Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

8 ലക്ഷത്തിലധികം രോഗികളും 45,000 ത്തിൽ അധികം മരണവുമായി കൊറോണബാധയിൽ ദുരിതമനുഭവിക്കുമ്പോഴും പഴയ നിലയിലേക്ക് തിരിച്ചെത്താൻ വെമ്പി അമേരിക്ക; ലോക്ക്ഡൗൺ പിൻവലിക്കാനായുള്ള പ്രക്ഷോഭങ്ങൾ ഫലം കാണുകയാണോ? അമേരിക്കൻ സംസ്ഥാനങ്ങൾ ഓരോന്നായി ലോക്ക്ഡൗൺ പിൻവലിക്കാൻ തയ്യാറെടുക്കുമ്പോൾ

8 ലക്ഷത്തിലധികം രോഗികളും 45,000 ത്തിൽ അധികം മരണവുമായി കൊറോണബാധയിൽ ദുരിതമനുഭവിക്കുമ്പോഴും പഴയ നിലയിലേക്ക് തിരിച്ചെത്താൻ വെമ്പി അമേരിക്ക; ലോക്ക്ഡൗൺ പിൻവലിക്കാനായുള്ള പ്രക്ഷോഭങ്ങൾ ഫലം കാണുകയാണോ? അമേരിക്കൻ സംസ്ഥാനങ്ങൾ ഓരോന്നായി ലോക്ക്ഡൗൺ പിൻവലിക്കാൻ തയ്യാറെടുക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ലോകത്തുകൊറോണയെന്ന കൊലയാളി വൈറസ് ഏറ്റവുമധികം നാശം വിതച്ചത് അമേരിക്കയിലായിരുന്നു. ഏത്രയൊക്കെ മാരകമായി കൊറോണ ആഞ്ഞടിക്കുമ്പോഴും, രാജ്യമടച്ചുപൂട്ടി വീട്ടിലിരിക്കാൻ അമേരിക്കക്കാർ തയ്യാറല്ലായിരുന്നു, അല്ലെങ്കിൽ അമേരിക്കൻ പ്രസിഡണ്ട് തയ്യാറല്ലായിരുന്നു. ഒരുപാട് സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് ട്രംപിന് മനസ്സില്ലാ മനസ്സോടെ ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ടി വന്നത്. പ്രഖ്യാപിച്ച ഉടനെ തന്നെ കഴിയുന്നത്ര വേഗത്തിൽ അത് എടുത്തുകളയാനായിരുന്നു അദ്ദേഹത്തിന് ധൃതി.

രോഗി ഇച്ഛിച്ചത് പോലെ പൊതുജനങ്ങൾ ലോക്ക്ഡൗണിനെതിരെ നിരത്തിലിറങ്ങി പാൽ കല്പിക്കുകയും ചെയ്തപ്പോൾ കാര്യങ്ങൾ കൂടുതൽ എളുപ്പത്തിലാകുകയായിരുന്നു. ഇറ്റലിയും യൂറോപ്പും പോലുള്ള രാജ്യങ്ങൾ ലോക്ക്ഡൗൺ പിൻവലിക്കുന്ന കാര്യത്തിൽ എന്തെങ്കിലും നടപടികളെ കുറിച്ച് ആലോചിക്കുവാൻ രോഗവ്യാപനത്തിന്റെ മൂർദ്ധന്യ ഘട്ടം കഴിയുന്നത് വരെ കാത്തിരുന്നെങ്കിൽ അമേരിക്ക അതിനൊന്നും തയ്യാറല്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓരോരോ സംസ്ഥാനങ്ങളിലായി നിയന്ത്രണങ്ങൾ സാവധാനം നീക്കുവാനുള്ള പരിപാടികളാണ് ഇവിടെ തയ്യാറാക്കുന്നത്.

ചില സംസ്ഥാനങ്ങൾ, ചില മേഖലകൾക്ക് ഇളവ് പ്രഖ്യാപിച്ചു കഴിഞ്ഞു. ജോർജിയ, സൗത്ത് കരോലിന, ടെന്നീസീ എന്നീ സംസ്ഥാനങ്ങൾ കൂടി ഇവരോടൊപ്പം ചേരുകയാണ്. വെള്ളിയാഴ്‌ച്ച മുതൽ ചില മേഖലകളിലെ വ്യാപാരസ്ഥാപനങ്ങൾക്ക് തുറന്നു പ്രവർത്തിക്കാനുള്ള അനുമതി നൽകുമെന്ന് ജോർജിയ ഗവർണർ പ്രഖ്യാപിച്ചപ്പോൾ അടുത്തയാഴ്‌ച്ച മുതൽ പ്രവർത്തനം ആരംഭിക്കാനാണ് ടെന്നീസീ ഭരണകൂടത്തിന്റെ തീരുമാനം.

സ്പോർട്സ് സാമഗ്രികൾ വിൽക്കുന്ന കടകൾ, ഡിപ്പാർട്ട്മെന്റൽ സ്റ്റോറുകൾ എന്നിവയ്ക്ക് തുറന്ന് പ്രവർത്തിക്കുവാനുള്ള അനുമതി സൗത്ത് കരോലിന ഇന്നലെ തന്നെ നൽകുകയുണ്ടായി. എന്നാൽ സോഷ്യൽ ഡിസ്റ്റൻസിങ് ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ നിലവിലുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. ടെക്സാസായിരുന്നു ലോക്ക്ഡൗണിന് ശേഷം ഭാഗികമായി തുറന്ന് പ്രവർത്തിച്ച ആദ്യ സംസ്ഥാനം. കഴിഞ്ഞ തിങ്കളാഴ്‌ച്ച മുതൽ ഇവിടെ ചില സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു.

അമേരിക്കയെ സാധാരണ നിലയിലേക്ക് തിരിച്ച് കൊണ്ടുവരുന്നതിനുള്ള തന്റെ പദ്ധതികൾ കഴിഞ്ഞ ആഴ്‌ച്ച പ്രസിഡണ്ട് സംസ്ഥാനങ്ങൾക്ക് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഈ നടപടികൾ ന്യുയോർക്ക് പോലെ അതീവ ഗുരുതരമായ രോഗവ്യാപനം ഉണ്ടായ സ്ഥലങ്ങളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരുമ്പോൾ, അത്രയധികം രോഗവ്യാപനം ഇല്ലാത്ത ഇടങ്ങളിൽ മൂന്നു ഘട്ടങ്ങളായി സാധാരണ നിലയിലേക്കെത്താനുള്ള പരിപാടികളാണ് തയ്യാറാക്കിയിട്ടുള്ളത്. ഗുരുതരബാധയുള്ള സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ മെയ്‌ പകുതി വരെ നീട്ടിയേക്കും.

അർക്കനാസ്, ലോവ, നെബ്രാസ്‌ക, നോർത്ത് ഡക്കോട്ട, സൗത്ത് ഡക്കോട്ട, ഉട്ടാവ, വ്യോമിങ് എന്നീ ഏഴ് സംസ്ഥാനങ്ങളിൽ ഇപ്പോൾ തന്നെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഇല്ല. വിവിധ സംസ്ഥാനങ്ങളിലെ ലോക്ക്ഡൗൺ നീക്കുന്നതിനുള്ള നടപടിക്രമങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

ജോർജ്ജിയ

ജിം, ഹെയർ സലൂണുകൾ, ബൗളിങ് അലേകൾ, ടാറ്റൂ പാർലറുകൾ എന്നിവ ഏപ്രിൽ 24 മുതൽ പ്രവർത്തനമാരംഭിക്കും. സിനിമാ തീയറ്ററുകൾ ഏപ്രിൽ 27 ന് പ്രവർത്തനമാരംഭിക്കും. റസ്റ്റോറന്റുകളും അന്നു തന്നെ പ്രവർത്തനമാരംഭിക്കുമെങ്കിലും അകത്ത് പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണത്തിന് പരിമിതി ഉണ്ടായിരിക്കും. ബാറുകളും മറ്റ് പൊതു ഇടങ്ങളും അടഞ്ഞു തന്നെ കിടക്കും.

സൗത്ത് കരോലിന

സ്പോർട്സ് സാമഗ്രികൾ വിൽക്കുന്ന കടകൾ, ഡിപ്പാർട്ട്മെന്റൽ സ്റ്റോറുകൾ, ഫ്ലീ മാർക്കറ്റുകൾ എന്നിവ ഏപ്രിൽ 20 ന് തന്നെ തുറന്നു എങ്കിലും സോഷ്യൽ ഡിസ്റ്റൻസിങ് പോലുള്ള നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. 1000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സ്ഥലത്ത്ഒരു സമയം 5 പേർക്ക് മാത്രമേ പ്രവേശനമുണ്ടായിരിക്കുള്ളു. ചൊവ്വാഴ്‌ച്ച ഉച്ചക്ക് ശേഷം ബീച്ചുകൾ തുറക്കും. ബാറുകളിലും റെസ്റ്റോറന്റുകളിലും ടേക്ക് എവേ മാത്രമേ അനുവദിക്കുകയുള്ളു.

ടെന്നീസീ

സ്റ്റേ അറ്റ് ഹോം നിയമം ഏപ്രിൽ 30 ന് അവസാനിക്കുന്ന ഇവിടെ അടുത്ത ആഴ്‌ച്ച മുതൽ ഘട്ടം ഘട്ടമായി സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ ആരംഭിക്കും.10 പേരിൽ അധികം കൂട്ടം കൂടാൻ അനുവാദമുണ്ടായിരിക്കുന്നതല്ല. അത്യാവശ്യ വസ്തുക്കളുടേതല്ലാത്ത വ്യാപാരം ഏറ്റവും കുറവ് മാത്രമേ അനുവദിക്കുകയുള്ളു. ബാറുകൾക്കും റെസ്റ്റോറന്റുകൾക്കും ടേക്ക് എവേ മാത്രമേ അനുവദിച്ചിട്ടുള്ളു.

ടെക്സാസ്

പാർക്കുകൾ ഏപ്രിൽ 20 ന് തന്നെ തുറന്നു എങ്കിലും മാസ്‌കുകൾ ധരിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. സോഷ്യൽ ഡിസ്റ്റൻസിംഗും നിർബന്ധമാണ്. ആശുപത്രികളിൽ ഏപ്രിൽ 22 മുതൽ മുടങ്ങിക്കിടന്ന ശസ്ത്രക്രിയകൾ പുനരാരംഭിക്കും. ഏപ്രിൽ 24 മുതൽ റീടെയിൽ ബിസിനസ്സുകാർക്ക് തുറന്ന് പ്രവർത്തിക്കാം പക്ഷെ ഹോം ഡെലിവറിയോ അല്ലെങ്കിൽ സ്വന്തം വാഹനങ്ങളിൽ എത്തുന്നവർക്കോ മാത്രമേ സാധനങ്ങൾ നൽകാവു.

അലബാമ, അലാസ്‌ക, അരിസോണ, കാലിഫോർണീയ, കൊളറാഡോ എന്നീ സംസ്ഥാനങ്ങളിൽ സ്റ്റേ അറ്റ് ഹോം വീണ്ടും തുടരും. 10 പേരിൽ കൂടുതൽ കൂട്ടം കൂടുന്നതും നിരോധിച്ചിട്ടുണ്ട്. അർക്കനാസ്സിൽ സ്റ്റേ അറ്റ് ഹോം നിയന്ത്രണം ഇല്ലെങ്കിലും 10പേരിൽ കൂടുതൽ കൂട്ടം കൂടുന്നത് നിരോധിച്ചിട്ടുണ്ട്. കണക്ടിക്യുട്ട്, ഡെലാവെയർ, എന്നിവിടങ്ങളിൽ മെയ്‌ പകുതി വരെയാണ് സ്റ്റേ അറ്റ് ഹോം നിലവിലുള്ളത്.

ഫ്ലോറിഡയിൽ ഏപ്രിൽ 30 വരെ സ്റ്റേ അറ്റ് ഹോം നിലവിലുണ്ടെങ്കിലും ചില ബീച്ചുകളിൽ ഏപ്രിൽ 17 മുതൽ പ്രവേശനാനുമതി നൽകിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ ഒക്കെ ഏപ്രിൽ അവസാനം അല്ലെങ്കിൽ മെയ്‌ പകുതി വരെ സ്റ്റേ അറ്റ് ഹോം തുടരും. പലയിടങ്ങളിലും 10 പേരിലധികം കൂടുന്നത് നിരോധിച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഒന്നും തന്നെ ഇതുവരെ എടുത്തിട്ടില്ല. വരും ആഴ്ചയിൽ അതുണ്ടാകുമെന്നാണ് പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP