Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കടലാസുകളിലേയ്ക്ക് അക്ഷരക്കൂട്ടങ്ങളെ എത്തിച്ച് വായനയുടെ വിപ്ലവം ലോകമെങ്ങും എത്തിച്ച മഹാപ്രതിഭകളെ ഓർക്കുന്ന ലോക പുസ്തക ദിനം ആഘോഷമാക്കി ഗ്രന്ഥശാലകൾ

കടലാസുകളിലേയ്ക്ക് അക്ഷരക്കൂട്ടങ്ങളെ എത്തിച്ച് വായനയുടെ വിപ്ലവം ലോകമെങ്ങും എത്തിച്ച മഹാപ്രതിഭകളെ ഓർക്കുന്ന ലോക പുസ്തക ദിനം ആഘോഷമാക്കി ഗ്രന്ഥശാലകൾ

സ്വന്തം ലേഖകൻ

ശാസ്താംകോട്ട: വീണ്ടുമൊരു ലോക പുസ്തക ദിനം. മഷി വിതറിയ അക്ഷര കൂട്ടങ്ങളെ പ്രണയിച്ച പുസ്തക സ്‌നേഹികളുടെ ദിനം.കടലാസുകളിലേയ്ക്ക് അക്ഷരകൂട്ടങ്ങളെ എത്തിച്ച മഹാപ്രതിഭകളെ ലോകം ഓർക്കുന്ന ദിനം.

വായനയുടെ വസന്തം തീർത്ത് ഈ ദിനം ഗ്രന്ഥപ്പുരകൾ വീടുകളിലേയ്ക്ക് എത്തുന്നു. സ്പെയിനിലെ വിഖ്യാത എഴുത്തുകാരൻ മിഷേൽ ഡി സെർവാന്റിസിന്റെ ചരമവാർഷിക ദിനം 1923 ഏപ്രിൽ 23 മുതൽ സ്പെയിൻ പുസ്തക ദിനം ആചരിച്ചു വരുന്നു. 1995 ൽ യുനെസ്‌കോ ഈ ദിനം ലോക പുസ്തകദിനമായി ആചരിക്കാൻ ആരംഭിച്ചു. വിശ്വസാഹിത്യ നായകൻ വില്യം ഷേക്സ്പിയറുടെ ജനന മരണ തീയ്യതിയും ഈ ദിവസം ആണെന്നതും ഈ ദിവസം പുസ്തക ദിനമായി തെരഞ്ഞെടുക്കാൻ കാരണമായി.

ഷേക്സ്പിയറെ കൂടാതെ ഇൻകാ ഗാർസിലാസോ ഡി ലാവേഗ തുടങ്ങിയവരുടെ ചരമ ദിനവും മൗറിസ് ഡ്രൗൺ, മാനുവൽ മെജിയ വലേദോ, ഹാൾഡർ ലാക്സ്നസ്സ് എന്നീ സാഹിത്യകാരുടെ ജന്മദിനവും ഈ ദിവസം തന്നെയാണ്. ലോക പുസ്തക ദിനത്തിൽ വീടുകളിൽ പുസ്തകമെത്തിച്ച് മിഴി ഗ്രന്ഥശാല ചക്കുവള്ളി പ്രവർത്തകർ.

വില്യം ഷേക്‌സ്പിയറിന്റെ പുസ്തകങ്ങൾക്ക് ആണ് ഇന്ന് കൂടുതൽ വായനക്കാർ വിളിക്കുന്നത്. കുട്ടികകളും മുതിർന്നവരും ധാരാളമായി വായനയെ കൂട്ട് പിടിച്ചാണ് ഈ ലോക്ക് ഡൗൺ കാലത്തെ മറികടക്കുന്നത്. മിഴി ഗ്രന്ഥശാല പ്രവർത്തകർ ലോക്ക് ഡൗൺ കാലമാകെ വീടുകളിൽ പുസ്തകമെത്തിച്ച് നല്കി നാടിന് മാതൃകയായി.

പുസ്തകദിനാചരണത്തിലൂടെ സാംസ്‌കാരികമായ മൂല്യത്തെ ഉയർത്തിപ്പിടിക്കുവാൻ മിഴി ഗ്രന്ഥശാല പ്രവർത്തകർ നടത്തുന്നത് മാതൃകാ പ്രവർത്തനമാണെന്ന് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തംഗം അക്കരയിൽ ഹുസൈൻ പറഞ്ഞു. ലോക്ക് ഡൗൺ കാലത്ത് പാലിക്കേണ്ട എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വിജ്ഞാനം വിതരണം ചെയ്യാനും സാംസ്‌കാരിക അവബോധം നാടാമാകെ പരത്താനും ഗ്രന്ഥശാല പ്രവർത്തകർ കാട്ടുന്ന ഉത്സാഹം മൂല്യമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

പുസ്തക വിതരണത്തിന് മിഴി ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ, പ്രസിഡന്റ് അനിൽ പി തോമസ് ലൈബ്രേറിയൻ ദിവ്യശക്തികുമാർ, നിസാമുദ്ദിൻ, വിനുകുമാർ പാലമൂട്ടിൽ, സുമേഷ് ഇടവനാട്ട്, റജിവ് പ്ലാമൂട്ടിൽ, എന്നിവർ നേതൃത്വം നല്കി വരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP