Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊറോണയെ തുരത്താൻ ഹാൻഡ് സാനിറ്റൈസർ വേണ്ടാ.. വോഡ്കയും ജിന്നും മതിയെന്ന് സ്വീഡനിലെ ഉപഭോക്താക്കൾ; പ്രചരണം പൊട്ടത്തെറ്റെന്നും ഹാൻഡ് സാനിറ്റൈസർ മാത്രം ഉപയോഗിക്കണമെന്നും മുന്നറിയിപ്പ്

കൊറോണയെ തുരത്താൻ ഹാൻഡ് സാനിറ്റൈസർ വേണ്ടാ.. വോഡ്കയും ജിന്നും മതിയെന്ന് സ്വീഡനിലെ ഉപഭോക്താക്കൾ; പ്രചരണം പൊട്ടത്തെറ്റെന്നും ഹാൻഡ് സാനിറ്റൈസർ മാത്രം ഉപയോഗിക്കണമെന്നും മുന്നറിയിപ്പ്

സ്വന്തം ലേഖകൻ

സ്വീഡൻ: ഹാൻഡ് സാനിറ്റൈസറിന് പകരം കൈകഴുകാൻ മദ്യം ഉപയോഗിച്ച് സ്വീഡനിലെ ജനങ്ങൾ. ഇതിനായി വോഡ്കയും ജിന്നും അടക്കമുള്ള മദ്യ കുപ്പികളാണ് ഉപഭോക്താക്കൾ ഔട്ട്‌ലെറ്റുകളിൽ നിന്നും വാങ്ങുന്നത്. ഇതു ശ്രദ്ധയിൽപ്പെട്ട നിരവധി സ്ഥാപനങ്ങൾ ഇതിനോടകം തന്നെ ബോധവൽക്കരണ പോസ്റ്ററുകൾ സ്ഥാപിച്ചു കഴിഞ്ഞു. മദ്യങ്ങൾ ഹാൻഡ് സാനിറ്റൈസറിന് പകരമാവില്ലെന്ന് സ്വീഡനിലെ ബിവറേജസ് കോർപറേഷനായ 'സിസ്റ്റം ബോലജെ' നിർദ്ദേശം നൽകിയിട്ടുണ്ട്.

കൊറോണ വൈറസിനെ ഒഴിവാക്കാനും അതിന്റെ വ്യാപനം തടയുന്നതിനുമുള്ള ഏറ്റവും നല്ല മാർഗം സോപ്പും, വെള്ളവും ഉപയോഗിച്ച് കൈകൾ പലതവണ കഴുകുന്നതാണെന്നു സ്വീഡിഷ് പബ്ലിക് ഹെൽത്ത് ഏജൻസി പറയുന്നു. ഇത് ലഭ്യമല്ലെങ്കിൽ ഉപയോഗിക്കാവുന്ന രണ്ടാമത്തെ പ്രതിരോധ മാർഗമായാണ് ഹാൻഡ് സാനിറ്റൈസർ ഏജൻസി നിർദേശിക്കുന്നത്. എന്നാൽ, കടകളിൽ നിന്നും ഹാൻഡ് സാനിറ്റൈസർ നിന്ന നിൽപ്പിൽ അപ്രത്യക്ഷമാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതോടെയാണ് പകരമായി സ്പിരിറ്റിലേക്ക് ജനം തിരിഞ്ഞത്. ഹാൻഡ് സാനിറ്റൈസർ ഇല്ലാത്ത പക്ഷം സോപ്പു വെള്ളവും ഉപയോഗിക്കാവുന്നതാണ്.

ശുചീകരണ ലായനികളിലെയും മദ്യത്തിലെയും ചേരുവകളിൽ സാമ്യതകൾ ഏറെയാണ്. വൈറസുകളെയോ, ബാക്ടീരിയകളെയോ കൊല്ലുന്നതിൽ അണുനാശിനി ഫലപ്രദമാകാൻ, കുറഞ്ഞത് 60 ശതമാനമെങ്കിലും സ്പിരിറ്റിന്റെ സാന്ദ്രത ആവശ്യമാണ്. സാനിറ്റൈസറിന് പകരമായി തിരയുന്ന ജനപ്രിയ മദ്യങ്ങളിൽ 40 ശതമാനമോ അതിൽ താഴെയോ മാത്രമാണ് സ്പിരിറ്റിന്റെ അളവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP