്ങിയ കളികളും ഹറാമാണോ ഹലാൽ ആണോ എന്ന് ഇദ്ദേഹം പറയുമെന്നും പരിഹസിച്ച് സോഷ്യൽ മീഡിയ

ജംഷാദ് മലപ്പുറം

മലപ്പുറം: എത്രയോ കാലമായി കേരളത്തിലും വ്യാപകമായ കളിയാണ് ലുഡോ. ഈ ലോക്ഡൗൺ കാലത്തും പലരും നേരംപോക്കാൻ ആശ്രയിക്കുന്ന കഴിയും ഇതുതന്നെ. എന്നാൽ ഈ ഗെയിം അനിസ്ലാമികമാണെന്ന് വിധിച്ചരിക്കയാണ് റഫീഖ് സലഫിയെന്ന ഇസ്ലാമിക പണ്ഡിതൻ. ഇദ്ദേഹത്തിന്റെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൻ ട്രോളുകളാണ് ഉണ്ടാക്കുന്നത്. ഇത്തരക്കാരാണ് ഇസ്ലാമിനെ മറ്റുള്ളവർക്കിടയിൽ കോമാളിയാക്കുന്നതെന്ന് പറഞ്ഞ് ഒരു വിഭാഗം വിശ്വാസികളും റഫീഖ് സലഫിക്കെതിരെ തിരിഞ്ഞിട്ടുണ്ട്.

ഒരു വ്യക്തിയുടെ ചോദ്യത്തിന് മറുപടിയായി ചില ഹദീസുകളെ ഉദ്ദരിച്ചുകൊണ്ടാണ് സലഫി മറുപടി പറയുന്നത്. 'ലുഡോ ഗെയിം ഹറാമാണ്. അത് വൻ പാപങ്ങളിൽപെട്ടതാണ്. അവന്റെ കൈകൾ പന്നിമാംസത്തിലും രക്തത്തിലും മുക്കിയവനെപോലെയും അവ തിന്നവനെപോലെയുമാണ്. ഹറാമാകാൻ കാരണം അള്ളാഹുവും പ്രവാചകനും അത് വിലക്കി എന്നതാണ്.'- ഈപ്രസംഗം പോസ്റ്റ് ചെയ്ത യൂട്യൂബ് ലിങ്കിന് താഴെയും വൻ ട്രോളുകളും കമന്റുകളുമാണ് നിരന്നിട്ടുള്ളത്. ലുഡോ കളി ഹറാമാണോയെന്ന സംശയം ഉന്നയിച്ച കെ.എ അബ്ദുള്ള എന്ന വ്യക്തിക്ക് മുബാറക് ഹുദവി അങ്ങാടിപ്പുറം നൽകിയ മറുപടിയാണ് വൈറലായത്. ലുഡോ കളി ഹറാമാണോ? ഈയിടെ വാട്‌സപ്പിലും ലും മറ്റും അത് ഹറാമാണെന്നും അതിന് മുസ്ലിം(റ) രിവായത്ത് ചെയ്ത ഒരു ഹദീസ് തെളിവായി ഉദ്ധരിക്കുന്നതായും കാണുന്നു. വിശദീകരണം പ്രതീക്ഷിക്കുന്നു.എന്നാണ് കെ.എ അബ്ദുള്ള ചോദിച്ചത്.

ഇതിന് മുബാറക് ഹുദവി അങ്ങാടിപ്പുറം വിശദമായ മറുപടിതന്നെ നൽകിയിട്ടുണ്ട്. മറുപടി താഴെ:

കുതിരസവാരി, അമ്പൈത്ത്, എന്നിവയിൽ മത്സരം നടത്തൽ പുരുഷന്മാർക്ക് സുന്നത്താണെന്നും അവയിൽ പണമീടാക്കി മത്സരം നടത്തൽ പോലും കുഴപ്പമില്ലെന്നും (തുഹ്ഫ 12-343) കാണാം. പണമീടാക്കുമ്പോഴുള്ള നിബന്ധനകളും മറ്റും ഇവിടെ പ്രത്യേകം പഠിക്കേണ്ടതാണ്. ആയോധനകലളിൽ ഇവ ഉപകാരപ്പെടുന്നുവെന്നതിനാൽ തിരുനബി(സ്വ) ഇവയെ പ്രോൽസാഹിപ്പിച്ചു കൊണ്ടുള്ള ഹദീസുകളാണ് ഇതിന് തെളിവായി പണ്ഡിതന്മാർ ഉദ്ധരിക്കുന്നത്. ഈ ഹദീസുകളുടെ അടിസ്ഥാനത്തിൽ യുദ്ധസമയത്ത് വ്യക്തമായ ഉപകാരം പ്രതീക്ഷിക്കപ്പെടുന്നവയിലൊക്കെ മത്സരം നടത്തൽ അനുവദനീയമാണ്(തുഹ്ഫ 12-345)

ആയോധനകലയിൽ വ്യക്തമായ ഉപകാരം പ്രതീക്ഷിക്കാത്തവയിൽ പണമീടാക്കിയുള്ള മത്സരം അനുവദനീയമല്ല. ഇമാം നവവി(റ) അത്തരം മത്സരങ്ങളുടെ ഉദാഹരണങ്ങളായി നീന്തൽ, ചെസ് തുടങ്ങിയവ എണ്ണിയതായി കാണാം. എന്നാൽ പണമീടാക്കാതെ അത്തരം മത്സരങ്ങൾ നടത്തുന്നതിൽ വിരോധമില്ല(തുഹ്ഫ 12-345)

സ്ത്രീകൾക്ക് ആയോധനകലകളുടെ പ്രകടമായ ആവശ്യങ്ങളില്ലാത്തതിനാൽ അവർക്കിത്തരം മത്സരങ്ങൾ പണമീടാക്കി നടത്തൽ ഹറാമും അല്ലെങ്കിൽ കറാഹത്തുമാണ്. ആഇശാബീവി(റ)യോടൊത്ത് നബി(സ്വ) മത്സരം നടത്തിയത് അനുവദനീയമാണെന്നറിയിക്കാൻ വേണ്ടി മാത്രമാണ്(ശർവാനീ 12-342).

നർദ് (പകിട-ഡൈ) കൊണ്ടുള്ള കളി ഹറാമാണ്. ആരെങ്കിലും നർദശീർ(പകിട)കൊണ്ട് കളിച്ചാൽ അവൻ കൈകൾ പന്നിമാംസത്തിലും രക്തത്തിലും മുക്കിയവനെപോലെയാണെന്ന ഇമാം മുസ്ലിം(റ)ന്റെ റിപ്പോർട്ടാണ് ഇതിന് തെളിവ്. പകിട കളിച്ചാൽ അവൻ അല്ലാഹുവിനും റസൂലിനും എതിരു ചെയ്തു എന്ന് അബൂദാവൂദ്(റ)ന്റെ റിപ്പോർട്ടിലുമുണ്ട് (തുഹ്ഫ 13-211).

സങ്കീർണമായ കണക്കുകൂട്ടലുകൾക്കോ കൂർമബുദ്ധിക്കോ സ്ഥാനമില്ലാത്ത വെറും ഊഹങ്ങളുടെയും ഭാഗ്യത്തിന്റെയും അടിസ്ഥാനത്തിലുള്ള വിനോദങ്ങളെല്ലാം ഹറമാണ് (തുഹ്ഫ 13-212). അതുകൊണ്ടാണ് ബുദ്ധിക്കും ചിന്തക്കും കണക്കിനും പ്രാധ്യാന്യമുള്ള ചെസ് കളിയും ഊഹത്തിനും ഭാഗ്യത്തിനും മാത്രം പ്രാധാന്യമുള്ള പകിടകളിയും തമ്മിൽ വിധിയിൽ വ്യത്യാസമുണ്ടാവാനുള്ള കാരണം. ചെസ് കളി ശാഫിഈ മദ്ഹബ് പ്രകാരം പണം നിബന്ധനവെക്കാതെയാണെങ്കിൽ കറാഹത്തും പണം നിബന്ധന വെക്കുകയോ ചെസ് മൂലം നിസ്‌കാരം നഷ്ടപ്പെടുത്തുകയോ ഹറാമാണെന്ന് വിശ്വസിക്കുന്ന മറ്റു മദ്ഹബുകാരോടൊപ്പം കളിക്കുകയോ ചെയ്താൽ ഹറാമുമാണ് (ഫത്ഹുൽമുഈൻ)
നർദ്(പകിട കളി) ഇന്ന് ജനങ്ങൾക്കിടയിലറിയപ്പെടുന്നത് ത്വാവിലത് എന്ന പേരിലാണെന്ന് (ശർവാനി 13-211) കാണാം. ത്വാവിലത് എന്ന കളിയും ലുഡോ കളിയും സമാനരീതിയാണെന്ന് മനസിലാക്കാം. ഡൈ മുകളിലേക്കിട്ട് ലഭിക്കുന്ന സംഖ്യയനുസരിച്ച് സ്വന്തം കരുക്കൾ നീക്കുകയും എതിരാളിയുടെ കരുക്കളെ വെട്ടുകയും ലക്ഷ്യത്തിലെത്തുകയും ചെയ്യുകയെന്നതാണ് ത്വാവിലത് കളി.

ഇനി ലുഡോയിലേക്ക് വരാം. പകിട കൊണ്ടുള്ള കളി ഹറാമാണെന്നാണ് ഹദീസിലുള്ളത്. ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ വെറും ഊഹങ്ങളുടെയും ഭാഗ്യത്തിന്റെയും അടിസ്ഥാനത്തിലുള്ള വിനോദങ്ങളെല്ലാം ഹറാമാണെന്നാണ് പണ്ഡിതന്മാർ വിധി പറഞ്ഞിട്ടുള്ളത്. പകിടയുടെ പുതിയരൂപമായ ഡൈ ഉപയോഗിച്ചാണ് ലുഡോ കളി ആരംഭിക്കുന്നത്. ഡൈ ഉപയോഗിച്ച് കിട്ടുന്ന നമ്പർ അനുസരിച്ച് തന്റെ കരുക്കൾ നീക്കുകയും മറ്റുള്ളവരുടെ കരുക്കളെ വെട്ടുകയും ലക്ഷ്യസ്ഥാനത്തെത്തുകയും ചെയ്യുകയാണല്ലോ ലുഡോ കളിയിലുള്ളത്. ഡൈ ഇടുമ്പോൾ ഭാഗ്യമോ നിർഭാഗ്യമോ എന്നോണം കിട്ടുന്ന എണ്ണമാണ് കളിയുടെ മുഖ്യമായ അടിസ്ഥാനം. ആയതിനാൽ തിരുനബി(സ്വ) വിലക്കിയ നർദ് (പകിടകളി) തന്നെയാണ് ലുഡോ എന്ന് മനസിലായി.

എന്നാൽ തുഹ്ഫയിൽ ഇങ്ങനെ കാണാം. കുഴികളുണ്ടാക്കിയോ കളങ്ങൾ വരച്ചോ കണക്കുകൾ അടിസ്ഥാനപ്പെടുത്തി കല്ലുകൾ നീക്കിക്കളിക്കുന്ന കളി ബുദ്ധിക്കും കണക്കിനും പ്രാധാന്യമുള്ളതിനാൽ അനുവദനീയമാണ്. എന്നാൽ കല്ലുകൾ നീക്കുന്നത് ഡൈ/വർണങ്ങളുള്ള കോലുകൾ ഇട്ട് അതിന്റെ എണ്ണമോ നിറമോ അടിസ്ഥാനപ്പെടുത്തിയാണെങ്കിൽ അതും ഹറാമാണ്. (തുഹ്ഫ 13-212) ത്വാബ് കളിയും ഹറാമായ ഇനത്തിൽ പെട്ടതാണ്. അഥവാ പല വർണങ്ങളുള്ള കൊള്ളികൾ നിലത്തിട്ട് അവയിൽ ലഭിക്കുന്ന വർണങ്ങൾ അടിസ്ഥാനപ്പെടുത്തി കളിയുടെ അനുബന്ധകാര്യങ്ങൾ മുന്നോട്ടുപോകുന്ന വിനോദമാണ് ത്വാബ്. അവയിൽ ബുദ്ധിക്ക് സ്ഥാനമുണ്ടെന്ന് പറഞ്ഞ് ന്യായീകരിക്കുന്നത് ശരിയല്ല (തുഹ്ഫ 13-212).

ചുരുക്കത്തിൽ ഡൈ ഉപയോഗിക്കുന്നുവെങ്കിലും പിന്നീട് തന്റെ കരുക്കൾ നീക്കുന്നതിൽ ബുദ്ധി ഉപയോഗിക്കുന്നുണ്ടല്ലോ എന്ന ന്യായീകരണം കൊണ്ടും ലുഡോ ഹലാലാണെന്ന് പറയാനാകില്ല.പൊള്ളയായ ഊഹവും ഭാഗ്യനിർഭാഗ്യവും അടിസ്ഥാനമാക്കിയുള്ള കളികൾ പണം നിബന്ധന വെക്കാതെയാണെങ്കിലും ഹറാമാണ് (ശർവാനീ 13-212) അപ്പോൾ പണം നിബന്ധന വെക്കാതെയാണ് ലുഡോ കളിക്കുന്നതെങ്കിലും ശരി അനുവദനീയമല്ല.കൂടുതൽ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടേ.-ഇങ്ങിനെയാണ് അദ്ദേഹം മറുപടി നൽകിയത്.

റഫീഖ് സലഫയുടെ വിഡിയോക്ക് താഴെ അതിനെ ടോളി്ക്കൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. ഇങ്ങനെയൊക്കെ നോക്കിയാൽ എങ്ങനെ ജീവിക്കുമെന്നും ഓരോ കാര്യത്തിലും മതം എന്തുപറയുന്നുവെന്ന് നോക്കി ജീവിക്കുന്നുതന്നെ താലിബാനിസത്തിന്റെ ലക്ഷണമാണെന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇനി കാരംസ്, ടെന്നീസ്, ക്രിക്കറ്റ് എന്നീ കളികളും ഹറാമാണോ ഹലാൽ ആണോ എന്ന് ഇദ്ദേഹം പറയുമെന്നും പലരും പരിഹസിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP