Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെന്നൈയിൽ പത്ത് മാധ്യമപ്രവർത്തകർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; കൊവിഡ് ബാധിച്ച മാധ്യമപ്രവർത്തകരുടെ എണ്ണം 40 ആയി; ആരോഗ്യസെക്രട്ടറിയുടെ വാർത്താസമ്മേളനത്തിൽ പങ്കെടുത്തവർക്ക് പ്രത്യേക പരിശോധന; കോവിഡ് രോഗബാധിത മേഖലയിൽ ജോലി ചെയ്യുന്നവർ മുൻകരുതലെടുക്കണമെന്ന് കേന്ദ്രസർക്കാർ; റിപ്പോർട്ടമാർക്ക് സേഫ്റ്റി സ്യൂട്ടി നൽകി സൺ ടിവി തമിഴ് ന്യൂസ്

ചെന്നൈയിൽ പത്ത് മാധ്യമപ്രവർത്തകർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; കൊവിഡ് ബാധിച്ച മാധ്യമപ്രവർത്തകരുടെ എണ്ണം 40 ആയി; ആരോഗ്യസെക്രട്ടറിയുടെ വാർത്താസമ്മേളനത്തിൽ പങ്കെടുത്തവർക്ക് പ്രത്യേക പരിശോധന; കോവിഡ് രോഗബാധിത മേഖലയിൽ ജോലി ചെയ്യുന്നവർ മുൻകരുതലെടുക്കണമെന്ന് കേന്ദ്രസർക്കാർ; റിപ്പോർട്ടമാർക്ക് സേഫ്റ്റി സ്യൂട്ടി നൽകി സൺ ടിവി തമിഴ് ന്യൂസ്

മറുനാടൻ മലയാളി ബ്യൂറോ

 ചെന്നൈ: നഗരത്തിൽ കൂടുതൽ മാധ്യമപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 10 മാധ്യമ പ്രവർത്തകർക്ക് കൂടിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ ആറ് പേർ ഒരു തമിഴ് ചാനലിലെ മാധ്യമപ്രവർത്തകരാണ്. ഇതോടെ ചെന്നൈയിൽ കൊവിഡ് സ്ഥിരീകരിച്ച ആകെ മാധ്യമപ്രവർത്തകരുടെ എണ്ണം 40 ആയി.

ചാനൽ ജീവനക്കാർക്ക് കൂട്ടത്തോടെ രോഗം വന്നതിനെ തുടർന്ന് ഒരു പ്രമുഖ തമിഴ് ന്യൂസ് ചാനൽ ഇന്ന് തത്സമയ സംപ്രേഷണം നിർത്തിയിരുന്നു. നേരത്തെ തന്നെ അമ്പതോളം മാധ്യപ്രവർത്തകരെ നിരീക്ഷണത്തിലാക്കിയിരുന്നു. ഇന്ന് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ കൂടുതൽ മാധ്യമപ്രവർത്തകർ നിരീക്ഷണപട്ടികയിൽ വരും.

മറ്റൊരു ചാനലിലെ സബ് എഡിറ്റർക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ന്യൂസ് റീഡർമാരടക്കം ഇരുപത്തിമൂന്ന് മാധ്യമപ്രവർത്തകരെ നിരീക്ഷണത്തിലാക്കി. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച തമിഴ് ദിനപത്രത്തിലെ ലേഖകൻ ആരോഗ്യസെക്രട്ടറിയുടെ വാർത്താസമ്മേളനത്തിൽ സ്ഥിരം പങ്കെടുത്തിരുന്നു. വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർക്കായി പ്രത്യേക പരിശോധന തുടങ്ങി.

ചെന്നൈയിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും മാധ്യമപ്രവർത്തകർക്ക് കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കൊവിഡ് ബാധിത മേഖലയിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന നിർദ്ദേശം കേന്ദ്രം പുറപ്പെടുവിച്ചു. കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയമാണ് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്.

രാജ്യത്ത് ചിലഭാഗങ്ങളിൽ മാധ്യമപ്രവർത്തകർക്കിടയിൽ കോവിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തിൽ മാധ്യമപ്രവർത്തകർ ആരോഗ്യമുൻകരുതൽ മാനദണ്ഡങ്ങൾ നിർബന്ധമായി പാലിക്കണമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനായി കോവിഡ്-19 മേഖലകളിലും അതി തീവ്രബാധിതമേഖലകളിലും ഉൾപ്പെടെ രാജ്യത്തിന്റെ പല ഭാഗത്തും യാത്രചെയ്യുമ്പോൾ മാധ്യമപ്രവർത്തകർ ആരോഗ്യ സംരക്ഷണത്തിന് വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന റിപ്പോർട്ടർമാരും കാമറാമാന്മാരും ഫോട്ടോഗ്രാഫർമാരും അടക്കം എല്ലാവരും ഇത് പാലിക്കണം.

മാധ്യമസ്ഥാപനങ്ങളിലെ മാനേജ്മെന്റുകൾ വാർത്താശേഖരണത്തിന് പോകുന്നവർക്കൊപ്പം തങ്ങളുടെ മറ്റ് ഓഫീസ് സ്റ്റാഫുകളുടെ ആരോഗ്യസുരക്ഷാ കാര്യത്തിലൂം പ്രത്യേക ശ്രദ്ധചെലുത്തണം. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കോവിഡ്-19മായി ബന്ധപ്പെട്ട വാർത്തകൾ ശേഖരിക്കുന്നതിനിടയിൽ നിരവധി മാധ്യമപ്രവർത്തകർക്ക് രോഗബാധയുണ്ടായതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകർ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും ആരോഗ്യസുരക്ഷയ്ക്കും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.റിപ്പോർട്ടമാർക്ക് സേഫ്റ്റി സ്യൂട്ട് നൽകി തമിഴ് സൺ ടിവി ന്യൂസ് മാതൃകയായി.

തമിഴ്‌നാട്ടിൽ ചെന്നൈ കഴിഞ്ഞാൽ കോയമ്പത്തൂർ, തിരുപ്പൂർ, തേനി, തിരുനെൽവേലി എന്നിവടങ്ങളിലാണ് രോഗബാധിതർ കൂടുതൽ. കോയമ്പത്തൂരിൽ 134പേർക്കും തിരുപ്പൂരിൽ 109 പേർക്കുമാണ് കൊവിഡ്.ചെന്നൈയിൽ ഇന്ന് 58 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിതർ 1596 ആയി. പത്ത് ദിവസത്തിനുള്ളിൽ ചെന്നൈയിൽ മാത്രം ഇരുന്നൂറോളം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP