Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭക്ഷണം കഴിച്ചാൽ റോഡിൽ വിസർജ്ജിക്കും ദുർഗന്ധം സഹിക്കാൻ വയ്യ...! തെരുവ് നായക്കൾക്ക് ഭക്ഷണം നൽകാനുള്ള മൃഗ സ്‌നേഹികളുടെ ശ്രമം പൊലീസ് തടഞ്ഞത് തൊടുന്യായം പറഞ്ഞ്; മുഖ്യമന്ത്രിക്ക് പരാതി നൽകി ആനിമൽ ലീഗൽ ഫോഴ്സ്

ഭക്ഷണം കഴിച്ചാൽ റോഡിൽ വിസർജ്ജിക്കും ദുർഗന്ധം സഹിക്കാൻ വയ്യ...! തെരുവ് നായക്കൾക്ക് ഭക്ഷണം നൽകാനുള്ള മൃഗ സ്‌നേഹികളുടെ ശ്രമം പൊലീസ് തടഞ്ഞത് തൊടുന്യായം പറഞ്ഞ്; മുഖ്യമന്ത്രിക്ക് പരാതി നൽകി ആനിമൽ ലീഗൽ ഫോഴ്സ്

പ്രകാശ് ചന്ദ്രശേഖർ

കോട്ടയം: ഭക്ഷണം കഴിച്ചാൽ റോഡിൽ വിസർജ്ജിക്കുമെന്നും ദുർഗന്ധം സഹിക്കാൻ വയ്യെന്നും ചൂണ്ടിക്കാട്ടി തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനുള്ള മൃഗസ്നേഹികളായ ദമ്പതികളുടെ നീക്കം പൊലീസുകാരൻ തടഞ്ഞെന്ന് വെളിപ്പെടുത്തൽ.

മൃഗസ്നേഹി സംഘടനയായ ആനിമൽ ലീഗൽ ഫോഴ്സ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയ്ട്ടുള്ളത്. സംഘടനയിൽ അംഗങ്ങളായ കോട്ടയം നാട്ടകം പോളി ടെക്‌നിക്ക് ഉദ്യോഗസ്ഥനായ സുരേഷിനെയും ഭാര്യ വിനീതയെയും കോടിമതിയിൽ വച്ച് പൊലീസുകാരൻ തടഞ്ഞുനിർത്തി ഭീഷിണിപ്പെടുത്തിയെന്നും ഇവർ നൽകിയ ഭക്ഷണം കഴിക്കാനെത്തിയ തെരുവ് നായ്ക്കളെ ഇയാൾ വടികൊണ്ട് തല്ലിയോടിച്ചെന്നുമാണ് പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.

കോവിഡ് ബാധയെത്തുടർന്നുള്ള ദുരിതത്തിൽ ഭക്ഷണം കിട്ടാതെ വിഷമിക്കുന്ന മൃഗങ്ങൾക്ക് ഭക്ഷണമെത്തിക്കാൻ മാർഗ്ഗമുണ്ടാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതുകൂട് കണക്കിലെടുത്താണ് തങ്ങൾ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് തുടർന്നിരുന്നതെന്നും കോടിമതിയിലെത്തിയപ്പോൾ പൊലീസ് ഉദ്യോഗസ്ഥനെന്ന് അവകാശപ്പെട്ട് എത്തിയ ആൾ നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് വിലക്കിയെന്നും ഭക്ഷണം കണ്ട് കഴിക്കാനെത്തിയ നായ്ക്കളെ ഇയാൾ തല്ലിയോടിച്ചെന്നുമാണ് ദമ്പതികൾ സംഘടന നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്.

തെളിവായി സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഇവർ പുറത്തുവിട്ടിട്ടുണ്ട്.മുണ്ടും ടീഷർട്ടും ധരിച്ചെത്തിയ ആൾ താൻ പൊലീസുകാരനാണെന്ന് വ്യക്തമാക്കുന്നതും വടിയും ചുഴറ്റി നടക്കുന്നതും ദമ്പതികളോട് കയർക്കുന്നതും നായ്ക്കളെ ഓടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ലോക് ഡൗണ് ആരംഭിച്ചതുമുതൽ നാട്ടകം മുതൽ കോടിമതി വരെയുള്ള ഭാഗങ്ങളിൽ ഇവർ സ്ഥിരമായി തെരുവ് നായകൾക്ക് ഭക്ഷണവും മരുന്നും മറ്റും നൽകി വരികയായിരു എന്നാണ് സംഘടന നേതൃത്വം വ്യക്തമാക്കുന്നത്.

ഭക്ഷണം തേടിയെത്തുന്ന നായ്ക്കൾ തങ്ങളുടെ ഓഫീസിന് മുന്നിൽ വിസർജ്ജിക്കുന്നു എന്നും ഇത് പരിസരത്ത് ദുർഗന്ധത്തിന് കാരണമായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് തങ്ങളുടെ കൈയിലെ ഭക്ഷണം കണ്ട് ഓടിയെത്തിയ നായ്ക്കളെ ഇയാൾ വടിയും ചുഴറ്റി നടന്ന് തല്ലിയും ഒച്ചപ്പാടുണ്ടാക്കിയും ഓടിച്ചതെന്നാണ് ദമ്പതികൾ അറിയിച്ചിട്ടുള്ളതെന്നും ഇക്കാര്യങ്ങൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും സംഘടനയുടെ ജനറൽ സെക്രട്ടറി എംഗൽസ് നായർ അറിയിച്ചു.

തെരുവ് നായകൾക്ക് ഭക്ഷണം കൊടുക്കുന്നത് തടയുന്നവർക്കെതിരെ ഐ പി സി 503 വകുപ്പുപ്രകാരം കേസ് എടുക്കണമെന്ന് അനിമൽ വെൽഫയർ ബോർഡിന്റെയും സുപ്രീംകോടതിയുടെയും ഉത്തരവുകൾ നിലവിലുണ്ടെന്നും മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്നത് സംമ്പന്ധിച്ച നിയമവും സർക്കാർ സർവ്വീസ് ചട്ടവും ലോക് ഡൗൺ ചട്ടവും ഇയാൾ ലംഘിച്ചിട്ടുണ്ടെന്നും അതിനാൽ ഈ കാര്യങ്ങൾക്ക് ഇയാൾക്കെതിരെ കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP