Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുധാകരേട്ടന്റെയും കുസുമത്തിന്റെയും കുളമായ ആദ്യരാത്രി! ശശാങ്കൻ പള്ളൻ സുനിയായപ്പോൾ അമ്മയായി തിളങ്ങിയത് ഷാബുവും; കഷ്ടപ്പാടുകളിൽ ചിരിക്കുകയും മറ്റുള്ളവരെ ചിരിപ്പിക്കുകയും ചെയ്ത കൂട്ടുകാരന്റെ വിയോഗം താങ്ങാനാവാത്ത വേദനയിൽ ശശാങ്കൻ മയ്യനാട്; ഉറ്റ സുഹൃത്തിനെ സൈലന്റ് അറ്റാക്ക് കൊണ്ടു പോകുമ്പോൾ കൂട്ടുകാരന് പറയാനുള്ളത്

സുധാകരേട്ടന്റെയും കുസുമത്തിന്റെയും കുളമായ ആദ്യരാത്രി! ശശാങ്കൻ പള്ളൻ സുനിയായപ്പോൾ അമ്മയായി തിളങ്ങിയത് ഷാബുവും; കഷ്ടപ്പാടുകളിൽ ചിരിക്കുകയും മറ്റുള്ളവരെ ചിരിപ്പിക്കുകയും ചെയ്ത കൂട്ടുകാരന്റെ വിയോഗം താങ്ങാനാവാത്ത വേദനയിൽ ശശാങ്കൻ മയ്യനാട്; ഉറ്റ സുഹൃത്തിനെ സൈലന്റ് അറ്റാക്ക് കൊണ്ടു പോകുമ്പോൾ കൂട്ടുകാരന് പറയാനുള്ളത്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഷാബു വിടപറയുമ്പോൾ, ആ മരണം ഉൾകൊള്ളാനാകുന്നില്ല സുഹൃത്തും കലാകാരനുമായ ശശാങ്കൻ മയ്യനാടിന്. ഷാബുവിനൊപ്പം കലാരംഗത്ത് സജീവമായ ശശാങ്കന് ഈ വേർപാട് തീരാ ദുഃഖമാണ്. കഷ്ടപ്പാടുകളിൽ ചിരിക്കുകയും മറ്റുള്ളവരെ ചിരിപ്പിക്കുകയും ചെയ്താണ് അവൻ യാത്രയാകുന്നത്. കുടുംബത്തിനു വേണ്ടിയായിരുന്നു ആ ജീവിതം. നാലു മക്കളുണ്ട്. ഭാര്യ രോഗിയാണ്. മക്കളെ സ്‌നേഹിച്ച് അവനു കൊതി തീർന്നിട്ടില്ലശശാങ്കൻ പറയുന്നു.

കൊല്ലത്തെ ആശുപത്രിയിലേക്ക് ഷാബുവിനെ മാറ്റിയപ്പോൾ ഞാനും അവിടെ എത്തിയിരുന്നു. ഷാബു അപ്പോൾ ഐസിയുവിൽ ആയിരുന്നു. കുഴപ്പമൊന്നുമുണ്ടാവില്ല, അവൻ തിരിച്ചുവരും എന്നു തന്നെയായിരുന്നു വിശ്വാസം. പക്ഷേ, പ്രതീക്ഷകൾ തകർത്ത് അവൻ പോയി. യാതാെരു അസുഖവുമുള്ളതായി അറിവില്ലായിരുന്നു. മുൻപ് ഒരു സൈലന്റ് അറ്റാക്ക് കഴിഞ്ഞിട്ടുണ്ടെന്നു ഡോക്ടർ പറഞ്ഞപ്പോഴാണ് എല്ലാവരും അറിയുന്നത്-ഷാബു പറയുന്നു.

'കലാഭാവന' എന്ന ട്രൂപ്പിലാണ് ആദ്യമായി ഒന്നിച്ചത്. ഏറെ ഹിറ്റായ 'ആദ്യരാത്രി' എന്ന സ്‌കിറ്റ് ആദ്യം വേദികളിലാണ് അവതരിപ്പിച്ചത്. അന്ന് ഷാബുവായിരുന്നു എന്റെ അമ്മ വേഷം ചെയ്തത്. ഒരുപാട് വേദികളിൽ ഷാബു അമ്മയായി കയ്യടി നേടി. നാട്ടിൽ കാണുന്നവരെല്ലാം ചോദിക്കുന്നത് ഷാബുവിനെ കുറിച്ചാണ്. കലയേയും ഹാസ്യത്തേയും സ്‌നേഹിക്കുന്നവർക്ക് മറക്കാനാവില്ല ആ മുഖം. അത്രയേറെ ചിരിപ്പിച്ചിട്ടുണ്ട് എല്ലാവരേയും. 'മാഗ്നറ്റോ' എന്ന സമിതിയിലായിരുന്നു ഞങ്ങൾ അവസാനമായി ഒന്നിച്ചത്. കഴിഞ്ഞ വർഷത്തെ ഞങ്ങളുടെ പ്രോഗ്രാം സൂപ്പർ ഹിറ്റ് ആയിരുന്നു-ഷാബു ഓർക്കുന്നു.

സുധാകരേട്ടന്റെയും കുസുമത്തിന്റെയും കുളമായ ആദ്യരാത്രി .ഒരടിപൊളി കോമഡി സ്‌കിറ്റായിരുന്നു. ഇതാണ് ഷാബുവിനേയും സൂപ്പർ ഹിറ്റാക്കിയത്. ഹൃദയഘാതത്തെ തുടർന്ന് കൊല്ലത്തെ ആശുപത്രിയിൽ വച്ചായിരുന്നു മരണം. കോമഡി സ്റ്റാർസ് പരിപാടിയിലൂടെ ശ്രദ്ധേയനാണ് ഷാബുരാജ്. നിർധന കുടുംബാംഗമായ ഷാബുരാജിന്റെ ചികിത്സയ്ക്കായി പണം കണ്ടെത്താനുള്ള പരക്കം പാച്ചിലിലായിരുന്നു സുഹൃത്തുക്കൾ. അതിനിടയിലായിരുന്നു അപ്രതീക്ഷിത വിടവാങ്ങൽ. നാല് കുരുന്നുകളുടെ പിതാവാണ് ഷാബുരാജ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP