Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെൽഫെയർ കേരള എസ്സെൻഷ്യൽ ഗിഫ്റ്റ് പാക്ക് രണ്ടാം ഘട്ടം വിതരണം ചെയ്തു

വെൽഫെയർ കേരള എസ്സെൻഷ്യൽ ഗിഫ്റ്റ് പാക്ക് രണ്ടാം ഘട്ടം വിതരണം ചെയ്തു

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയിൽ മിഷ് രിഫ് നിരീക്ഷണ ക്യാമ്പിൽ കഴിയുന്നവർക്ക് വെൽഫെയർ കേരള കുവൈത്ത് എസ്സെൻഷ്യൽ ഗിഫ്റ്റ് പാക്ക് വിതരണം ചെയ്തു. അവിചാരിതമായി നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയ ഭൂരിഭാഗം പേർക്കും നിത്യോപയോഗ വസ്തുക്കൾ കൂടെ കരുതാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യം മനസ്സിലാക്കിയാണ് ഗിഫ്റ്റ് പാക്ക് വിതരണം ചെയ്തത്. ടൂത്ത് ബ്രഷ്, പേസ്റ്റ്, സോപ്പ്, മാറിയുടുക്കാൻ ട്രാക്ക് പാന്റ്, ചീർപ്പ്, നെയിൽ കട്ടർ, ടീ ഷർട്ട്, തോർത്ത്, മൊബൈൽ ചാർജർ, ചെരുപ്പ് എന്നിവയാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 250 പേർക്ക് ഗിഫ്റ്റ് പാക്ക് വിതരണം ചെയ്തു. വെൽഫെയർ കേരള വൈസ് പ്രസിഡന്റ് ഖലീലു റഹ്മാൻ, ടീം വെൽഫെയർ ക്യാപ്റ്റൻ റഷീദ് ഖാൻ, ഫർവാനിയ മേഖലാ പ്രസിഡന്റ് നയീം, അഫ്താബ് , അബ്ദുൽ ജലീൽ എന്നിവർ നേതൃത്വം നൽകി. ഒന്നാം ഘട്ടത്തിൽ ജാബർ ആശുപത്രിയിൽ കഴിയുന്ന രോഗികൾക്കാണ് കിറ്റുകൾ വിതരണം ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP