Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തഹസീൽദാർക്കും ഓഫീസിൽ കയറണമെങ്കിൽ ക്ലാർക്കിന്റെ അനുവാദം വേണം; ഇത് കോവിഡ് കാലത്തെ സാധാരണ നടപടി

തഹസീൽദാർക്കും ഓഫീസിൽ കയറണമെങ്കിൽ ക്ലാർക്കിന്റെ അനുവാദം വേണം; ഇത് കോവിഡ് കാലത്തെ സാധാരണ നടപടി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: തഹസീൽദാർ ആണെന്ന് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. ഓഫീസിൽ കയറണമെങ്കിൽ സീനിയർ ക്ലാർക്ക് അനുവാദം നൽകണം. ഇത് കോവിഡ് കാലത്തെ സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. ഓഫീസിൽ എത്തുന്നവരുടെ ശരീരോഷ്മാവ് പരിശോധിച്ച് പനിയില്ല എന്ന് ഉറപ്പ് വരുത്തിയിട്ടാണ് ഇപ്പോൾ അകത്തേക്ക് പ്രവേശിപ്പിക്കുന്നത്. പനിയുണ്ടെങ്കിൽ തഹസീൽദാർ ആണെങ്കിലും പ്രവേശനം അനുവദിക്കില്ല. ഓഫിസിൽ എത്തുന്നവർക്ക് പനി ഉണ്ടോയെന്നു പരിശോധിക്കുന്നത് സീനിയർ ക്ലാർക്കുമാരാണ്. ഇന്നലെ മിനിസിവിൽ സ്റ്റേഷനിൽ എത്തിയ തഹസിൽദാർ പി.ജി. രാജേന്ദ്രബാബുവിനെ തെർമൽ സ്കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് അളന്നത് സീനിയർ ക്ലാർക്ക് പ്രസീദ പ്രസാദ് ആണ്.

സാധാരണ ശരീരോഷ്മാവ് 36 ഡിഗ്രി സെൽഷ്യസ് വരെ ആകാം. അതിൽ കൂടുതലായാൽ പനി ഉണ്ടെന്നു കണക്കാക്കും. ‘35 ഡിഗ്രി’യിൽ തഹസിൽദാർ ഇന്നലെ കൂളായി ഓഫിസിൽ കയറി. ക്ലാർക്ക്, തഹസിൽദാരെ പരിശോധിക്കുന്ന അപൂർവ കാഴ്ച മറ്റു ഉദ്യോഗസ്ഥരും കൗതുകത്തോടെ നോക്കി നിന്നു. മിനി സിവിൽ സ്റ്റേഷനിൽ 13 ഓഫിസുകളാണ് പ്രവർത്തിക്കുന്നത്. ഓരോ ഓഫിസിലെയും 3 പേർക്കു വീതം പനി അളക്കാൻ ആരോഗ്യ പ്രവർത്തകർ പരിശീലനം നൽകിയിട്ടുണ്ട്.ഇവിടെ താലൂക്ക് ഓഫിസിൽ മാത്രം 85 ജീവനക്കാർ ഉണ്ട്. ഇവരെ 3 ബാച്ചുകളായി തിരിച്ച് ഓരോ ബാച്ചിനും പ്രത്യേക ദിവസങ്ങൾ ഡ്യൂട്ടി വീതിച്ചു നൽകി. ഇന്നലെ താലൂക്ക് ഓഫിസിൽ 30 ജീവനക്കാർ ജോലിക്കെത്തി.

10 ഡപ്യൂട്ടി തഹസിൽദാർമാർ ആണ് ഉള്ളത്. ഇവർക്കും ടേം അനുസരിച്ച് വന്നാൽ മതി. 2 തഹസിൽദാർമാർ പക്ഷേ, എപ്പോഴും വിളിപ്പുറത്ത് ഉണ്ടാകണം. അതത് വകുപ്പ് മേധാവികൾ ഓഫിസിൽ വരണം എന്നാണ് നിബന്ധന.ആർഡിഒ, ലോട്ടറി, എക്സൈസ്, റവന്യു, പുഞ്ച സ്പെഷൽ, സാമൂഹിക നീതി ഓഫിസ്, സ്റ്റേഷനറി ഓഫിസ്, ലീഗൽ മെട്രോളജി, മൈനർ ഇറിഗേഷൻ, ഗ്രൗണ്ട് വാട്ടർ, സ്പെഷൽ തഹസിൽദാർ ഓഫിസ് തുടങ്ങിയ ഓഫിസുകളാണ് പ്രധാനമായും ഉള്ളത്. ഇവിടങ്ങളിലും ഇന്നലെ 33% ജീവനക്കാർ ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP