Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മരുന്നും മെഡിക്കൽ മിഷ്യൻസും കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ സ്ഥിതി മനസ്സിലാക്കി നമ്മുടെ നാട്ടിൽ ഇറക്കുവാൻ സാമ്രാജ്യത്വ കഴുകന്മാർക്ക് ഒത്താശ ചെയ്യുന്നതാണ് സ്പ്രിംക്ലർ എന്ന ഫ്രീ കരാർ; ആർസിസിയിൽ ഫ്രീയായി ടാറ്റാ കൺസൾട്ടൻസിയെ ക്ഷണിച്ച് പരാജയപ്പെട്ട രാജീവ് സദാനന്ദൻ മറ്റൊരു ഫ്രീ കരാറിനെ കുറിച്ച് അന്വേഷിച്ചാൽ എന്ത് പ്രയോജനം? രാജീവ് സദാനന്ദനെതിരെ നിലപാട് കടുപ്പിച്ച് ബിജെപി

മരുന്നും മെഡിക്കൽ മിഷ്യൻസും കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ സ്ഥിതി മനസ്സിലാക്കി നമ്മുടെ നാട്ടിൽ ഇറക്കുവാൻ സാമ്രാജ്യത്വ കഴുകന്മാർക്ക് ഒത്താശ ചെയ്യുന്നതാണ് സ്പ്രിംക്ലർ എന്ന ഫ്രീ കരാർ; ആർസിസിയിൽ ഫ്രീയായി ടാറ്റാ കൺസൾട്ടൻസിയെ ക്ഷണിച്ച് പരാജയപ്പെട്ട രാജീവ് സദാനന്ദൻ മറ്റൊരു ഫ്രീ കരാറിനെ കുറിച്ച് അന്വേഷിച്ചാൽ എന്ത് പ്രയോജനം? രാജീവ് സദാനന്ദനെതിരെ നിലപാട് കടുപ്പിച്ച് ബിജെപി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്പ്രിംക്ലർ എന്ന ഫ്രീ കരാറിൽ ഒളിഞ്ഞിരിക്കുന്നത് കച്ചവടമെന്ന് ബിജെപി നേതാവ് ആർ എസ് രാജീവ്. ആർ സി സിയിലെ കരാർ ടാറ്റാ കൺസൾട്ടൻസിക്ക് ഏൽപ്പിച്ചതിനെ ചൂണ്ടിക്കാട്ടിയാണ് വിമർശനം. ആർ സിസിയിൽ ഇത് ചെയ്തത് രാജീവ് സദാനന്ദനാണെന്ന് രാജീവ് ആരോപിക്കുന്നു.

ആർ എസ് രാജീവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ

ഫ്രീയായി ടാറ്റാ കൺസൾട്ടൻസിയെ ക്ഷണിച്ച് പരാജയപ്പെട്ട രാജീവ് സദാനന്ദൻ മറ്റൊരു ഫ്രീ കരാറിനെ കുറിച്ച് അന്വേഷിച്ചാൽ എന്ത് പ്രയോ ജനം.

മരുന്നും, മെഡിക്കൽ മിഷ്യൻസും കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ സ്ഥിതി മനസ്സിലാക്കി നമ്മുടെ നാട്ടിൽ ഇറക്കുവാൻ സാമ്രാജ്യത്വ കഴുകന്മാർക്ക് ഒത്താശ ചെയ്യുന്നതാണ് സ്പ്രിംക്ലർ എന്ന ഫ്രീ കരാർ. ഇപ്പോൾ ഫ്രീ ആണെങ്കിലും ഭാവിയിൽ ആരോഗ്യമേഖലയിലെ മാർക്കറ്റായി കേരളത്തെ അവർ മാറ്റുമെന്നകാര്യത്തിൽ ഒരു സംശയവുമില്ല. ഇതിന്റെ തെളിവാണ് തിരുവനന്തപുരം ആർസിസിയിൽ റിസപ്ഷൻ മുതൽ ഡാറ്റാ കളക്ഷൻ വരെ ചെയ്യുവാൻ ടാറ്റാ കൺസൾട്ടൻസിയെ ഏൽപ്പിച്ചത്. അതും ഫ്രീ എന്നായിരുന്നു അവരും പറഞ്ഞിരുന്നത്.

വിരോധാഭാസം ഇതിന് ചുക്കാൻ പിടിച്ചത് അന്നത്തെ ആരോഗ്യ സെക്രട്ടറിയും ഇന്നത്തെ കരാർ അന്വേഷണ കമ്മിറ്റി അംഗവുമായ രാജീവ് സദാനന്ദനാണ് എന്നതാണ്. പിന്നീട് ഫ്രീ കച്ചവടം ആയി മാറിയപ്പോൾ പ്രതിഷേധത്തെ തുടർന്ന് ഫ്രീ ടാറ്റയെ പിൻവലിക്കേണ്ടി വന്ന സാഹചര്യം സർക്കാർ മറക്കരുത്. അതേ രാജീവ് സദാനന്ദൻ ഈ കരാറിനെക്കുറിച്ച് അന്വേഷിച്ചാൽ എന്താണ് സംഭവിക്കുന്നതെന്ന് കേരളത്തിനറിയാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP