Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇപ്പോൾ ഞാൻ സിനിമകളുമായി തിരക്കിലാണ്; ആ തിരക്കുകൾ ഒഴിഞ്ഞ ശേഷം വിവാഹത്തെക്കുറിച്ച് ഞാൻ അറിയിക്കും. ഞാനെന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളതാണ്, അതുപോലെ വിവാഹവും ഞാൻ അറിയിക്കും; പ്രചരിച്ച ചിത്രങ്ങളിൽ പ്രതികരണവുമായി അമല പോൾ

മറുനാടൻ ഡെസ്‌ക്‌

നടി അമലാ പോളിന്റെ വിവാഹവാർത്തയാണ് അടുത്തിടെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നത്. മുംബൈയിൽ നിന്നുള്ള ഗായകനും താരത്തിന്റെ സുഹൃത്തുമായുള്ള ഭവ്‌നിന്ദർ സിങ്ങുമായി അമല വിവാഹം കഴിയുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് വലിയ ചർച്ചകൾക്ക് വഴിവെച്ചത്. ഭവ്‌നിന്ദർ സിങ് തന്നെയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. പിന്നീട് ചിത്രങ്ങൾ നീക്കം ചെയ്തു. ഇതോടെ ഇരുവരും വേർപിരിഞ്ഞെന്നും വാർത്തകൾ വന്നു.

എന്നാൽ അപ്പോഴൊന്നും ഇതേക്കുറിച്ച് പ്രതികരിക്കാൻ താരം തയാറായിരുന്നില്ല. എന്നാൽ ഇപ്പോൾ വിവാഹവാർത്തയെക്കുറിച്ച് മനസുതുറക്കുകയാണ് അമല. താനിപ്പോൾ സിനിമകളുമായി തിരക്കിലാണെന്നും പ്രണയത്തെക്കുറിച്ച് പറഞ്ഞതുപോലെ സമയമാകുമ്പോൾ വിവാഹക്കാര്യം തുറന്നു പറയുമെന്ന് അമല ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

'എന്റെ വിവാഹത്തിന് ഇനിയും സമയമുണ്ട്. ഇപ്പോൾ ഞാൻ സിനിമകളുമായി തിരക്കിലാണ്. ആ തിരക്കുകൾ ഒഴിഞ്ഞ ശേഷം വിവാഹത്തെക്കുറിച്ച് ഞാൻ അറിയിക്കും. ഞാനെന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളതാണ്, അതുപോലെ വിവാഹവും ഞാൻ അറിയിക്കും. അതുവരെ ഗോസിപ്പുകൾ പ്രചരിപ്പിക്കരുത്. സമയമാകുമ്പോൾ ഞാൻ അറിയിക്കും'- അമല വ്യക്തമാക്കി.

തന്റെ പ്രണയത്തെക്കുറിച്ച് അമല ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഭവ്‌നിന്ദറാണ് അമലയുടെ പ്രണയമെന്ന വാർത്തകൾ വന്നത്. കേരളത്തിലും മറ്റും അമലയ്‌ക്കൊപ്പം വെക്കേഷൻ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ തന്റെ ഇൻസ്റ്റ?ഗ്രാമിൽ അദ്ദേഹം പങ്കുവെച്ചിരുന്നു, തമിഴ് സംവിധായകൻ എ.എൽ വിജയ് ആണ് അമലയുടെ മുൻഭർത്താ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP