Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നോർക്ക ധനസഹായം: നടപടികൾ സുതാര്യമാക്കണമെന്ന് ബഹ്റൈൻ കെ.എം.സി.സി

നോർക്ക ധനസഹായം: നടപടികൾ സുതാര്യമാക്കണമെന്ന് ബഹ്റൈൻ കെ.എം.സി.സി

സ്വന്തം ലേഖകൻ

മനാമ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നോർക്ക പ്രവാസികൾക്കായി പ്രഖ്യാപിച്ച ധനസഹായത്തിനുള്ള അപേക്ഷാ സമർപ്പണം സുതാര്യമാക്കണമെന്നും നോർക്ക പ്രവാസിപക്ഷത്ത് നിലകൊള്ളണമെന്നും ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. കൊവിഡ് രോഗം സ്ഥിരീകരിച്ചവർക്കും ജനുവരി ഒന്നിന് ശേഷം നാട്ടിലെത്തിയവർക്കുമാണ്നോർക്ക ധനസഹായം പ്രഖ്യാപിച്ചത്. കൊവിഡ് മൂലം ഗൾഫ് നാടുകളിൽ ബുദ്ധിമുട്ടുന്ന പ്രവാസികളെ തിരികെയെത്തിക്കാൻ നടപടി സ്വീകരിക്കാത്ത കേന്ദ്ര സർക്കാർ, നോർക്ക പ്രഖ്യാപിച്ച ധനസഹായം എങ്ങനെ നൽകാതിരിക്കാമെന്നാണ് ആലോചിക്കുന്നത്.

അതിനാലാണ് പാസ്പോർട്ട് കൂടാതെ മടക്ക ടിക്കറ്റിന്റെയും ബാങ്ക് പാസ്ബുക്കിന്റെയും പകർപ്പും അപേക്ഷയുടെ കൂടെ സമർപ്പിക്കണമെന്ന് പറയുന്നത്. എല്ലാവിവരങ്ങളും പാസ്പോർട്ടിൽ ഉണ്ടെന്നിരിക്കെ കൂടുതൽ രേഖകൾ ആവശ്യപ്പെടുന്നത് പ്രവാസികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇത് പ്രവാസി സമൂഹത്തോട് ചെയ്യുന്ന കടുത്ത അനീതിയാണ്. നിലവിൽ ഗൾഫ് നാടുകളിലെ ഇന്ത്യക്കാർക്കുവേണ്ടി യാതൊരുവിധ നടപടികളും ഇന്ത്യ കൈക്കൊണ്ടിട്ടില്ല. കെ.എം.സി.സി പോലെയുള്ള കാരുണ്യസംഘടനകളാണ് ഇപ്പോൾ പ്രവാസികൾക്ക് ഏക ആശ്രയം.

നോർക്കയുടെ നിബന്ധനകൾ പ്രകാരമാണെങ്കിൽ സ്വന്തമായി ബാങ്ക് അക്കൗണ്ടോ എൻ.ആർ.ഔ/ എസ്.ബി അക്കൗണ്ടോ ഇല്ലാത്തവർക്ക് ധനസഹായത്തിന് അപേക്ഷിക്കാനാവില്ല. ഇതിനാൽ വലിയൊരു വിഭാഗം പ്രവാസികൾക്കും നോർത്ത ധനസഹായം നിഷേധിക്കപ്പെടുകയാണ്. കൊവിഡ് കാലത്ത് ജോലിയും വരുമാനവും നഷ്ടപ്പെട്ട് നാട്ടിൽ കഴിയുന്ന പ്രവാസികൾക്കും കൊവിഡ് സ്ഥിരീകരിച്ചവർക്കും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായ ആകെയൊരു ആശ്വാസമാണ് നോർക്കയുടെ ധനസഹായം. പ്രവാസികളെ സഹായിക്കുക എന്നതാണ് നോർക്കയുടെ ലക്ഷ്യമെങ്കിൽ ഈ നടപടികൾ ലഘൂകരിച്ച് കൂടുതൽ സുതാര്യമാക്കണം.

കൂടാതെ നോർക്കയുടെ വെബ്സൈറ്റ് കാര്യക്ഷമമല്ലാത്തതിനാൽ അപേക്ഷ പോലും സമർപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഒരു അപേക്ഷ സമർപ്പിക്കാൻ മണിക്കൂറുകളാണെടുക്കുന്നത്. ഇനി ഒരാഴ്ചമാത്രമാണ് അപേക്ഷ സമർപ്പണത്തിന് ബാക്കിയുള്ളത്. അടിയന്തരമായി ഇത് പരിഹരിച്ചില്ലെങ്കിൽ അർഹരായ നിരവധി പേർക്ക് അപേക്ഷ പോലും സമർപ്പിക്കാനാവില്ല. ഇത്തരം സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് നടപടിക്രമങ്ങൾ സുതാര്യമാക്കി ധനസഹായം അർഹരായവരിലെത്തിക്കാൻ നോർക്ക അധികൃതർ മുൻകൈയെടുക്കണമെന്നും സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ ആവശ്യപ്പെട്ടു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP