Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാർഷിക സംസ്ക്കാരത്തിന്റെയും സാമൂഹ്യ ബോധത്തിന്റെയും വലിയ പാഠം പകർന്നു നൽകുന്ന കുഞ്ഞു പടവുമായി യുവാക്കൾ; നാട്ടു നന്മയുടെ നിമിത്തത്തിന് കൃഷി മന്ത്രിയുടെ അഭിനന്ദനം

കാർഷിക സംസ്ക്കാരത്തിന്റെയും സാമൂഹ്യ ബോധത്തിന്റെയും വലിയ പാഠം പകർന്നു നൽകുന്ന കുഞ്ഞു പടവുമായി യുവാക്കൾ; നാട്ടു നന്മയുടെ നിമിത്തത്തിന് കൃഷി മന്ത്രിയുടെ അഭിനന്ദനം

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: അന്യം നിന്നു പോകുന്ന കാർഷിക സംസ്ക്കാരത്തിന്റെയും സാമൂഹ്യ ബോധത്തിന്റെയും വലിയ പാഠം പകർന്നു നൽകുന്ന നിമിത്തം എന്ന കുഞ്ഞു പടത്തെ അഭിനന്ദിച്ച് കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ. ലോക് ഡൗൺ കാലത്തെ മടുപ്പിനിടെ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് കുറ്റ്യാടി മരുതോങ്കരയിലെ ഒരു കൂട്ടം യുവാക്കൾ നിമിത്തം - ഒരു കുഞ്ഞു പടം എന്ന ഹ്രസ്വ ചിത്രം ഒരുക്കിയത്. നാട്ടിൽ പച്ചക്കറി കൃഷി ചെയ്യാൻ ഇറങ്ങിയ യുവാക്കളോട് ഇന്നത്തെ കാലത്ത് ഇതൊക്കെ നഷ്ടമല്ലേ എന്ന് ചോദിക്കുന്ന പണക്കാരനായ ഒരാൾ. എന്നാൽ രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ അദ്ദേഹത്തിന് ആശ്വാസമാവുന്നത് യുവാക്കൾ വിളയിച്ച പച്ചക്കറിയാണ്. തിരിച്ചറിവിന്റെ വെളിച്ചവുമായി അയാൾ മണ്ണിലേക്കിറങ്ങുന്നതാണ് സിനിമയുടെ പ്രമേയം.

സിപിഐ നാദാപുരം മണ്ഡലം സെകട്ടറി പി ഗവാസ് ഫേസ്‌ബുക്കിൽ പങ്കുവെച്ച സിനിമ കണ്ട കൃഷി മന്ത്രി യുവാക്കളെ അഭിനന്ദിച്ച് രംഗത്തെത്തുകയായിരുന്നു.

കൊറോണക്കാലം കടന്നു പോകും
കൃഷിയിലേക്ക് മടങ്ങാൻ സമയമായി...
വളരെ വലിയൊരു സന്ദേശം തീരെ കുറഞ്ഞ സമയം കൊണ്ട് ലളിതമായും സുന്ദരമായും അവതരിപ്പിച്ചിരിക്കുകയാണ് " നിമിത്തം '' എന്ന ഈ ഹ്രസ്വചിത്രം - മന്ത്രി ഫേസ് ബുക്കിൽ കുറിച്ചു.

കോവിഡ് 19 ന്റെ ഭാഗമായുള്ള ലോക്ഡൗൺ തുടരുമ്പോൾ നമുക്ക് മുന്നിൽ സ്വാശ്രയത്വത്തിന്റെ പുതിയ വഴികളും വാതിലുകളും തുറന്നു വരികയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കൃഷിയാണ്. നിരവധി വ്യക്തികളും കുടുംബങ്ങളും ഇതിനോടകം ഗാർഹിക കൃഷിയിലേക്ക് സ്വമേധയാ വന്നുകഴിഞ്ഞു. അവരെ പ്രത്യേകം അഭിനന്ദിക്കുന്നു. വരാത്തവർക്ക് ഇതു തന്നെയാണ് അവസരം. പച്ചക്കറി- പഴവർഗ്ഗങ്ങൾക്കായി മറ്റു സംസ്ഥാന ആശ്രയിക്കുന്നതിനു പകരം നമുക്ക് കഴിയാവുന്നത് ഇവിടെ വിഷമില്ലാതെ വിളയിച്ചെടുക്കാം. ഈ ഹ്രസ്വചിത്രം അതിന് പ്രേരണയാകട്ടെ.
മന്ത്രി വ്യക്തമാക്കി.

സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ക്യാമറ, എഡിറ്റിങ് , സംവിധാനം എന്നിവ നിർവ്വഹിച്ചത് രാഹുൽ മരുതോങ്കരയാണ്. കഥ, തിരക്കഥ അനീഷ് കുറ്റിയിൽ. സുരേഷ് കുന്നുമ്മൽ സുഭാഷ് വെള്ളോറ, പവിത്രൻ, രാജൻ കുറ്റിയിൽ, ഭവിനേഷ്, ഷിനിൽ, മനോജ്, സജീഷ്, ബിനു, ശശി, സജീഷ് വി.പി, ശ്രീജിത്ത് ,സുഭാഷ് ടി.പി. എന്നി നാട്ടുകാരും കുഞ്ഞു സിനിമയിൽ വേഷമിട്ടു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP