Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പലചരക്ക് സാധനം വാങ്ങാൻ പോയപ്പോൾ പറമ്പിൽ കയറിയത് ചോദ്യം ചെയ്ത് തല്ല് തുടങ്ങി; ഷീജയും ഷീബയും ഒരു വശത്ത്; ബോധിനിയും മകളും കൊച്ചു മകളും മറുപക്ഷം; കമ്പും വടിയും ഉപയോഗിച്ച് ഉഗ്രൻ ഫൈറ്റ്; ഷീബയും ഷീജയും നിവർത്തിയില്ലാതെ റോഡിലേക്ക് ഓടി രക്ഷപ്പെട്ടുവെങ്കിലും ഒരാൾ കുഴഞ്ഞു വീണു; പിന്നെ നിലവിളി; വീഡിയോ വൈറലായപ്പോൾ ഇടപെടലിന് ആർ ഡി ഒയും; കുത്തിയതോടിലെ ഫൈറ്റ് സൂപ്പർ ഹിറ്റാകുമ്പോൾ

പലചരക്ക് സാധനം വാങ്ങാൻ പോയപ്പോൾ പറമ്പിൽ കയറിയത് ചോദ്യം ചെയ്ത് തല്ല് തുടങ്ങി; ഷീജയും ഷീബയും ഒരു വശത്ത്; ബോധിനിയും മകളും കൊച്ചു മകളും മറുപക്ഷം; കമ്പും വടിയും ഉപയോഗിച്ച് ഉഗ്രൻ ഫൈറ്റ്; ഷീബയും ഷീജയും നിവർത്തിയില്ലാതെ റോഡിലേക്ക് ഓടി രക്ഷപ്പെട്ടുവെങ്കിലും ഒരാൾ കുഴഞ്ഞു വീണു; പിന്നെ നിലവിളി; വീഡിയോ വൈറലായപ്പോൾ ഇടപെടലിന് ആർ ഡി ഒയും; കുത്തിയതോടിലെ ഫൈറ്റ് സൂപ്പർ ഹിറ്റാകുമ്പോൾ

ആർ പീയൂഷ്

ചേർത്തല: നടവഴിയെ ചൊല്ലി സ്ഥലം ഉടമയും അയൽവാസിയും തമ്മിലുള്ള തർക്കത്തിൽ സ്ത്രീകൾ ഏറ്റുമുട്ടി. വടിയും കമ്പും ഉപയോഗിച്ചുള്ള മർദ്ദനത്തിൽ ഇരുകൂട്ടർക്കും പരിക്കേറ്റു. കുത്തിയതോട് എട്ടാം വാർഡിലാണ് സംഭവം. കുന്നേൽ വീട്ടിൽ ഷീബയും അയൽവാസിയായ ബോധിനിയുമാണ് തർക്കമുണ്ടായത്. ഏറെ നാളായി വഴിതർക്കത്തിൽ കേസ് നിലനിൽക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഷീബ പലചരക്ക് സാധനം വാങ്ങാൻ കടയിൽ പോകാനായി ബോധിനിയുടെ പറമ്പിൽ കയറി. ഈ സമയം ബോധിനി അനാവശ്യമായി ഇവരോട് തട്ടിക്കയറുകയും കയ്യേറ്റം ഉണ്ടാവുകയുമായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ ഷീജയെയും ബോധിനി മർദ്ദിച്ചു. ഇതോടെ ഷീബയും ഷീജയും തിരിച്ചാക്രമിച്ചു. അപ്പോഴേകും ബോധിനിയുടെ മകളും കൊച്ചുമകളും എത്തി ഇരുവരെയും മർദ്ദിച്ചു. ഇരുകൂട്ടരും തമ്മിൽ പൊരിഞ്ഞ അടിയായിരുന്നു. കമ്പും വടിയുമൊക്കെ ഉപയോഗിച്ചായിരുന്നു മർദ്ദനം. ഒടുവിൽ ഷീബയും ഷീജയും അവിടെ നിന്നും റോഡിലേക്കോടി രക്ഷപെട്ടു. ഇതിനിടയിൽ ഷീബ കുഴഞ്ഞു വീണു.

കുഴഞ്ഞു വീണ ഷീബയ്ക്കരികെ ഷീജയും ഇരുന്ന് നിലവിളിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കുത്തിയതോട് പൊലീസ് സ്ഥലത്തെത്തുകയും ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് ഇരു കൂട്ടർക്കുമെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ഇതിനിടയിൽ അതു വഴി വന്ന വഴിയാത്രക്കാരിൽ ഒരാൾ ഈ സംഭവം മൊബൈൽ ഫോണിൽ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. സോഷ്യൽ മീഡിയിൽ സംഭവം വൈറലായതോടെ ആലപ്പുഴ ആർ.ഡി.ഒ സ്ഥലത്തെത്തി താൽക്കാലിക പരിഹാരമൊരുക്കി. വേലികെട്ടി നടക്കുവാനുള്ള സൗകര്യമുണ്ടാക്കി നൽകി.

ഏറെ നാളായി വഴിയുടെ പേരിൽ ഇരുകൂട്ടരും തമ്മിൽ വലിയ പ്രശ്നങ്ങളാണ്. നിരവധി കേസുകൾ സമാന സംഭവത്തിന് മുൻപും കുത്തിയതോട് പൊലീസിലുണ്ട. ബോധിനിക്ക് 45 സെന്റ് സ്ഥലമാണുള്ളത്. ഇവരുടെ വസ്തുവിന് പിൻവശത്തായാണ് ഷീബയ്ക്ക് അഞ്ച് സെന്റ് സ്ഥലമുള്ളത്. ഇവിടേക്ക് പോകുവാനായി വഴിയില്ലാത്തതിനാൽ ബോധിനിയുടെ പറമ്പിൽക്കൂടിയായിരുന്നു യാത്ര ചെയ്തിരുന്നത്. എന്നാൽ ഒരു ദിവസം ഇതുവഴി വരുന്നത് ബോധിനി വിലക്കി. ഇതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമാകുന്നത്. പഞ്ചായത്തിൽ പരാതി നൽകി മധ്യസ്ഥ ചർച്ച നടത്തിയെങ്കിലും ബോധിനി വിട്ടുവീഴ്ചയ്ക്ക തയ്യാറായില്ല. തുടർന്നാണ് ഷീബ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഹർജിയിൽ താൽക്കാലികമായി ഷീബയ്ക്ക് അനുകൂലമായ വിധി വന്നു. അങ്ങനെയാണ് ഇവർ വീണ്ടും സഞ്ചരിച്ച് തുടങ്ങിയത്.

എന്നാൽ തന്റെ വസ്തുവിൽക്കൂടി ഇവർ യാത്ര ചെയ്യുന്നതിൽ ബോധിനിക്ക് വലിയ അസഹിഷ്ണുതയായിരുന്നു. എന്നും എന്തെങ്കിലുമൊക്കെ പറഞ്ഞ് ഇവരെ അസഭ്യം പറയുന്നത് പതിവായിരുന്നു. അങ്ങനെയാണ് കഴിഞ്ഞ ദിവസം ഇവർ ഏറ്റുമുട്ടിയത്. ഇരുകൂട്ടർക്കും കാര്യമായ രീതിയിൽ തല്ല് കിട്ടിയിട്ടുണ്ട്. എന്നാൽ ഷീബയ്ക്ക് കുറച്ചധികം തല്ല് കൂടുതൽ കിട്ടി. ബോധിനിയും മകളും ചേർന്ന് വളഞ്ഞിട്ടാണ് തല്ലിയത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമാണ് ബോധിനിക്കെതിരെ ഉയരുന്നത്. വഴിനടക്കാനുള്ള സ്വാതന്ത്ര്യം നിഷേധിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP