Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൊട്ടേച്ചി പെണ്ണായി നടി ജ്യോതിർമയി; ചിത്രം പങ്കുവെച്ച് അമൽ നീരദ്

മൊട്ടേച്ചി പെണ്ണായി നടി ജ്യോതിർമയി; ചിത്രം പങ്കുവെച്ച് അമൽ നീരദ്

സ്വന്തം ലേഖകൻ

ചിങ്ങമാസം വന്നു ചേർന്നാൽ എന്ന ഗാനത്തിന് നൃത്ത ചുവടുകൾ വെച്ച് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ജ്യോതിർമയി. സംവിധായകൻ അമൽ നീരദുമായുള്ള വിവാഹ ശേഷം കുടുംബിനിയുടെ റോളിലാണ് ജ്യോതിർമയി ഉള്ളത്. ഇപ്പോൾ താരത്തിന്റെ പുതിയ ലുക്ക് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. തല മുണ്ഡനം ചെയ്ത് മൊട്ടേച്ചി പെണ്ണായുള്ള താരത്തിന്റെ ചിത്രമാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

താരത്തിന്റെ മൊട്ടയടിച്ച പുതിയ ചിത്രം ഭർത്താവും പ്രശസ്ത സംവിധായകനുമായ അമൽ നീരദാണ് പങ്കു വച്ചത്. 'തമസോമ ജ്യോതിർഗമയ' എന്ന അടിക്കുറിപ്പോടെയാണ് അമൽ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ചിത്രം പങ്കു വച്ചത്. സ്വകാര്യ നിമിഷങ്ങളോ അതുമായി ബന്ധപ്പെട്ട ചിത്രങ്ങളോ അധികം പുറത്തു വിടാത്ത അമൽ തന്നെ ഈ വ്യത്യസ്ത ചിത്രം പോസ്റ്റ് ചെയ്തത് ആരാധകർക്കും കൗതുകമായി. എന്നാൽ ചിത്രത്തിന്റെ കമന്റുകളിൽ മിക്കതും അമലിന്റെ പുതിയ ചിത്രമായ ബിലാൽ 2വിനെക്കുറിച്ചുള്ളതാണ്.

2015 ഏപ്രിൽ 4നാണ് അമൽ നീരദും ജ്യോതിർമയിയും വിവാഹിതരാകുന്നത്. വരത്തൻ ആണ് അമൽ ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. അടുത്തിടെയിറങ്ങിയ ട്രാൻസിനായി ക്യാമറ ചലിപ്പിച്ചതും അമൽ തന്നെയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP