Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അതിർത്തിയിൽ പൊലീസ് തടഞ്ഞപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടറെന്ന് തട്ടിവിട്ടു; ഭർത്താവുമൊത്ത് നേരേ പോയത് നെയ്യാറ്റിൻകര കാഞ്ഞിരംകുളത്തെ വീട്ടിലേക്ക്; തമിഴ്‌നാട് ആശാരിപ്പള്ളം മെഡിക്കൽ കോളേജിലെ ഗൈനക്കോളജിസ്റ്റിനും ഭർത്താവിനും എതിരെ കേസും ക്വാറന്റൈനും; കേന്ദ്രീയവിദ്യാലയത്തിലെ അദ്ധ്യാപിക കർണാടക അതിർത്തി കടന്ന സംഭവത്തിലും കേസ്; ആര്യങ്കാവിൽ തക്കാളി ലോറിയിൽ കടക്കാൻ ശ്രമിച്ചവർ പിടിയിൽ

അതിർത്തിയിൽ പൊലീസ് തടഞ്ഞപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടറെന്ന് തട്ടിവിട്ടു; ഭർത്താവുമൊത്ത് നേരേ പോയത് നെയ്യാറ്റിൻകര കാഞ്ഞിരംകുളത്തെ വീട്ടിലേക്ക്; തമിഴ്‌നാട് ആശാരിപ്പള്ളം മെഡിക്കൽ കോളേജിലെ ഗൈനക്കോളജിസ്റ്റിനും ഭർത്താവിനും എതിരെ കേസും ക്വാറന്റൈനും; കേന്ദ്രീയവിദ്യാലയത്തിലെ അദ്ധ്യാപിക കർണാടക അതിർത്തി കടന്ന സംഭവത്തിലും കേസ്; ആര്യങ്കാവിൽ തക്കാളി ലോറിയിൽ കടക്കാൻ ശ്രമിച്ചവർ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമം ഏറ്റവുമധികം പാലിക്കേണ്ടവർ തന്നെ നിയമം തെറ്റിച്ചാലോ? ലോക് ഡൗൺ കാലത്ത് തലസ്ഥാനത്താണ് സംഭവം. ലോക്ക്ഡൗൺ ലംഘിച്ച് കേരള-തമിഴ്‌നാട് അതിർത്തി കടന്നുവന്ന ഡോക്ടർക്കും ഭർത്താവിനുമെതിരെ പൊലീസ് കേസെടുത്തു. തമിഴ്‌നാട് ആശാരിപ്പള്ളം മെഡിക്കൽ കോളേജിലെ ഗൈനക്കോളജിസ്റ്റ് അഞ്ജലീന വിൻസന്റിനും ഭർത്താവിനുമെതിരെയാണ് കേസ്. ഇരുവർക്കുമെതിരെ നെയ്യാറ്റിൻകര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

കോവിഡ് രോഗികളെ പരിചരിച്ച വനിത ഡോക്ടർ പൊലീസിന്റെ കണ്ണുവെട്ടിച്ച് നെയ്യാറ്റിൻകരയിലെ വീട്ടിലെത്തി. സംസ്ഥാന അതിർത്തിയിൽ പൊലീസ് തടഞ്ഞപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടറാണെന്ന് പറഞ്ഞ് പൊലീസിനെ കബളിപ്പിക്കുകയായിരുന്നു. നെയ്യാറ്റിൻകര കാഞ്ഞിരംകുളത്തെ വീട്ടിലെത്തിയപ്പോഴാണ് ഇവർ കള്ളം പറഞ്ഞതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഇതോടെ പൊലീസും റവന്യൂസംഘവുമെത്തി ക്വാറന്റീനിലാക്കി. ഇവർക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലും ഇവർ ഇതുപോലെ വീട്ടിലെത്തിയതായി സംശയമുണ്ട്.

അഞ്ജലീനയെ കഴിഞ്ഞ ദിവസമാണ് ഭർത്താവ് വിൻസന്റ് തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലെത്തിച്ചത്. കാഞ്ഞിരംകുളം സ്വദേശികളാണ് ഇരുവരും. നെയ്യാറ്റിൻകര ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് ഇവർക്കെതിരെ കേസെടുത്തത്. ആശാരിപ്പള്ളം മെഡിക്കൽ കോളേജിൽ പത്തോളം കൊവിഡ് കേസുകൾ നിലവിലുള്ളതിനാൽ അഞ്ജലീന വിൻസന്റിനെ ക്വാറന്റൈനിലാക്കിയതായി പൊലീസ് അറിയിച്ചു.

എക്സൈസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ കേന്ദ്രീയവിദ്യാലയത്തിലെ അദ്ധ്യാപിക കർണാടക അതിർത്തി കടന്ന സംഭവത്തിലും പൊലീസ് ഇന്ന് കേസെടുത്തിട്ടുണ്ട്. തലസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയത്തിലെ അദ്ധ്യാപികയ്‌ക്കെതിരെയാണ് നടപടി. പകർച്ചവ്യാധി നിയമപ്രകാരം കേസെടുക്കാനാണ് നിർദ്ദേശം. തിരുവനന്തപുരം റൂറൽ നാർക്കോട്ടിക് ഡിവൈഎസ്‌പി അനുവദിച്ച പാസുമായാണ് അദ്ധ്യാപിക കർണാടക അതിർത്തി കടന്നത്. അദ്ധ്യാപികയെ വയനാട്ടിലെ ചുരം, മുത്തങ്ങ അതിർത്തികൾ കടക്കാൻ സഹായിച്ച കൽപറ്റ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർക്കെതിരെയും വകുപ്പുതല അന്വേഷണത്തിന് കളക്ടർ ഉത്തരവിട്ടിട്ടുണ്ട്.

തമിഴ്‌നാട്ടിലെ ആശാരിപള്ളം മെഡിക്കൽ കോളജിൽ കോവിഡ് രോഗികളെ പരിചരിച്ച വനിത ഡോക്ടർ പൊലീസിന്റെ കണ്ണുവെട്ടിച്ച് നെയ്യാറ്റിൻകരയിലെ വീട്ടിലെത്തി. സംസ്ഥാന അതിർത്തിയിൽ പൊലീസ് തടഞ്ഞപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടറാണെന്ന് പറഞ്ഞ് പൊലീസിനെ കബളിപ്പിക്കുകയായിരുന്നു.

നെയ്യാറ്റിൻകര കാഞ്ഞിരംകുളത്തെ വീട്ടിലെത്തിയപ്പോഴാണ് ഇവർ കള്ളം പറഞ്ഞതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഇതോടെ പൊലീസും റവന്യൂസംഘവുമെത്തി ക്വാറന്റീനിലാക്കി. ഇവർക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലും ഇവർ ഇതുപോലെ വീട്ടിലെത്തിയതായി സംശയമുണ്ട്.

അതിനിടെ, തമിഴ്‌നാട്ടിൽ നിന്നു കേരളത്തിലേക്ക് ഒളിച്ചു കടക്കാൻ ശ്രമിച്ചവർ കൊല്ലം അതിർത്തിയിൽ പിടിയിൽ. പച്ചക്കറി വണ്ടിയിൽ പെട്ടികൾക്കിടയിൽ ഒളിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ വച്ചാണ് പൊലീസ് പിടിയിലായത്. തക്കാളി കയറ്റി വന്ന മിനി ലോറിയിലെ തക്കാളി പെട്ടിക്കകത്ത് കയറിയിരുന്ന് കേരളത്തിലേക്ക് ഒളിച്ചുകടക്കാൻ ശ്രമിക്കുകയായിരുന്നു. ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ പൊലീസ് നടത്തിയ പരിശോധനക്കിടെയാണ് ഒളിച്ചു കടക്കാൻ ശ്രമിച്ച ഒരാളെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഒളിച്ചു കടക്കാൻ ശ്രമിച്ച നാല് പേരെ പൊലീസ് പിടികൂടിയിരുന്നു.

കേരളത്തിലേക്കും കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്കും ഇത്തരത്തിൽ ആളുകളെ കടത്താൻ ശ്രമം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചിരുന്നു. അതേസമയം ആര്യങ്കാവിന് അടുത്ത പ്രദേശമായ പുളിയറയിൽ കുടുങ്ങിക്കിടക്കുന്നവരെ പണം വാങ്ങി മാറ്റുന്നതിനായി ഏജന്റുമാർ പ്രവർത്തിക്കുന്നതായടക്കമുള്ള റിപ്പോർട്ടുകളുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP