Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു; മോഷണ കേസുകൾ പേരിനു മാത്രം: വാഹനാപകടങ്ങളും കുറഞ്ഞ് കൊറോണാ കാലം

കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു; മോഷണ കേസുകൾ പേരിനു മാത്രം: വാഹനാപകടങ്ങളും കുറഞ്ഞ് കൊറോണാ കാലം

സ്വന്തം ലേഖകൻ

കൊല്ലം: കൊറോണയെ തുടർന്ന് ലോക് ഡൗൺ നടപ്പിലാക്കിയതോടെ സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു. ലോക് ഡൗൺ നിലവിൽവന്ന മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെയുള്ള സമയത്ത് കഴിഞ്ഞ വർഷത്തേതിന്റെ അഞ്ചിലൊന്നിൽ താഴെ കുറ്റകൃത്യങ്ങളേ കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. കഴിഞ്ഞവർഷം ഈ കാലയളവിൽ 1908 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ ഇക്കൊല്ലം 378 കേസുകളാണുള്ളത്.

മോഷണക്കേസുകളും വാഹനാപകടങ്ങളും ഇക്കാലയളവിൽ ഗണ്യമായി കുറഞ്ഞു. തട്ടിക്കൊണ്ടുപോകൽ കേസുകളൊന്നുപോലും അടച്ചിടൽ കാലത്ത് രജിസ്റ്റർ ചെയ്തില്ല. കഴിഞ്ഞവർഷം ഈ കാലയളവിൽ 23 തട്ടിക്കൊണ്ടു പോകൽ കേസസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സമയത്ത് ആകെ 53 മോഷണ കേസുകളേ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. എന്നാൽ കഴിഞ്ഞവർഷം ഇതേസമയത്ത് സംസ്ഥാനത്ത് 287 മോഷണക്കേസുകൾ ഉണ്ടായിരുന്നു.

കൊറോണക്കാലത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും തീരെ കുറവാണ്. അടച്ചിടൽ കാലത്ത് ബലാത്സംഗമടക്കം 124 കേസുകളാണുണ്ടായത്. കഴിഞ്ഞവർഷം ഈ കാലത്ത് 611 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെ സംസ്ഥാനത്ത് വാഹനാപകടങ്ങൾ രണ്ട് ശതമാനമായി കുറഞ്ഞിട്ടുണ്ട്. കൊല്ലമടക്കമുള്ള ചില ജില്ലകളിൽ അടച്ചിടലിനുശേഷം ഒരു വാഹനാപകട കേസുപോലും രജിസ്റ്റർ ചെയ്തിട്ടില്ല. പുറത്തിറങ്ങാനാകാത്തതും മദ്യലഭ്യത കുറഞ്ഞതുമാണ് കുറ്റകൃത്യങ്ങളും അപകടങ്ങളും കുറയാനുള്ള കാരണം.

ആളുകൾ ഒത്തുചേരുന്നില്ല എന്നതാണ് കുറ്റകൃത്യങ്ങൾ കുറയാനുള്ള പ്രധാനകാരണം. ആഘോഷങ്ങൾ, ഉത്സവങ്ങൾ, രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾ എന്നിവയൊന്നുമില്ല. എല്ലാവരും വീട്ടിലിരിക്കുന്നത് മോഷണങ്ങൾ പോലുള്ള കുറ്റകൃത്യങ്ങൾ കുറയാൻ കാരണമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP