Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അനുഷ്‌കയിൽ നിന്നാണ് പല കാര്യങ്ങളും ഞാൻ പഠിച്ചത്; അവളുടെ വ്യക്തിത്വം, സാഹചര്യങ്ങളെ അവൾ നേരിടുന്ന വിധമെല്ലാം എനിക്ക് പ്രചോദനമായിരുന്നു; ഗ്രൗണ്ടിൽ നമുക്ക് രണ്ട് മണിക്കൂർ നിന്നാൽ ചിലപ്പോൾ 20 റൺസേ നേടാനായുള്ളു എന്ന് വന്നേക്കാം. പക്ഷേ ടീം ആവശ്യപ്പെടുന്നത് മനസിലാക്കി ക്ഷമയോടെ നിൽക്കാനാവണം; ഭാര്യയെ പുകഴ്‌ത്തി കോഹ്ലി

മറുനാടൻ ഡെസ്‌ക്‌

ഭാര്യ അനുഷ്‌ക ശർമ തന്നിൽ ചെലുത്തുന്ന സ്വാധീനങ്ങളെ കുറിച്ച് പലവട്ടം കോഹ് ലി വ്യക്തമാക്കിയിട്ടുണ്ട്. ശാന്തമായിരിക്കാൻ അനുഷ്‌കയിൽ നിന്നാണ് പഠിച്ചതെന്നാണ് കോഹ് ലി ഇപ്പോൾ പറയുന്നത്. അൺഅക്കാദമിയിൽ അനുഷ്‌കയ്ക്ക് ഒപ്പം ലൈവിലെത്തിയപ്പോഴായിരുന്നു കോഹ് ലിയുടെ വാക്കുകൾ.

ക്ഷമ തീരെ ഇല്ലാത്ത വ്യക്തിയായിരുന്നു ഞാൻ. അനുഷ്‌കയിൽ നിന്നാണ് പല കാര്യങ്ങളും ഞാൻ പഠിച്ചത്. അവളുടെ വ്യക്തിത്വം, സാഹചര്യങ്ങളെ അവൾ നേരിടുന്ന വിധമെല്ലാം എനിക്ക് പ്രചോദനമായിരുന്നു. കാര്യങ്ങൾ നമുക്ക് എതിരാണെങ്കിലും അപകർശതാബോധം മാറ്റിവെച്ച് പൊരുതണം, അങ്ങനെ അവിടെ നമുക്ക് മുൻപിൽ ഒരു വഴി തെളിയുമെന്നും കോഹ് ലി പറഞ്ഞു. ഗ്രൗണ്ടിൽ നമുക്ക് രണ്ട് മണിക്കൂർ നിന്നാൽ ചിലപ്പോൾ 20 റൺസേ നേടാനായുള്ളു എന്ന് വന്നേക്കാം. പക്ഷേ ടീം ആവശ്യപ്പെടുന്നത് അതാണ്. അത് മനസിലാക്കി ക്ഷമയോടെ നിൽക്കാനാവണം, ഇന്ത്യൻ നായകൻ പറഞ്ഞു.

2013 മുതലാണ് അനുഷ്‌കയും കോഹ് ലിയും പ്രണയത്തിലാവുന്നത്. ഇടയ്ക്ക് വേർ പിരിഞ്ഞ ഇരുവരും 2017ൽ വിവാഹത്തിലേക്കെത്തി. ഡൽഹി സ്റ്റേറ്റ് ടീം സെലക്ഷനിൽ മികച്ച പ്രകടനം നടത്തിയിട്ടും തന്നെ അവഗണിച്ചതിനെ കുറിച്ചും ലൈവ് സെഷനിൽ കോഹ് ലി പറഞ്ഞു. അന്ന് പുലർച്ചെ വരെ താൻ കരഞ്ഞിരുന്നുവെന്നും, ഇത്രയും മികവ് കാണിച്ചിട്ടും പുറത്താക്കിയത് ഉൾക്കൊള്ളാൻ സാധിച്ചില്ലെന്നും കോഹ് ലി പറയുന്നു. എന്നാൽ അഭിനിവേശവും നിശ്ചയദാർഡ്യവും നൽകിയ പ്രചോദനത്തിലൂടെ തനിക്ക് മുന്നോട്ട് പോവാനായെന്നും കോഹ് ലി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP