Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫാ. പി. സി ജോർജ്ജിന്റെ പിതാവ് പീടികപറമ്പിൽ പി. സി ചാക്കോ നിര്യാതനായി

ഫാ. പി. സി ജോർജ്ജിന്റെ പിതാവ് പീടികപറമ്പിൽ പി. സി ചാക്കോ നിര്യാതനായി

സ്വന്തം ലേഖകൻ

ഡിട്രോയിറ്റ് സെന്റ് ഗ്രീഗോറിയോസ് ഓർത്തോഡോക്‌സ് ഇടവക വികാരിയും, ഭദ്രാസന മർത്തമറിയം വനിതാ സമാജം വൈസ് പ്രസിഡണ്ടുമായ പി. സി ജോർജ് അച്ചന്റെ പിതാവ് എരുമേലി കനകപ്പലം പീടികപറമ്പിൽ പി. സി ചാക്കോ (82 ) വാർധ്യക്യസഹജമായ അസുഖം മൂലം നിര്യാതനായി. സംസ്‌കാര ശുശ്രൂഷകൾ വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് ഭവനത്തിൽ ആരംഭിക്കും. 11.30നു സഖറിയാസ് മാർ അപ്രേം മെത്രാപ്പൊലീത്തായുടെ പ്രധാന കാർമികത്വത്തിൽ കനകപ്പലം സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് ദേവാലയത്തിൽ നടക്കും. കോഴഞ്ചേരി തെക്കേമല മണ്ണിൽ കുടുംബാഗമായ പരേതയായ ഏലിയാമ്മ ചാക്കോ ആണ് സഹധർമ്മിണി.

മക്കൾ: ജെസ്സി തോമസ് (മണിമല), ജോസി പി. ചാക്കോ (കനകപ്പലം), ഫാ.പി. സി ജോർജ്ജ് (ഡിട്രോയിറ്റ്)

മരുമക്കൾ: തോമസ്, ജാക്വിലിൻ ജോസി, ദീപ ജോർജ്ജ്
കൊച്ചുമക്കൾ: ജോസിലിൻ, അന്ന, അക്‌സ, ഡോണ, സോണ, ജൊഹാൻ, ജോയന്ന, ജോനാഥൻ

സംസ്‌കാര ശുശ്രൂഷകൾ തത്സമയം ഓർത്തോഡോക്‌സ് റ്റി.വിയിൽ ലഭ്യമാകും

മലങ്കര ഓർത്തോഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന സഹായ മെത്രാപ്പൊലീത്താ അഭിവന്ദ്യ സഖറിയാസ് മാർ അപ്രേം മെത്രാപ്പൊലീത്തായും, ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം, ഭദ്രാസന വൈദീക സംഘത്തിനു വേണ്ടി ഫാ.മാത്യൂസ് ജോർജ്ജ്, ഭദ്രാസന മർത്തമറിയം വനിതാ സമാജം ജനറൽ സെക്രട്ടറി മിസ്സിസ്. രൂപ ജോൺ, ഓർത്തോഡോക്‌സ് റ്റി.വിക്കു വേണ്ടി ചെയർമാൻ അഭിവന്ദ്യ ഡോ. പുലിക്കോട്ടിൽ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപൊലീത്ത, സി. ഇ. ഓ ഫാ. ജോൺസൺ പുഞ്ചക്കോണം തുടങ്ങിയവർ പ്രാർത്ഥനാ പൂർവമായ അനുശോചനം രേഖപ്പെടുത്തി.
കൂടുതൽ വിവരങ്ങൾക്ക് ഫാ. പി സി ജോർജ്ജ്: പ്ലസ് വൺ (248) 805-3223

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP