Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു മര്യാദയൊക്കെ വേണ്ടേടെയ്.. കൊറോണ സമയത്ത് സഹതാപം വിറ്റ് കാശാക്കുന്നവന്മാരേ... ചെയ്യാത്ത സഹായം ചെയ്തു എന്നും സഹായം കൈപ്പറ്റിയ മഞ്ജു പത്രോസ് പൊട്ടിക്കരഞ്ഞു എന്നുമൊക്കെ എന്തർത്ഥത്തിലാണ് പറഞ്ഞുപരത്തുന്നത്? നിയമ നടപടിക്ക് ഒരുങ്ങുകയല്ലാതെ വേറെ വഴിയില്ല; കോവിഡ് കാലത്ത് 'മഞ്ജു പത്രോസിന്റെ വീട്ടിൽ അവശ്യ സാധനങ്ങൾ എത്തിച്ച് രജിത് കുമാർ', വ്യാജവാർത്തയ്‌ക്കെതിരെ നടി

ഒരു മര്യാദയൊക്കെ വേണ്ടേടെയ്.. കൊറോണ സമയത്ത് സഹതാപം വിറ്റ് കാശാക്കുന്നവന്മാരേ... ചെയ്യാത്ത സഹായം ചെയ്തു എന്നും സഹായം കൈപ്പറ്റിയ മഞ്ജു പത്രോസ് പൊട്ടിക്കരഞ്ഞു എന്നുമൊക്കെ എന്തർത്ഥത്തിലാണ് പറഞ്ഞുപരത്തുന്നത്? നിയമ നടപടിക്ക് ഒരുങ്ങുകയല്ലാതെ വേറെ വഴിയില്ല; കോവിഡ് കാലത്ത് 'മഞ്ജു പത്രോസിന്റെ വീട്ടിൽ അവശ്യ സാധനങ്ങൾ എത്തിച്ച് രജിത് കുമാർ', വ്യാജവാർത്തയ്‌ക്കെതിരെ നടി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സീരിയൽ രംഗത്ത് തിളങ്ങിനിൽക്കുന്ന താരയിരിക്കവേയാണ് മഞ്ജു പത്രോസ് ഒരു പ്രമുഖ റിയാലിറ്റി ഷോയിൽ മത്സരാർത്ഥി ആയി എത്തിയത്. ഇതോടെ ഇവർ കൂടുതൽ വാർത്തകളിൽ നിറയുകയും ചെയ്തു. ബിഗ് ബോസ് വീട്ടിൽ പരസ്പ്പരം ഏറ്റവും കൂടുതൽ തല്ലുകൂടിയവരാണ് നടി മഞ്ജു പത്രോസും ഡോ. രജത് കുമാറും. ഇരുവരും തമ്മിലുള്ള സംഘർഷം സോഷ്യൽ മീഡിയയിലേക്കും നീണ്ടിരുന്നു. രജത് കുമാർ ഫാൻസുകാർ നടിക്കെതിരെ സൈബർ ആക്രമണം ശക്തമാക്കിയിരുന്നു. പലതവണ അപവാദങ്ങൾ കേൾക്കേണ്ടി വന്ന മഞ്ജു പത്രോസ് ഇതിനെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ടും രംഗത്തുവന്നിരുന്നു.

മത്സരം പൂർത്തിയാക്കി തിരിച്ചെത്തിയിട്ടും മഞ്ജുവിനെതിരെയുള്ള ആക്രമണങ്ങൾക്ക് സൈബർ ലോകത്ത് കുറവുണ്ടായില്ല. ഇതിനെതിരെ പലതവണ രംഗത്തെത്തിയിട്ടുള്ള താരം ഇപ്പോഴിതാ വീണ്ടും താനുമായി ബന്ധപ്പെട്ട് പുറത്തുവന്ന വ്യാജവാർത്തക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. കോവിഡ് കാലത്തും സോഷ്യൽ മീഡിയിയൽ തന്നെ കുറിച്ചു വ്യാജവാർത്ത എത്തിയതോടെ ഇനി വെറുതേയിരിക്കേണ്ട എന്ന തീരുമാനത്തിലാണ് മഞ്ജു.

സഹമത്സരാർത്ഥിയായ രജിത് കുമാറുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് മഞ്ജുവിന് ഹേറ്റേഴ്‌സിനെ സമ്മാനിച്ചത്. ഇപ്പോഴിതാ കൊറോണ കാലത്ത് രജിത് മഞ്ജുവിന്റെ വീട്ടിലേക്ക് അവശ്യ സാധനങ്ങൾ എത്തിച്ചു എന്ന തരത്തിലാണ് വാർത്ത പ്രചരിക്കുന്നത്. എന്നാൽ ഈ വാർത്ത സത്യമലെന്നും ഇത്തരം പ്രവർത്തികളെ നിയമപരമായി നേരിടുകയാണെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മഞ്ജു പത്രോസ്.

മഞ്ജു ഫേസ്‌ബുക്കിൽ പങ്കുവച്ച വിഡിയോയും കുറിപ്പും

ഒരു മര്യാദയൊക്കെ വേണ്ടേടെയ്..
കൊറോണ സമയത്ത് സഹതാപം വിറ്റ് കാശാക്കുന്നവന്മാരേ...
ചെയ്യാത്ത സഹായം ചെയ്തു എന്നും സഹായം കൈപ്പറ്റിയ മഞ്ജു പത്രോസ് പൊട്ടിക്കരഞ്ഞു എന്നുമൊക്കെ എന്തർത്ഥത്തിലാണ് പറഞ്ഞുപരത്തുന്നത്
നിയമ നടപടിക്ക് ഒരുങ്ങുകയല്ലാതെ വേറെ വഴിയില്ല..

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP