Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തലയ്ക്ക് അടിയേറ്റപ്പോൾ നഷ്ടമായത് ഓർമ്മ മാത്രം; വിളിച്ചിട്ടും എഴുന്നേൽക്കാതെ വന്നപ്പോൾ കുഴിച്ചു മൂടുമ്പോൾ പെട്ടെന്ന് ദേഹം അഴുകാൻ കഴുത്ത് അറത്തത് മരണ കാരണമായി; തലയ്ക്ക് പിന്നിലേറ്റ ക്ഷതവും കഴുത്ത് അറുത്തതും മരണകാരണമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പ്രാഥമിക നിഗമനം വിരൽ ചൂണ്ടുന്നത് കൗമാരക്കാരന്റെ മരണത്തിലെ ക്രൂരത; കുട്ടികളെ കൊണ്ട് മൃതദേഹം മാന്തിയെടുപ്പിച്ചതിന് പൊലീസിനെതിരേ കേസ്: വീഡിയോ ദൃശ്യം പ്രചരിപ്പിച്ചതിന് പൊലീസും കേസെടുത്തു: കുഴഞ്ഞു മറിഞ്ഞ് കൊടുമൺ കേസ്

തലയ്ക്ക് അടിയേറ്റപ്പോൾ നഷ്ടമായത് ഓർമ്മ മാത്രം; വിളിച്ചിട്ടും എഴുന്നേൽക്കാതെ വന്നപ്പോൾ കുഴിച്ചു മൂടുമ്പോൾ പെട്ടെന്ന് ദേഹം അഴുകാൻ കഴുത്ത് അറത്തത് മരണ കാരണമായി; തലയ്ക്ക് പിന്നിലേറ്റ ക്ഷതവും കഴുത്ത് അറുത്തതും മരണകാരണമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പ്രാഥമിക നിഗമനം വിരൽ ചൂണ്ടുന്നത് കൗമാരക്കാരന്റെ മരണത്തിലെ ക്രൂരത; കുട്ടികളെ കൊണ്ട് മൃതദേഹം മാന്തിയെടുപ്പിച്ചതിന് പൊലീസിനെതിരേ കേസ്: വീഡിയോ ദൃശ്യം പ്രചരിപ്പിച്ചതിന് പൊലീസും കേസെടുത്തു: കുഴഞ്ഞു മറിഞ്ഞ് കൊടുമൺ കേസ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കൊടുമണിൽ കൂട്ടുകാരാൽ അരുംകൊല ചെയ്യപ്പെട്ട പതിനാറുകാരന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം ഞെട്ടിക്കുന്നത്. തലയ്ക്ക് പിന്നിലേറ്റ ക്ഷതവും കഴുത്ത് അറുത്തതുമാണ് മരണകാരണമായി കണ്ടെത്തിയിട്ടുള്ളത്. തലയ്ക്ക് പിന്നിൽ ഏറ്റ ക്ഷതത്തെ തുടർന്ന് അബോധാവസ്ഥയിലായ കുട്ടി കഴുത്തറുത്തപ്പോഴാകാം മരിച്ചതെന്നും സൂചന.

കോട്ടയം മെഡിക്കൽ കോളജിൽ ഇന്നലെ വൈകിട്ടാണ് പോസ്റ്റുമോർട്ടം പൂർത്തിയായത്. അടൂർ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഉച്ചയോടെയാണ് പോസ്റ്റുമോർട്ടത്തിന് അയച്ചത്. സുഹൃത്തുക്കൾ തമ്മിലുണ്ടായ വഴക്കിനിടെ കല്ലെടുത്ത് എറിഞ്ഞുവെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞിരുന്നത്. തലയ്ക്ക് പിന്നിൽ ക്ഷതമേറ്റ പതിനാറുകാരൻ കറങ്ങി താഴെ വീണു. ഏറെ നേരം വിളിച്ചിട്ടും എഴുന്നേറ്റില്ല.

ഇതിനിടെ പ്രതികൾ റബർ തോട്ടത്തിൽ താഴെയുള്ള കുളത്തിൽ പോയി കുളിച്ചു വന്നു. വിളിച്ചിട്ടും എണീൽക്കാതെ വന്നപ്പോൾ പതിനാറുകാരൻ മരിച്ചുവെന്ന് കരുതി. സമീപത്തെ കെട്ടിടത്തിൽ കിടന്ന കോടാലി എടുത്തുകൊണ്ട് വന്ന് കഴുത്ത് മുന്നിലും പിന്നിലും അറുത്തു. കല്ലു കൊണ്ടുള്ള ഏറിൽ കുട്ടി മരിച്ചിരുന്നില്ലെന്നും പിന്നീട് കഴുത്ത് അറുത്തപ്പോഴാകാം മരണം സംഭവിച്ചത് എന്നുമാണ് ഇപ്പോഴുള്ള നിഗമനം. പൂർണമായ പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി പൊലീസ് കാത്തിരിക്കുകയാണ്.

അതിനിടെ പ്രതികളെ കൊണ്ട് തന്നെ പൊലീസ് മൃതദേഹം പുറത്തെടുപ്പിച്ചത് വിവാദമായി. :ൊടുമൺ എസ്എച്ച്ഒ ശ്രീകുമാർ അടക്കമുള്ള പൊലീസുകാരാണ് കുട്ടികളെ കൊണ്ട് കുഴി മാന്തിച്ചത്. ഇതിന്റെ വീഡിയോ പൊലീസും നാട്ടുകാരും എടുത്ത്. അതിൽ വൈറലായ വീഡിയോയിലാണ് പൊലീസ് കുഴി മാന്തിക്കുന്ന രംഗമുള്ളത്. നാട്ടുകാർക്ക് പുറമേ എസ്എച്ച്ഓയും ഈ രംഗം വീഡിയോയിൽ പകർത്തുന്നത് ദൃശ്യമാണ്. പൊലീസിനെതിരേ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ഇതോടെ മൃതദേഹം പുറത്തെടുക്കുന്ന ദൃശ്യം പ്രചരിപ്പിച്ചവർക്ക് എതിരേ പൊലീസും കേസ് രജിസ്റ്റർ ചെയ്തു. അതിവേഗം പ്രചരിച്ച വീഡിയോ കാൽക്കോടിയോളം പേർ ഷെയർ ചെയ്തുവെന്നാണ് കരുതുന്നത്.

കൊടുമണ്ണിലെ കൊലപാതകത്തിൽ കുറ്റകൃത്യത്തിന് ഇരയായിട്ടുള്ളതോ, നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളുടെയോ, ദൃശ്യങ്ങളും വിവരങ്ങളും പ്രചരിപ്പിക്കുന്നത് ശിക്ഷാർഹമാണെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് അറിയിച്ചു. കുട്ടിയുടെ പേര്, വിലാസം, സ്‌കൂൾ, കുട്ടിയെ തിരിച്ചറിയാൻ കഴിയുന്ന വിധത്തിലുള്ള മറ്റ് ഏതെങ്കിലും ദൃശ്യങ്ങളോ, വിവരങ്ങളോ പത്രങ്ങളിലോ, മാസികകളിലൊ, സമൂഹമാധ്യമങ്ങളിലോ, അന്വേഷണത്തിന്റെ ഭാഗമായോ, കോടതി നടപടികളുടെ ഭാഗമായോ പ്രസിദ്ധപ്പെടുത്താൻ പാടില്ല. ഇതു ലംഘിക്കുന്നവർക്ക് ആറു മാസം വരെ തടവും രണ്ടു ലക്ഷം രൂപ പിഴയും അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സമൂഹ മാധ്യമങ്ങൾ മുഖേന നടത്തുന്ന പ്രചാരണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം നിയമ നടപടികൾക്ക് വിധേയരാകേണ്ടി വരുമെന്നും കളക്ടർ അറിയിച്ചു.

നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളുടെയോ, ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെയോ തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങൾ, ചിത്രങ്ങൾ, വീഡിയോ എന്നിവ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികൾ, മരണപ്പെട്ട കുട്ടിയുടെ ശരീരത്തിൽ നിന്നും മണ്ണുമാറ്റി മൃതദേഹം പുറത്തെടുക്കുന്നതായുള്ള വീഡിയോ ദൃശ്യമാണ് പ്രചരിക്കുന്നത്.

ബാലനീതി നിയമം (ശ്രദ്ധയും സംരക്ഷണം) 2015 വകുപ്പ് 74 സെക്ഷൻ ഒന്ന്, രണ്ട്, മൂന്ന് പ്രകാരം നിയമവുമായി സംഘർഷത്തിൽ ഏർപ്പെട്ടിട്ടുള്ളതോ ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ളതോ, കുറ്റകൃത്യത്തിന് ഇരയായിട്ടുള്ളതോ, സാക്ഷിയായിട്ടുള്ളതോ ആയ കുട്ടിയുടെ യാതൊരു വിവരങ്ങളും പ്രസിദ്ധപ്പെടുത്താനോ, പ്രചരിപ്പിക്കാനോ പാടില്ലാത്തതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.

പറ്റിയത് കൈയബദ്ധം ആണെങ്കിലും കൂട്ടുകാരൻ മരിച്ചെന്ന് അറിഞ്ഞതോടെ വിവരം പുറത്തു വരാതിരിക്കാൻ മറ്റു വഴികൾ നോക്കുകയാണ് പ്രതികൾ ചെയ്തത്. കേസിലെ മുഖ്യപ്രതി റിട്ട. സർക്കാർ ഉദ്യോഗസ്ഥന്റെ മകനാണ്.

(കൊടുമൺ കേസിലെ പ്രതികൾ പ്രായപൂർത്തി ആകാത്തവരായതിനാൽ പേരോ, ചിത്രങ്ങളോ നൽകാൻ നിയമം അനുവദിക്കുന്നില്ല)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP