Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്പ്രിംക്ലർ വിവാദത്തിൽ പ്രതിപക്ഷ ആരോപണത്തെ നേരിടാൻ സിപിഎം; മുഖ്യമന്ത്രിക്കും സർക്കാറിനും പരിപൂർണ്ണ പിന്തുണയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; പ്രതിരോധിക്കാൻ കീഴ്ഘടകങ്ങളിൽ നിർദ്ദേശം നൽകും; അസാധാരണ സാഹചര്യത്തിൽ അസാധാരണ നടപടികൾ കൈക്കൊള്ളാൻ സംസ്ഥാന സർക്കാറിന് ഉത്തരവാദിത്തമുണ്ടെന്ന് പാർട്ടി; കോവിഡ് കാലം കഴിഞ്ഞാൽ കരാറുമായി ബന്ധപ്പെട്ട വിവാദങ്ങൾ പരിശോധിക്കാനും ധാരണ; വിവാദം കോടതി കയറുമ്പോവും മുഖ്യമന്ത്രിക്ക് പിന്നിൽ ഉറച്ച് സിപിഎം

സ്പ്രിംക്ലർ വിവാദത്തിൽ പ്രതിപക്ഷ ആരോപണത്തെ നേരിടാൻ സിപിഎം; മുഖ്യമന്ത്രിക്കും സർക്കാറിനും പരിപൂർണ്ണ പിന്തുണയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; പ്രതിരോധിക്കാൻ കീഴ്ഘടകങ്ങളിൽ നിർദ്ദേശം നൽകും; അസാധാരണ സാഹചര്യത്തിൽ അസാധാരണ നടപടികൾ കൈക്കൊള്ളാൻ സംസ്ഥാന സർക്കാറിന് ഉത്തരവാദിത്തമുണ്ടെന്ന് പാർട്ടി; കോവിഡ് കാലം കഴിഞ്ഞാൽ കരാറുമായി ബന്ധപ്പെട്ട വിവാദങ്ങൾ പരിശോധിക്കാനും ധാരണ; വിവാദം കോടതി കയറുമ്പോവും മുഖ്യമന്ത്രിക്ക് പിന്നിൽ ഉറച്ച് സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്പ്രിംക്ലർ വിവാദത്തിൽ പ്രതിപക്ഷ ആരോപണത്തെ നേരിടാൻ സിപിഎം തീരുമാനം. ഇക്കാര്യം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്നു തീരുമാനിച്ചു. വിവാദം അനാവശ്യമാണെന്നാണ് പാർട്ടി സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ. സർക്കാരിനും മുഖ്യമന്ത്രിക്കും കൊവിഡ് പ്രതിരോധത്തിന് പിന്തുണ നൽകും. കീഴ്ഘടകങ്ങളിൽ ഇത് സംബന്ധിച്ച് നിർദ്ദേശം നൽകും. കോവിഡ് ബാധക്കുശേഷം ആദ്യമായാണ് സിപിഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചേർന്നത്. സ്പ്രിംക്ലർ വിവാദത്തിൽ സർക്കാർ നിലപാട് ഹൈക്കോടതിയിൽ ബോധ്യപ്പെടുത്താനാകുമെന്ന ആത്മവിശ്വാസം സർക്കാരിനുണ്ടെന്ന് നിയമമന്ത്രി എ.കെ ബാലൻ പറഞ്ഞു.

അതേസമയം, വ്യക്തിവിവരങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തില്ല എന്ന കാര്യം ഉറപ്പാക്കണം. കോവിഡ് പ്രതിരോധ പ്രവർത്തന മികവിൽ വലിയ രീതിയിലുള്ള അംഗീകാരമാണ് സംസ്ഥാന സർക്കാറിനുണ്ടായത്. ഇതാണ് പ്രതിപക്ഷത്തെ ചൊടിപ്പിക്കുന്നത്. അസാധാരണ സാഹചര്യത്തിൽ അസാധാരണ നടപടികൾ കൈക്കൊള്ളാൻ സംസ്ഥാന സർക്കാറിന് ഉത്തരവാദിത്തമുണ്ട്. എന്നാൽ, സാധാരണ നില പുനഃസ്ഥാപിച്ചാൽ ഈ ഘട്ടത്തിൽ കൈക്കൊണ്ട എല്ലാ നടപടികളും വിശദമായി പരിശോധിക്കും. അനുഭവങ്ങൾ ഉൾക്കൊള്ളുകയും അത് ഭാവിക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാടെടുത്തു.

സെക്രട്ടറിയേറ്റ് തീരുമാനം സംബന്ധിച്ച് പുറത്തിറക്കിയ വാർത്താക്കുറിപ്പ് ഇങ്ങനെ:

മഹാമാരിയായ കോവിഡ് 19 അനിതരസാധാരണമായ മികവോടെ നേരിടുന്ന സംസ്ഥാന സർക്കാരിനെ സിപിഐ (എം) സംസ്ഥാന സെക്രട്ടേറിയേറ്റ് അഭിനന്ദിച്ചു. രോഗവ്യാപനവും മരണനിരക്കും നിയന്ത്രിക്കുന്നതിൽ ലോകത്തിനു മാതൃകയായി കേരളം മാറി. പൊതുആരോഗ്യ പരിപാലനത്തിന് സവിശേഷ പ്രാധാന്യം കൊടുക്കുന്ന കേരള മാതൃകയുടെ നേട്ടങ്ങളേയും സമൂഹത്തിന്റെ ജനാധിപത്യ ബോധത്തേയും കൂട്ടിയോജിപ്പിച്ച് പരിമിതികൾക്കും പ്രതിസന്ധികൾക്കു മിടയിൽ നേതൃമികവോടെ പ്രവർത്തിക്കാൻ കഴിഞ്ഞതാണ് പ്രധാനം രാജ്യത്ത് ആദ്യമായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിനും ഒരാൾ പോലും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനും സർക്കാരിനു കഴിഞ്ഞു. പകർച്ചവ്യാധികളെ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് രാജ്യത്ത് ആദ്യമായി നിയമനിർമ്മാണം നടത്തിയതും കേരളമാണ്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ലോകത്തെമ്പാടുമുള്ള മലയാളികൾക്ക് ആത്മവിശ്വാസം നൽകി. സവിശേഷമായ കേരളത്തിന്റെ മികവിന് ലോക വ്യാപകമായി അംഗീകാരം ലഭിച്ചു. കക്ഷി-രഷ്ട്രീയത്തിനപ്പുറത്ത് കേരള ജനത ഒറ്റക്കെട്ടായി സർക്കാരിനൊപ്പം അണിനിരന്ന് ഈ മഹാമാരിയെ നേരിടുകയാണ്.

ഈ വിശാലമായ യോജിപ്പിനെ ദുർബലപ്പെടുത്തുന്നതിനും സർക്കാരിനു ലഭിച്ച വ്യാപകമായ അംഗീകാരത്തെ തകർക്കുന്നതിനുമുള്ള വൃഥാ ശ്രമമാണ് പ്രതിപക്ഷം ഉയർത്തിയ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ. മാധ്യമങ്ങളിൽ ഒരു വിഭാഗം ഉത്തരവാദിത്തബോധം മറന്ന് ഇത്തരമൊരു സാഹചര്യത്തിലും നുണപ്രചാരവേല നടത്തുന്നത് അപലപനീയമാണ്. അസാധാരണമായ ഈ സാഹചര്യത്തിൽ മനുഷ്യ ജീവൻ രക്ഷിക്കുന്നതിനായി ഏത് അസാധാരണ നടപടിയും സ്വീകരിക്കുന്നതിന് സർക്കാരിന് ഉത്തരവാദിത്തമുണ്ട്. നിലവിലുള്ള നിയമങ്ങൾ സർക്കാരുകൾക്ക് അതിനുള്ള അധികാരവും നൽകുന്നു. വ്യക്തിയുടെ സ്വകാര്യതയേക്കാൾ ഈ ഘട്ടത്തിൽ അതീവ പ്രാധാന്യം മനുഷ്യരുടെ ജീവനും സമൂഹത്തിന്റെ നിലനിൽപ്പിനുമാണ്. വ്യക്തികളുടെ വിവരങ്ങൾ അറിയേണ്ടത് അതിനെ അടിസ്ഥാനമാക്കി മുൻകരുതലുകൾ എടുക്കാനും രോഗവ്യാപനം തടയാനും അത്യാവശ്യമാണ് അതേ സമയം വ്യക്തിഗത വിവരങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുകയും വേണം. ഈ ആവശ്യത്തിനായി ഉടൻ ലഭ്യമായ സംവിധാനമെന്ന നിലയിലാണ് സർക്കാർ സ്പ്രിങ്ളിനെ ചുമതലപ്പെടുത്തുന്നത്. ചില ആശങ്കൾ ഉയർന്ന ഘട്ടത്തിൽ സർക്കാർ ഇടപെട്ട് ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്.

വിവര സുരക്ഷയ്ക്കായി പ്രത്യേക നിയമം ഇല്ലാത്ത രാജ്യമാണ് ഇന്ത്യ. ഐ.ടി നിയമത്തിൽ കൂട്ടി ചേർത്ത വകുപ്പുകളും അതിന്റെ ഭാഗമായ ചട്ടങ്ങളുമാണ് ഇന്നുള്ളത്. ഈ നിയമങ്ങൾക്ക് അനുസൃതമായാണ് ഇപ്പോഴുണ്ടാക്കിയ കരാറെന്ന് സർക്കാർ ഉറപ്പു വരുത്തിയിട്ടുണ്ട്. അസാധാരണ സാഹചര്യങ്ങളിൽ സ്വീകരിക്കുന്ന അസാധാരണ നടപടികൾ ആ ഘട്ടത്തിനുമാത്രമുള്ളതായിരിക്കും. സഞ്ചാരസ്വാതന്ത്യം, ഭരണഘടനാപരമായ മൗലീകാവകാശമായ രാജ്യത്ത് അത് നിരോധിക്കുന്നതും നിയന്ത്രിക്കുന്നതും ഈ സവിശേഷ സാഹ്യചര്യത്തിന്റെ ഭാഗമാണ്. ആളുകളെ നിരീക്ഷിക്കുന്നതിൽ സ്വകാര്യതയെ ലംഘിക്കേണ്ടിവരുന്നതും വ്യാപനം തടയേണ്ട മുൻഉപാധിയെന്ന നിലയിലാണ്. വിവര സാങ്കേതികവിദ്യയുടെ വിപുലമായ വിനിയോഗത്തിനും വിവരസംരക്ഷണത്തിനും ആവശ്യമായ നയം രൂപീകരിക്കു ന്നതിന് ഈ അനുഭവം സഹായകരമായിരിക്കും.

കോവിഡ് ഭീതി തുടരുന്ന സന്ദർഭത്തിൽ നിലവിലുള്ള പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് നവീനമായ രീതികൾ ആവിഷ്‌കരിക്കുകയും വേണ്ടിവരും. അതിനായി സാങ്കേതിക വിദഗ്ദ്ധരുടേയും, പ്രൊഫഷണലുകളുടേയും മറ്റും സേവനം കൂടുതൽ സ്വീകരിക്കണം. കോവിഡ് ഭീഷണി നേരിടുന്നതിന് സാങ്കേതിക വിദ്യ സ്വീകരിച്ചതുൾപ്പെടെയുള്ള സംസ്ഥാന സർക്കാരിന്റെ എല്ലാ നടപടികൾക്കും സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പിന്തുണ പ്രഖ്യാപിച്ചു. അത്തരം നടപടികളാണ് കോവിഡിനെ പ്രതിരോധിക്കുന്നതിൽ കേരളത്തെ മുന്നോട്ടു കൊണ്ടുപോയത്. സാധാരണ നില പുനഃസ്ഥാപിച്ചു കഴിഞ്ഞാൽ ഈ ഘട്ടത്തിൽ സ്വീകരിച്ച എല്ലാ നടപടികളും വിശദമായി പരിശോധിച്ച് അനുഭവങ്ങൾ സ്വാംശീകരിക്കുകയും ഭാവി പ്രവർത്തനങ്ങൾക്ക് പാഠം ഉൾക്കൊള്ളുകയും ചെയ്യും.

എന്നാൽ ഇപ്പോൾ പ്രതിപക്ഷത്തിലൊരു വിഭാഗം സ്വീകരിച്ചിട്ടുള്ള വിനാശകരവും, നിഷേധാത്മകവും, മനുഷ്യത്യരഹിതവുമായ സമീപനം കേരള ജനത തിരിച്ചറിഞ്ഞിട്ടുണ്ട്. ജാഗ്രതയുടേയും ആശങ്കയുടേയും നാളുകൾ അവസാനിച്ചിട്ടില്ലെന്നാണ് സിംഗപ്പൂരിന്റേയും ജപ്പാന്റേയും അനുഭവം പറയുന്നത്. എത്ര കാലം നീണ്ടു നിൽക്കുമെന്ന് ആർക്കും ഉറപ്പിച്ചു പറയാൻ കഴിയാത്ത ഈ മഹാമാരിയുടെ സന്ദർഭത്തിൽ വിവാദം സൃഷ്ടിച്ച് സർക്കാരിന്റേയും ജനങ്ങളുടെയും ശ്രദ്ധ തിരിച്ചു വിടാനുള്ള നിക്ഷിപ്ത താൽപര്യക്കാരുടെ ശ്രമത്തെ അവഗണിച്ച് തള്ളിക്കളയണം. നാട് ഒറ്റക്കെട്ടായി സർക്കാരിന്റെ പ്രവർത്തനത്തിനൊപ്പം നിലവിലുള്ളതുപോലെ നിലക്കൊള്ളണം. മഹാമാരിയുടെ ഘട്ടത്തിലും സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തിനായി മനുഷ്യ ജീവൻ വെച്ച് കളിക്കുന്നവരെ തിരിച്ചറിയണമെന്നും അഭ്യർത്ഥിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP