Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പ്രവാസികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് 'പവിഴദ്വീപിലെ കോഴിക്കോട്ടുകാർ'

പ്രവാസികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് 'പവിഴദ്വീപിലെ കോഴിക്കോട്ടുകാർ'

സ്വന്തം ലേഖകൻ

മനാമ : കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബഹ്റൈൻ അടക്കമുള്ള വിവിധ ഗൾഫ് രാഷ്ട്രങ്ങളിൽ പ്രയാസമനുഭവിക്കുന്ന പ്രവാസികളെ അടിയന്തിരമായി നാട്ടിലെത്തിക്കണമെന്നു അഭ്യർത്ഥിച്ചുകൊണ്ട് 'പവിഴദ്വീപിലെ കോഴിക്കോട്ടുകാർ'ഇന്ത്യൻ പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രി, വിദേശകാര്യ മന്ത്രി, വിദേശകാര്യ സഹമന്ത്രി, കോഴിക്കോട് എംപി എന്നിവർക്ക് ഇ മെയിൽ വഴി നിവേദനം അയച്ചു.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പ്രവാസികൾ ഇന്ന് വളരെയേറെ പ്രയാസത്തിലാണെന്നും, വിമാനയാത്ര വിലക്ക് കാരണം ദുരിതത്തിലായ മറ്റു രോഗങ്ങൾ മൂലം പ്രയാസമനുഭവിക്കുന്നവർ, വിസിറ്റ് വിസയിൽ ജോലി അന്ന്വേഷിച്ചു വന്നവർ, വിസാകാലാവധി കഴിഞ്ഞവർ, പ്രായമായവർ, തൊഴിൽ നഷ്ടപ്പെട്ടവർ, ഗർഭിണികൾ, വിദ്യാർത്ഥികൾ, സ്ത്രീകൾ എന്നിവർക്ക് പ്രഥമ പരിഗണന നൽകിക്കൊണ്ട് ഇവരെ അടിയന്തിരമായി നാട്ടിൽ എത്തിക്കുവാൻ കേന്ദ്ര സർക്കാർ മനുഷ്യത്വ പരമായ നടപടികൾ സ്വീകരിക്കണമെന്നും 'പവിഴദ്വീപിലെ കോഴിക്കോട്ടുകാർ'എക്‌സിക്യൂട്ടീവ് കമ്മിറ്റി അയച്ച നിവേദനത്തിൽ സൂചിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP