Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുഖ്യമന്ത്രി നോർത്ത് ബ്ലോക്കിൽ; മാധ്യമ പ്രവർത്തകരുടെ ചോദ്യം ചോദിക്കൽ സൗത്ത് ബ്ലോക്കിൽ; ആദ്യ 'സുഖിപ്പിക്കൽ' ചോദിച്ചത് കലാകൗമുദി ലേഖകൻ; മറുപടി പറയാൻ തുടങ്ങിയ ഉടൻ ഏഷ്യാനെറ്റിലെയും മാതൃഭൂമിയിലെയും മാധ്യമ പ്രവർത്തകർ മൈക്ക് ആവശ്യപ്പെട്ടു; മൈക്ക് പിടിച്ചുവെച്ച് ദേശാഭിമാനിക്കാരന് കൈമാറിയത് തന്ത്രപൂർവ്വം; കൈരളിക്കാരനും കിട്ടി അവസരം; പത്ര സമ്മേളനം കഴിഞ്ഞപ്പോൾ വാക്കേറ്റം; മുഖ്യമന്ത്രിയുടെ പത്ര സമ്മേളനത്തിൽ നടക്കുന്നത് എന്ത്?

മുഖ്യമന്ത്രി നോർത്ത് ബ്ലോക്കിൽ; മാധ്യമ പ്രവർത്തകരുടെ ചോദ്യം ചോദിക്കൽ സൗത്ത് ബ്ലോക്കിൽ; ആദ്യ 'സുഖിപ്പിക്കൽ' ചോദിച്ചത് കലാകൗമുദി ലേഖകൻ; മറുപടി പറയാൻ തുടങ്ങിയ ഉടൻ ഏഷ്യാനെറ്റിലെയും മാതൃഭൂമിയിലെയും മാധ്യമ പ്രവർത്തകർ മൈക്ക് ആവശ്യപ്പെട്ടു; മൈക്ക് പിടിച്ചുവെച്ച് ദേശാഭിമാനിക്കാരന് കൈമാറിയത് തന്ത്രപൂർവ്വം; കൈരളിക്കാരനും കിട്ടി അവസരം; പത്ര സമ്മേളനം കഴിഞ്ഞപ്പോൾ വാക്കേറ്റം; മുഖ്യമന്ത്രിയുടെ പത്ര സമ്മേളനത്തിൽ നടക്കുന്നത് എന്ത്?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്പ്രിങ്ക്ളർ വിവാദത്തിൽ ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒഴിവായ രീതിയെ ചൊല്ലി ഇന്നലെ സെക്രട്ടറിയേറ്റിൽ മാധ്യമ പ്രവർത്തകർ തമ്മിൽ വാക്കേറ്റം ഉണ്ടായതായി റിപ്പോർട്ട്. സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി പിണറായി നടത്തിയ പത്രസമ്മേളനം കഴിഞ്ഞ ഉടനാണ് സിപിഎം അനുകൂല മാധ്യമ പ്രവർത്തകരും അല്ലാത്തവരും തമ്മിൽ വാക്കേറ്റമുണ്ടായത്. തുടർന്ന് ഇക്കാര്യത്തെക്കുറിച്ച് പിആർഡി ഓഫീസറോട് ഒരു വിഭാഗം മാധ്യമപ്രവർത്തകർ പരാതി അറിയിക്കുകയും ചെയ്തു.

ദേശാഭിമാനിയിലെയും കൈരളിയിലെയും കലാകൗമുദിയിലെയും മാധ്യമപ്രവർത്തകരുമായി മാതൃഭൂമിയിലെയും ഏഷ്യാനെറ്റിലെ മാധ്യമപ്രവർത്തരാണ് വാക്കേറ്റം നടത്തിയത്. മുഖ്യമന്ത്രിയോട് വിവാദ ചോദ്യങ്ങൾ ചോദിക്കാൻ ഇവർ സമ്മതിക്കാത്തതാണ് വാക്കേറ്റത്തിൽ കലാശിച്ചത്. ഇത് തന്ത്രപരമായ സമീപനമാണെന്നാണ് സൂചന. കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ചുള്ള പത്രസമ്മേളനം നടത്തുന്നതിനായി മുഖ്യമന്ത്രി നോർത്ത് ബ്ലോക്കിലെ പ്രസ് കോൺഫ്രൻസ് ഹാളിലും മാധ്യമപ്രവർത്തകർ സൗത്ത് ബ്ലോക്കിലെ പിആർഡി ചേമ്പറിലുമാണ് ഇരിക്കുന്നത്.

വീഡിയോ കോൺഫറൻസിലൂടെയാണ് പത്രസമ്മേളനം നടക്കുന്നത്. സ്പ്രിങ്ക്ളർ വിഷയത്തിൽ പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറല്ല. ഇതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് ജന്മഭൂമി വാർത്ത പറയുന്നു. സിപിഎം അനുകൂല മാധ്യമ പ്രവർത്തകർക്കായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ചോദ്യങ്ങൾ ഏഴുതിത്ത്ത്ത്തയാറാക്കി നൽകിയിരുന്നു. ഈ ചോദ്യങ്ങൾ പിണറായി പത്രസമ്മേളനം 6.47 അവസാനിപ്പിക്കുന്ന ഉടൻ ചോദിക്കണമെന്നും ചട്ടം കെട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിപിഎം ഫ്രാക്ഷൻ പത്രപ്രവർത്തകർ സെക്രട്ടേറിയറ്റിൽ എത്തിയതെന്നാണ് സംഘപരിവാർ പത്രമായ ജന്മഭൂമി ആരോപിക്കുന്നത്.

പത്രസമ്മേളനത്തിന് മണിക്കൂറുകൾ മുന്നേ എത്തിയ ഇവർ ചോദ്യം ചോദിക്കുന്നതിനുള്ള രണ്ടു മൈക്കുകളും ആദ്യം കൈക്കലാക്കി. ആകെ രണ്ടു മൈക്കാണ് പിആർഡി അനുവദിച്ചിരിക്കുന്നത്. ഈ രണ്ടു മൈക്കും വൈകിട്ട് അഞ്ചിന് എത്തി ഇവർ കൈക്കലാക്കിയിരുന്നു. കൊറോണ അവലോകനം കഴിഞ്ഞതിനെ തുടർന്ന് പത്രസമ്മേളനം അവസാനിപ്പിച്ച് 6.47നാണ് ചോദ്യോത്തര വേളയിലേക്ക് പിണറായി കടന്നത്. ആദ്യ 'സുഖിപ്പിക്കൽ' ചോദ്യം ചോദിച്ചത് കലാകൗമുദിയിലെ ലേഖകനായിയിരുന്നു. ഇതിന് മുഖ്യമന്ത്രി മറുപടി പറയാൻ തുടങ്ങിയ ഉടൻ ഏഷ്യാനെറ്റിലെയും മാതൃഭൂമിയിലെയും മാധ്യമ പ്രവർത്തകർ മൈക്ക് ആവശ്യപ്പെട്ടു.

എന്നാൽ, മൈക്ക് പിടിച്ചുവെച്ച ഇയാൾ പിന്നീട് ദേശാഭിമാനിക്കാരന് മൈക്ക് കൈമാറി. ഞങ്ങൾക്കും ചോദിക്കാനുണ്ടെന്ന് മറ്റു മാധ്യമപ്രവർത്തകർ പറഞ്ഞെങ്കിലും ഇവർ തട്ടിക്കയറുകയായിരുന്നു. തുടർന്ന് ദേശാഭിമാനിക്കാരന്റെയും 'സുഖിപ്പിക്കൽ' ചോദ്യം കഴിഞ്ഞ് കൈരളിയിലെ മാധ്യമ പ്രവർത്തന് മൈക്ക് കൈമാറുകയായിരുന്നു. പിന്നീടുള്ള രണ്ടു ചോദ്യങ്ങളും ചോദിച്ചത് സിപിഎം അനുകൂല മാധ്യമപ്രവർത്തരായിരുന്നു. ഇവരുടെ ചോദ്യം കഴിഞ്ഞ അടുത്ത ചോദ്യം ചോദിക്കാനായി മറ്റൊരു മാധ്യമപ്രവർത്തകൻ എഴുന്നേറ്റതോടെ മുഖ്യമന്ത്രി പെട്ടന്ന് പത്രസമ്മേളനം കഴിഞ്ഞെന്ന് പറഞ്ഞ് ഇറങ്ങി ഓടുകയായിരുന്നു-ഇങ്ങനെയാണ് ജന്മഭൂമി വാർത്ത നൽകിയത്്.

തുടർന്നാണ് മാധ്യമപ്രവർത്തകർ ഇരുന്ന ഹാളിൽ മൈക്കിനെ ചൊല്ലിവാക്കേറ്റം ഉണ്ടായത്. എല്ലാവർക്കും 'സുഖിപ്പിൽ' ചോദ്യം മാത്രമല്ല ചോദിക്കാനുള്ളതെന്ന് പറഞ്ഞ് ചെറിയ തോതിൽ വാക്കേറ്റം ഉണ്ടായി. തുടർന്നാണ് പിആർഡി ഓഫീസറോട് മാധ്യമപ്രവർത്തകർ പരാതി പറഞ്ഞത്. സ്പ്രിങ്ക്ളർ വിവാദം ഉടലെടുത്തപ്പോൾ കൊറോണ അവലോകന യോഗത്തിന്റെ വാർത്താസമ്മേളനം വരെ നിർത്തിവച്ച മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വീണ്ടും നടത്തിയ വാർത്താസമ്മേളനത്തിലും ഇത് സംബന്ധിച്ച ചോദ്യങ്ങളിൽ അസ്വസ്ഥനായിരുന്നു. ഇത്തരം ചോദ്യങ്ങൾക്ക് മറുപടി നൽകില്ലെന്നും വ്യക്തമാക്കിയിരുന്നു.

ഇന്നലെ സ്പ്രിൻക്ലറിൽ ഹൈക്കോടതിയുടെ ഇടപെടലുമുണ്ടായി. അതുകൊണ്ട് തന്നെ ആവേശത്തോടെയാണ് മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ മാധ്യമ പ്രവർത്തകർ എത്തിയത്. അവരാണ് മൈക്ക് കിട്ടാതെ അസ്വസ്ഥരായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP