Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡാലസിൽ സ്റ്റേ അറ്റ് ഹോം ഉത്തരവ് മെയ്‌ 15 വരെ നീട്ടി

ഡാലസിൽ സ്റ്റേ അറ്റ് ഹോം ഉത്തരവ് മെയ്‌ 15 വരെ നീട്ടി

പി.പി. ചെറിയാൻ

ഡാലസ്: കൊറോണ വൈറസ് വ്യാപനം നിയന്ത്രണാധീതമാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഡാലസ് കൗണ്ടിയിലെ സ്റ്റേ അറ്റ് ഹോം ഉത്തരവ് മെയ്‌ 15 വരെ നീട്ടുന്നതിന് തീരുമാനമായി. ഏപ്രിൽ 21 ചൊവ്വാഴ്ച ഡാലസ് കൗണ്ടി കമ്മീഷനഴ്സ് രണ്ടിനെതിരെ മൂന്നു വോട്ടുകൾക്കാണ് പ്രമേയം പാസാക്കിയത്.

നേരത്തെ ഡാലസ് കൗണ്ടി ഹെൽത്ത് അധികൃതർ മെയ്‌ 31 വരെ നീട്ടണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചിരുന്നു.

ഡാലസ് കൗണ്ടിയിൽ നിലവിലുള്ള നിയന്ത്രണങ്ങൾ മാറ്റുന്നത് സുരക്ഷിതത്വമല്ലെന്നും ആളുകൾ കൂട്ടം കൂടുന്നതു മെയ്‌ 31 വരെയെങ്കിലും നീട്ടണമെന്ന് ഡാലസ് കൗണ്ടി ഹെൽത്ത് ഡയറക്ടർ ഡോ. ഫിലിപ്പ് ഹോങ്ങ് നിർദേശിച്ചിരുന്നു. ഏപ്രിൽ 30 വരെയായിരുന്നു നിലവിലുള്ള ഉത്തരവിന്റെ പ്രാബല്യം

ഏപ്രിൽ 21ന് മാത്രം ഡാലസ് കൗണ്ടിയിൽ 90 പോസിറ്റീവ് കേസുകളും നാലു മരണവും റിപ്പോർട്ട് ചെയ്തു.

ഡാലസ് കൗണ്ടി കമ്മീഷണേഴ്സ് തീരുമാനം ഗവർണർ ഗ്രോഗ് ഏബെട്ട് പ്രഖ്യാപിച്ച ഉത്തരവിന്റെ ലംഘനമല്ലെന്ന് കൗണ്ടി ലീഗൽ സെൽ അഭിപ്രായപ്പെട്ടു. സ്റ്റേ അറ്റ് ഹോം നിലവിലുണ്ടെങ്കിലും ഗ്രോസറി സ്റ്റോറുകൾ ഉൾപ്പെടെ വ്യാപാര സ്ഥാപനങ്ങളിൽ തിരക്കനുഭവപ്പെട്ടു തുടങ്ങി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP