Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്പ്രിങ്‌ളർ കരാറിൽ സിപിഐക്ക് കടുത്ത അതൃപ്തി; മന്ത്രിസഭയെ ഇരുട്ടിൽ നിർത്തിയത് ശരിയായില്ലെന്ന് കാനം രാജേന്ദ്രൻ; കോടിയേരി ബാലകൃഷ്ണനെ നേരിൽ കണ്ടു അതൃപ്തി അറിയിച്ചു; ഐടി സെക്രട്ടറി ശിവശങ്കർ എംഎൻ സ്മാരകത്തിലെത്തി കാനത്തെ കണ്ടതും അതൃപ്തി തീർക്കാൻ വേണ്ടി

സ്പ്രിങ്‌ളർ കരാറിൽ സിപിഐക്ക് കടുത്ത അതൃപ്തി; മന്ത്രിസഭയെ ഇരുട്ടിൽ നിർത്തിയത് ശരിയായില്ലെന്ന് കാനം രാജേന്ദ്രൻ; കോടിയേരി ബാലകൃഷ്ണനെ നേരിൽ കണ്ടു അതൃപ്തി അറിയിച്ചു; ഐടി സെക്രട്ടറി ശിവശങ്കർ എംഎൻ സ്മാരകത്തിലെത്തി കാനത്തെ കണ്ടതും അതൃപ്തി തീർക്കാൻ വേണ്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിവാദമായ സ്പ്രിങ്‌ളർ കരാറിൽ സിപിഐക്ക് കടുത്ത അതൃപ്തിയെന്ന് റിപ്പോർട്ടുകൾ. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എകെജി സെന്ററിൽ നേരിട്ടെത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ടു. ഇത് വിവാദത്തിലെ അതൃപ്തി അറിയിക്കാൻ വേണ്ടിയാണ് എന്നാണ് പുറത്തുവരുന്ന സൂചനകൾ. മന്ത്രിസഭയെ ഇരുട്ടിൽ നിർത്തി എടുത്ത തീരുമാനം ശരിയായില്ലെന്ന് കാനം കോടിയെരിയെ അറിയിച്ചു.

കരാർ ഇടതു നിലപാടിന് വിരുദ്ധമാണ്. മന്ത്രിസഭയെയും നിയമവകുപ്പിനെയും അറിയിക്കാതിരുന്നത് ശരിയായില്ല. കേന്ദ്രസർക്കാർ അനുമതിയില്ലാതെ വിദേശ കമ്പനിയുമായി കരാർ പാടില്ല. ചർച്ച ചെയ്യാതെ തീരുമാനമെടുത്തത് ശരിയായില്ലെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി. നേരത്തെ ഐടി സെക്രട്ടറി ശിവശങ്കർ എംഎൻ സ്മാരകത്തിലെത്തി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ശിവശങ്കർ എംഎൻ സ്മാരകത്തിലെത്തിയത്. കരാറുമായി ബന്ധപ്പെട്ട് ഐടി സെക്രട്ടറി കാനത്തോട് വിശദീകരിക്കുകയും ചെയ്തിരുന്നു.

സിപ്രിങ്‌ളർ കരാറിൽ കാനം രാജേന്ദ്രൻ നേരത്തെ കോടിയേരിയെ ഫോണിൽ വിളിച്ച് അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐടി സെക്രട്ടറി നേരിട്ടെത്തി വിശദീകരണം നൽകിയത്. എന്നാൽ വിശദീകരണത്തിൽ തൃപ്തനാകാതെ കാനം ഇന്നലെ വൈകീട്ട് മൂന്നരയോടെ എകെജി സെന്ററിൽ നേരിട്ടെത്തി അതൃപ്തി അറിയിക്കുകയായിരുന്നു. കോവിഡ് പ്രശ്‌നം ഒതുങ്ങിയശേഷം വിഷയം വിശദമായി ചർച്ച ചെയ്യാമെന്ന് കോടിയേരി കാനത്തെ അറിയിച്ചതായാണ് സൂചന.

എന്തുകൊണ്ട് കരാർ വിശദാംശങ്ങൾ മന്ത്രിസഭ ചർച്ച ചെയ്തില്ലെന്ന നിർണ്ണായക ചോദ്യമാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉന്നയിക്കുന്നത്. നിയമ നടപടികൾ അമേരിക്കയിലാക്കിയതിലും അതൃപ്തിയുണ്ട്. നടപടി ക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി സിപിഐ എതിർപ്പ് ഉന്നയിക്കുമ്പോൾ വിശദീകരിക്കേണ്ട ബാധ്യത സിപിഎമ്മിനും സർക്കാരിനും വരും ദിവസങ്ങളിൽ തലവേദനയാകുമെന്ന് ഉറപ്പ്. പ്രത്യേകിച്ച് പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിക്കാൻ അന്വേഷണ സമിതിയെ അടക്കം നിയോഗിച്ച് മുന്നോട്ട് പോകുമ്പോൾ ഇടത് മുന്നണിയിലെ ഘടക കക്ഷികളിൽ എതിർപ്പ് ഉയരുമ്പോൾ പ്രത്യേകിച്ചും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP