Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊവിഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കായി 125 കോടി ആവശ്യപ്പെട്ട് ഡിജിപി; പൊലീസുകാർക്ക് റിസ്‌ക് അലവൻസും ഫീഡിങ് ചാർജും നൽകാൻ പണം ആവശ്യപ്പെട്ടു കത്തു നൽകിയത് അഡീഷണൽ ചീഫ് സെക്രട്ടറിക്ക്; ഇൻസ്പെക്ടർ വരെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് 45 ദിവസത്തേക്ക് 250 രൂപ വീതം ഫീഡിങ് ചാർജും 300 രൂപ വീതം റിസ്‌ക് അലവൻസും നൽകണം; ദുരിതാശ്വാസ നിധിയിൽ നിന്നോ മറ്റേതെങ്കിലും ഫണ്ടിൽ നിന്നോ തുക അനുവദിക്കണമെന്ന് ബെഹ്‌റ; എതിർപ്പു അറിയിച്ചു ധനവകുപ്പും

കൊവിഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കായി 125 കോടി ആവശ്യപ്പെട്ട് ഡിജിപി; പൊലീസുകാർക്ക് റിസ്‌ക് അലവൻസും ഫീഡിങ് ചാർജും നൽകാൻ പണം ആവശ്യപ്പെട്ടു കത്തു നൽകിയത് അഡീഷണൽ ചീഫ് സെക്രട്ടറിക്ക്; ഇൻസ്പെക്ടർ വരെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് 45 ദിവസത്തേക്ക് 250 രൂപ വീതം ഫീഡിങ് ചാർജും 300 രൂപ വീതം റിസ്‌ക് അലവൻസും നൽകണം; ദുരിതാശ്വാസ നിധിയിൽ നിന്നോ മറ്റേതെങ്കിലും ഫണ്ടിൽ നിന്നോ തുക അനുവദിക്കണമെന്ന് ബെഹ്‌റ; എതിർപ്പു അറിയിച്ചു ധനവകുപ്പും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് മാഹാമാരിയുടെ കാലത്ത് ഏറ്റവും റിസ്‌ക്കെടുത്തു ജോലി ചെയ്യുന്നവരുടെ കൂട്ടത്തിലാണ് കേരളത്തിലെ പൊലീസുകാർ. ആരോഗ്യ വകുപ്പുമായി ചേർന്ന് കോവിഡിനെതിരെ പോരാടുന്നവരുടെ കൂട്ടത്തിലാണ് പൊലീസുകാർ. ഒരു രോഗി സഞ്ചരിച്ച റൂട്ട്മാപ്പ് പുറത്തുവിടുന്നതിൽ അടക്കമുള്ള കാര്യങ്ങളിൽ കാര്യമായി ജോലി ചെയ്യേണ്ടി വരുന്നത് പൊലീസുകാരാണ്. രോഗവ്യാപനം തടയുന്ന കാര്യത്തിൽ അടക്കം സംസ്ഥാനത്തെമ്പാടും പരിശോധനകൾ നടത്തുന്നവരും ഉദ്യോഗസ്ഥർ തന്നെയാണ്. അതീവ ദുഷ്‌ക്കരമായ സാഹചര്യത്തിൽ ജോലി ചെയ്യുന്ന പൊലീസുകാർക്ക് റിസക്ക് അലവൻസ് വേണമെന്ന് ആവശ്യപ്പെട്ടു ഡിജിപി ലോകനാഥ് ബെഹ്‌റ രംഗത്തെത്തി.

കൊവിഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കായി ഡിജിപി റിസ്‌ക്ക് അലവൻസായി ആവശ്യപ്പെട്ടത്. 125 കോടി രൂപയാണ്. പൊലീസുകാർക്ക് റിസ്‌ക് അലവൻസും ഫീഡിങ് ചാർജും നൽകാൻ 125 കോടി രൂപയാണ് ഡിജിപി ആവശ്യപ്പെത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഡിജിപി കത്ത് നൽകി. ഇൻസ്പെക്ടർ വരെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് 45 ദിവസത്തേക്ക് 250 രൂപ വീതം ഫീഡിങ് ചാർജും 300 രൂപ വീതം റിസ്‌ക് അലവൻസും നൽകണമെന്നാണ് ആവശ്യം. ദുരിതാശ്വാസ നിധിയിൽ നിന്നോ മറ്റേതെങ്കിലും ഫണ്ടിൽ നിന്നോ തുക അനുവദിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു.

അതേസമയം, ഡിജിപിയുടെ ആവശ്യത്തെ ധനവകുപ്പ് എതിർത്തു രംഗത്തെത്തി. നയപരമായ തീരുമാനമില്ലാതെ തുക അനുവദിക്കാനാവില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. ലോക്ക് ഡൗൺ തുടങ്ങിയത് മുതൽ വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ് പൊലീസ് ഉദ്യോഗസ്ഥർ. ഹോട്ട്‌സ്‌പോട്ടായ സ്ഥലങ്ങളിൽ വാഹന പരിശോധന നടത്തുന്നത് അടക്കം പൊലീസുകാർ റിസ്‌ക്കിലാണ്. കൊറോണ വൈറസ് ബാധയെ തുടർന്നുള്ള ലോക്ക്ഡൗണിലും രാപകലില്ലാതെ ഓടുകയാണ് സംസ്ഥാനത്തിടനീളമുള്ള പൊലീസ് സേന. ഇതിനിടെ കോവിഡ് ഡ്യൂട്ടിക്കായി വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് ബുള്ളറ്റ് അനുവദിക്കുകയും ചെയ്തിരുന്നു. തൃശ്ശൂരിലാണ് വനിതാ പൊലീസുകാർ ബുള്ളറ്റിൽ മോട്ടോർ സൈക്കിളിൽ സഞ്ചരിച്ച് പെട്രോളിങ് ആരംഭിച്ചിരിക്കുന്നത്. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ആദിത്യയുടെ നിർദേശമനുസരിച്ചാണ് വനിതാപൊലീസിന് ബുള്ളറ്റ് ഓടിക്കുന്നതിനുള്ള പരിശീലനം ആരംഭിച്ചത്.

കൊറോണക്കാലമായതോടെ വീട്ടിലേക്ക് പോകാനും മക്കളെയും സ്വന്തക്കാരെയും കാണാനും പലർക്കും കഴിയുന്നില്ല. മാസങ്ങളായി ക്യാമ്പുകളിലും മറ്റും കുടുങ്ങിയവരുമുണ്ട്. തമിഴ്‌നാട്ടിൽ അടക്കം ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് കോവിഡ് ബാധിച്ച അവസ്ഥ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ പൊലീസിന് അലവൻസ് വേണമെന്ന ആവശ്യം ശക്തമാണ് താനും. ഇതനുസരിച്ചാണ് ഡിജിപി കത്തു നൽകിയതും.

സാലറി ചലഞ്ചിന് പകരം മാസത്തിൽ ആറ് ദിവസത്തെ ശമ്പളം പിടിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതിൽ നിന്നും കോവിഡ് ഡ്യൂട്ടിലുള്ള പൊലീസുകാരെയും ഒഴിവാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ പൊലീസുകാരെ സംബന്ധിച്ചിടത്തോളം വലിയ നിരാശയാണുള്ളത്. ഇതിനിടെയാണ് റിസ്‌ക്കെടുത്തു ചെയ്യുന്ന ജോലിക്ക് അലവൻസ് ലഭിക്കാത്ത അവസ്ഥയുമുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP