Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊറോണയ്ക്കിടെ സട കുടഞ്ഞെഴുന്നേറ്റ് എംടി രമേശ്; പിണറായി നടത്തിയ അമേരിക്കൻ യാത്രകൾ ഫലത്തിൽ സംസ്ഥാനത്തിന് മാറാരോഗം സമ്മാനിച്ചിരിക്കുകയാണ്; പിണറായിയുടെ രോഗം ഭേദമായപ്പോൾ സംസ്ഥാനം രോഗക്കിടക്കിയാലായിരിക്കുകയാണ്; ഇതിനുള്ള മരുന്ന് സിബിഐ തന്നെ കണ്ടെത്തട്ടെയെന്ന് ജനറൽ സെക്രട്ടറി; കെ സുരേന്ദ്രൻ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടതിനെ ട്രോളി രമേശ്; സ്പ്ലിങ്‌ളറിൽ ബിജെപിയിൽ കലാപസാധ്യത

കൊറോണയ്ക്കിടെ സട കുടഞ്ഞെഴുന്നേറ്റ് എംടി രമേശ്; പിണറായി നടത്തിയ അമേരിക്കൻ യാത്രകൾ ഫലത്തിൽ സംസ്ഥാനത്തിന് മാറാരോഗം സമ്മാനിച്ചിരിക്കുകയാണ്; പിണറായിയുടെ രോഗം ഭേദമായപ്പോൾ സംസ്ഥാനം രോഗക്കിടക്കിയാലായിരിക്കുകയാണ്; ഇതിനുള്ള മരുന്ന് സിബിഐ തന്നെ കണ്ടെത്തട്ടെയെന്ന് ജനറൽ സെക്രട്ടറി; കെ സുരേന്ദ്രൻ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടതിനെ ട്രോളി രമേശ്; സ്പ്ലിങ്‌ളറിൽ ബിജെപിയിൽ കലാപസാധ്യത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : ഒടുവിൽ എംടി രമേശ് സട കുടഞ്ഞ് എഴുന്നേറ്റു. കോവിഡിൽ സർക്കാരിനെ കടന്നാക്രമിക്കേണ്ടതില്ലെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ വിമർശിച്ചിരുന്നു. അപ്പോൾ എഎൻ രാധാകൃഷ്ണൻ പരോക്ഷമായി സർക്കാരിനെതിരെ കൊറോണ വിമർശനവുമായി എത്തി. ഇപ്പോഴിതാ കോവിഡുകാലത്ത് കെ സുരേന്ദ്രനെ കടന്നാക്രമിക്കുകായണ് എംടി രമേശും പരോക്ഷമായി ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ.

സ്പ്രിങ്‌ളർ കരാറിൽ ബിജെപിയിലും ഭിന്നതയെന്ന സൂചനകളും ഇതോടെ പുറത്തു വരികയാണ്. സ്പ്രിം?ഗ്‌ളർ കരാറിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഇടപാടിൽ വിജിലൻസ് അന്വേഷണമല്ല, സിബിഐ അന്വേഷണം വേണമെന്നാണ് എം ടി രമേശ് ആവശ്യപ്പെട്ടത്. നേരത്തെ മെഡിക്കൽ കോഴ വിവാദത്തിൽ രമേശിനെതിരെ വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന സർക്കാർ ശ്രമിച്ചിരുന്നു. പിന്നീട് തെളിവില്ലെന്ന് പറഞ്ഞ് തള്ളുകയും ചെയ്തു. ഈ കേസ് കാരണമാണ് ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്കുള്ള കെ സുരേന്ദ്രന്റെ വരവ് എളുപ്പമായത്.

മെഡിക്കൽ കോഴയുടെ ആരോപണമുള്ളതു കൊണ്ടാണ് രമേശിനെ തഴഞ്ഞ് സുരേന്ദ്രനെ അധ്യക്ഷനാക്കിയത്. പിന്നീട് ജനറൽ സെക്രറി സ്ഥാനത്ത് തുടരാൻ അനുവദിക്കുകയും ചെയ്തു. എന്നാൽ നിർണ്ണായക ഉത്തവരാദിത്തമൊന്നും നൽകിയതുമില്ല. എന്നാൽ ആർഎസ്എസ് പിന്തുണ സുരേന്ദ്രനുള്ളതിനാൽ എതിർപ്പുകൾ ഉന്നയിക്കാൻ രമേശിന് കഴിയുമായിരുന്നില്ല. ഇതിനിടെയാണ് സ്പ്രിഗ്‌ളർ വീണു കിട്ടുന്നതും. അതുകൊണ്ട് തന്നെ പിണറായി സർക്കാരിനെ രക്ഷിക്കാൻ സുരേന്ദ്രൻ ശ്രമിക്കുന്നുവെന്ന ചർച്ച സജീവമാക്കാനാണ് രമേശിന്റെ ശ്രമം.

രാജ്യാന്തര ബന്ധമുള്ള ഇടപാടിലെ കള്ളക്കളികൾ കണ്ടെത്താൻ ഇന്ന് നമ്മുടെ രാജ്യത്ത് സിബിഐക്കും എൻഐഎയ്ക്കും മാത്രമാണ് ശേഷിയുള്ളത്. അതിനാലാണ് ഈ ഇടപാടിനെപ്പറ്റി സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെടുന്നത്. ചികിത്സയ്ക്കായി പിണറായി വിജയൻ നടത്തിയ അമേരിക്കൻ യാത്രകൾ ഫലത്തിൽ സംസ്ഥാനത്തിന് മാറാരോഗം സമ്മാനിച്ചിരിക്കുകയാണ്-എം ടി രമേശ് ഫേസ്‌ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. പരിവാറിലെ ബിജെപി വിരുദ്ധരെ തനിക്കൊപ്പം ചേർക്കുകായണ് ഈ പോസ്റ്റിലൂടെ രമേശിന്റെ ശ്രമം.

സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ സർക്കാരിന്റെ കീഴിലുള്ള വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്പ്രിംക്ലർ കരാറുമായി ബന്ധപ്പെട്ടുള്ള ഭിന്നത വ്യക്തമാക്കി കൊണ്ട് എം ടി രമേശ് രംഗത്തെത്തിയിരിക്കുന്നത്. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടതിനെതിരേ കൃഷ്ണദാസ് പക്ഷം കേന്ദ്ര നേതൃത്വത്തെ അതൃപ്തി അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. നേരത്തെ കൊറോണ പ്രതിരോധ നടപടികളിൽ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി മുഖ്യമന്ത്രിയേയും സർക്കാരിനേയും കെ. സുരേന്ദ്രൻ പിന്തുണച്ച് രംഗത്തുവരുകയുണ്ടായി. ഇതിനെതിരേയും പാർട്ടിക്കുള്ളിൽ ഭിന്നാഭിപ്രായം രൂപപ്പെട്ടിരുന്നു. ഇതിനെ പുതിയ തലത്തിലെത്തിക്കാനാണ് രമേശിന്റെ ശ്രമം.

അതേസമയം കരാറിലെ അഴിമതിയെ കുറിച്ചാണ് അന്വേഷണം വേണ്ടതെന്നും അതുകൊണ്ടാണ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടതെന്നുമാണ് കെ സുരേന്ദ്രൻ പക്ഷം വിശദീകരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പോലും സിബിഐ അന്വേഷണം ആവശ്യപ്പെടുന്നില്ല. അത് കോടതിയിൽ നിൽക്കില്ലെന്ന തിരിച്ചറിവ് കൊണ്ടാണെന്നും ഇവർ പറയുന്നു. കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത് മുതൽ ഒളിഞ്ഞും തെളിഞ്ഞും നിൽക്കുന്ന അതൃപ്തിയാണ് സ്പ്രിംക്ലറിനെതിരായ നിലപാടിലെ വിരുദ്ധ അഭിപ്രായത്തിലൂടെ വീണ്ടും പുറത്ത് വരുന്നത് എന്നതും ശ്രദ്ധേയമാണ്,.

എംടി രമേശിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം :

സ്പ്രിൻങ്ക്ളർ ഇടപാടിൽ സിബിഐ അന്വേഷണമല്ലാതെ മറ്റെന്താണ് അഭികാമ്യം?.
രാജ്യാന്തര ബന്ധമുള്ള ഇടപാടിലെ കള്ളക്കളികൾ കണ്ടെത്താൻ ഇന്ന് നമ്മുടെ രാജ്യത്ത് സിബിഐക്കും എൻഐഎയ്ക്കും മാത്രമാണ് ശേഷിയുള്ളത്.

അതിനാലാണ് ഈ ഇടപാടിനെപ്പറ്റി സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെടുന്നത്. ചികിത്സയ്ക്കായി പിണറായി വിജയൻ നടത്തിയ അമേരിക്കൻ യാത്രകൾ ഫലത്തിൽ സംസ്ഥാനത്തിന് മാറാരോഗം സമ്മാനിച്ചിരിക്കുകയാണ്. ഇതിനുള്ള ചികിത്സയാണ് ഇനി വേണ്ടത്. പിണറായിയുടെ രോഗം ഭേദമായപ്പോൾ സംസ്ഥാനം രോഗക്കിടക്കിയാലായിരിക്കുകയാണ്.

ഇതിനുള്ള മരുന്ന് സിബിഐ തന്നെ കണ്ടെത്തട്ടെ. മറ്റേത് ചികിത്സാ രീതിയും 'ഓപ്പറേഷൻ വിജയകരം; രോഗി മരിച്ചു' എന്ന അവസ്ഥയിലേ ആകൂ...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP