Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാട്ടിൽ മാത്രമല്ല കാട്ടിലും ഇത് വറുതിയുടെ കാലം; കുട്ടിക്കുരങ്ങനേയും നെഞ്ചോട് ചേർത്ത് ഭക്ഷണത്തിന് വേണ്ടി പൊലീസുകാരോട് കെഞ്ചി അമ്മ കുരങ്ങ്: പഞ്ചസാര ലോറി നക്കി തുടച്ച് കാട്ടാന

നാട്ടിൽ മാത്രമല്ല കാട്ടിലും ഇത് വറുതിയുടെ കാലം; കുട്ടിക്കുരങ്ങനേയും നെഞ്ചോട് ചേർത്ത് ഭക്ഷണത്തിന് വേണ്ടി പൊലീസുകാരോട് കെഞ്ചി അമ്മ കുരങ്ങ്: പഞ്ചസാര ലോറി നക്കി തുടച്ച് കാട്ടാന

സ്വന്തം ലേഖകൻ

ലോക്ക്ഡൗൺ ആയതോടെ നാട്ടിൽ മാത്രമല്ല കാട്ടിലും ഇത് വറുതിയുടെ കാലമാണ്. ഭക്ഷണവും വെള്ളവും കിട്ടാതെ കാട്ടുമൃഗങ്ങളും നട്ടംതിരിയുകയാണ്. നാടുകാണി ചുരം പാതയിൽ സഞ്ചാരികൾ നൽകുന്ന ഭക്ഷണമായിരുന്നു കുരങ്ങന്മാരുടെ പ്രധാന ആശ്രയം. ലോക്ഡൗണായതോടെ അത് നിലച്ചു. ഇതോടെ ഇവിടുള്ള കുരങ്ഹന്മാരെല്ലാം പട്ടിണിയിലായ അവസ്ഥയിലാണ്.

പെട്രോളിങിനെത്തിയ പൊലീസ് സംഘത്തോട് ഭക്ഷണം വാങ്ങിച്ച് വയറു നിറച്ച് അമ്മ കുരങ്ങും കുട്ടി കുരങ്ങും പൊലീസുകാർക്ക് നൊമ്പരമായി മാറി. ചുരത്തിൽ പട്രോളിങ്ങിനെത്തിയതാണ് വഴിക്കടവ് എസ്‌ഐ ബി.എസ്.ബിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം. അപ്പോഴാണ് കുഞ്ഞിക്കുരങ്ങനെയും നെഞ്ചോടു ചേർത്ത് അമ്മക്കുരങ്ങ് ജീപ്പിനു മുന്നിൽപെട്ടത്. വിശന്നു വലഞ്ഞുള്ള നിൽപാണെന്ന് ആദ്യ നോട്ടത്തിൽ തന്നെ മനസ്സിലായി. ജീപ്പിൽ സൂക്ഷിച്ചിരുന്ന തണ്ണിമത്തന്റെ ഒരു കഷണം കൊടുത്തു നോക്കി.

ഒരു മടിയുമില്ലാതെ വാങ്ങിയെന്നു മാത്രമല്ല ജീപ്പിന്റെ കണ്ണാടിയിൽ കയറി ഇരുപ്പുമുറപ്പിച്ച് ഇനിയും ഇനിയുമെന്ന നോട്ടമെറിഞ്ഞു. പിന്നെ കൊടുത്തത് തക്കാളി. പൊലീസുകാരുടെ കയ്യിൽനിന്ന് തക്കാളി വാങ്ങുന്ന തിരക്കിലാണ് കുരങ്ങ്. ലോക്ഡൗണിനിടെ വലയുന്നവർക്ക് ഭക്ഷണമെത്തിക്കുന്ന പൊലീസ് രണ്ട് വയറുകൾകൂടി നിറയ്ക്കാനായതിന്റെ സന്തോഷത്തിലാണ് പട്രോളിങ് തുടർന്നത്.

പിന്നീട് ചുരത്തിലെ ഒന്നാംവളവിനു സമീപവും വിശപ്പടക്കാൻ കാട്ടാന നടത്തിയ തത്രപ്പാടും കാഴ്ചയായി. പഞ്ചസാര ലോഡുമായി വരുന്നതിനിടെ തീപിടിച്ച ലോറിയിൽ കയറിയ കാട്ടാന അവശേഷിച്ച മധുരം നുണയുന്നു. അഗ്‌നിരക്ഷാ സേനയെത്തി ലോറിയിലെ പഞ്ചസാര കഴുകിക്കളഞ്ഞെങ്കിലും ആനകൾ പരിസരം വിട്ടുപോയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP