Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രക്തത്തിൽ ആന്റിബോഡികൾ ഉള്ളതിനാൽ രക്തദാനം മറ്റുള്ളവരെ സുഖപ്പെടുത്താൻ സഹായിച്ചേക്കാം; കൊവിഡ് മുക്തയായതോടെ രക്തദാനത്തിനൊരുങ്ങി ബോളിവുഡ് താരം സോയ മൊറാനി

രക്തത്തിൽ ആന്റിബോഡികൾ ഉള്ളതിനാൽ രക്തദാനം മറ്റുള്ളവരെ സുഖപ്പെടുത്താൻ സഹായിച്ചേക്കാം; കൊവിഡ് മുക്തയായതോടെ രക്തദാനത്തിനൊരുങ്ങി ബോളിവുഡ് താരം സോയ മൊറാനി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ബോളിവുഡ് താരം സോയ മൊറാനിക്കും അച്ഛനും നിർമ്മാതാവുമായ കരീം മൊറാനിക്കും സഹോദരി ഷാസക്കും കൊവിഡ് ബാധിച്ചിരുന്നു. സഹോദരി ഷാസയുടെയും തന്റെയും ഐസൊലേഷൻ ദിവസങ്ങൾ കഴിയാറായെന്നും അച്ഛന് കുറച്ചു കൂടി ദിവസങ്ങൾ കാത്തിരിക്കേണ്ടി വരുമെന്നും സോയ പറയുന്നു. കൊവിഡിൽ നിന്നും മുക്തി നേടിയതോടെ വൈറസ് ബാധിതരെ ചികിത്സിക്കാനായി തന്റെ രക്തം ദാനം ചെയ്യുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

കൊറോണ നെഗറ്റീവായി 14 ദിവസത്തിന് ശേഷം രക്തത്തിൽ ആന്റിബോഡികൾ ഉള്ളതിനാൽ രക്തദാനം ചെയ്യാമെന്നും താരം പറയുന്നു. ”ഈയാഴ്ച അവസാനത്തോടെ രക്തദാനം ചെയ്യും. കൊറോണ നെഗറ്റീവായി 14 ദിവസത്തിന് ശേഷം, രക്തത്തിൽ ആന്റിബോഡികൾ ഉള്ളതിനാൽ രക്തദാനം ചെയ്യാം. ഇത് മറ്റുള്ളവരെ സുഖപ്പെടുത്താൻ സഹായിച്ചേക്കാം” സോയ പറഞ്ഞു.

കൊവിഡ് ബാധിച്ചപ്പോൾ മൂന്നുപേർക്കും രോഗലക്ഷണങ്ങൾ ഒരുപോലെയല്ലായിരുന്നുവെന്നും സോയ വ്യക്തമാക്കുന്നു.“ഡാഡിക്ക് ലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നപ്പോൾ, എന്റെ സഹോദരിക്ക് കടുത്ത തലവേദനയും പനിയും വന്നു. എനിക്ക് ചുമയും കണ്ണുകളിൽ വേദന അനുഭവപ്പെടാൻ തുടങ്ങി. നെഞ്ചിനുള്ളിൽ എന്തോ കുടുങ്ങിയതുപോലെ, എനിക്ക് ശരിയായി ശ്വസിക്കാൻ കഴിയുമായിരുന്നില്ല ”സോയ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP