Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'മുസ്ലീങ്ങൾക്ക് ഇന്ത്യ സ്വർഗം, സമുദായത്തിന്റെ മത, സാമൂഹിക, സാമ്പത്തിക അവകാശങ്ങൾ ഒരുവിധത്തിലും ഹനിക്കില്ല; അവയെല്ലാം സുരക്ഷിതമാണ്, സമാധാനന്തരീക്ഷം തകർക്കരുത്'; ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനയ്ക്ക് മറുപടിയുമായി കേന്ദ്രസർക്കാർ

'മുസ്ലീങ്ങൾക്ക് ഇന്ത്യ സ്വർഗം, സമുദായത്തിന്റെ മത, സാമൂഹിക, സാമ്പത്തിക അവകാശങ്ങൾ ഒരുവിധത്തിലും ഹനിക്കില്ല; അവയെല്ലാം സുരക്ഷിതമാണ്, സമാധാനന്തരീക്ഷം തകർക്കരുത്'; ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനയ്ക്ക് മറുപടിയുമായി കേന്ദ്രസർക്കാർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കൊറോണ വൈറസ് പരത്തുന്നു എന്ന് ആക്ഷേപിച്ച് ഇന്ത്യയിൽ ഇസ്‌ലാം ഭീതി വളർത്തുന്നതിനെതിരേ ഇന്ത്യൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന് (ഒഐസി) മറുപടിയുമായി ഇന്ത്യ. ഇന്ത്യ മുസ്ലിം സമുദായത്തിന് ഏറ്റവും സുരക്ഷിതമായ ഇടമാണെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുക്താർ അബ്ബാസ് നഖ്വി അഭിപ്രായപ്പെട്ടു.

ഇന്ത്യ മുസ്ലിംങ്ങളെ സംബന്ധിച്ച് സ്വർഗമാണ്. മുസ്ലിം സമുദായത്തിന്റെ മത, സാമൂഹിക, സാമ്പത്തിക അവകാശങ്ങൾ ഒരുവിധത്തിലും ഹനിക്കില്ലെന്നും അവയെല്ലാം സുരക്ഷിതമാണെന്നും മുക്താർ അബ്ബാസ് നഖ് വി പറഞ്ഞു.ഇന്ത്യയിലെ മുസ്ലീങ്ങൾ അഭിവൃദ്ധിയുള്ളവരാണ്. സമാധാനന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർ അവരുടെ മിത്രങ്ങളല്ലെന്നും മന്ത്രി ഓർമ്മിപ്പിച്ചു. മുസ്ലീങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ഇസ്ലാമാഫോബിയ പോലുള്ള സംഭവങ്ങൾ ആവർത്തിക്കരുതെന്നുമായിരുന്നു ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്. ഇതിന് മറുപടി പറയുകയായിരുന്നു മന്ത്രി.

വരുംദിവസം റംസാൻ വ്രതം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ നിയന്ത്രണം പാലിക്കാൻ വിശ്വാസികളോട് ആവശ്യപ്പെട്ട് സാമൂഹിക അകലം ഉൾപ്പെടെയുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിക്കാൻ മുസ്ലിം സമുദായത്തോട് ആവശ്യപ്പെടാൻ മത, സാമുദായിക സംഘടനകളുടെ സഹകരണവും മന്ത്രി തേടി. കോവിഡ് വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൗൺ രാജ്യത്ത് പുരോഗമിക്കുകയാണ്. അതിനിടെയാണ് റംസാൻ വ്രതം ആരംഭിക്കുന്നത്. 24നാണ് റംസാൻ വ്രതത്തിന് തുടക്കമാകുന്നത്. ഈ പശ്ചാത്തലത്തിലാണ് വിശ്വാസികളോടായി മന്ത്രിയുടെ അഭ്യർത്ഥന.

നിയന്ത്രണങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ വീടുകളിൽ തന്നെ പ്രാർത്ഥനകളും മറ്റും നടത്തണം. സാമൂഹിക അകലം പാലിച്ചു വേണം എല്ലാ മതപരമായ ചടങ്ങുകളും നടത്തേണ്ടത്. ഇതിനായി എല്ലാ മത പണ്ഡിതരും മത, സാമുദായിക സംഘടനകളും മുന്നിട്ടിറങ്ങണമെന്ന് മുക്താർ അബ്ബാസ് നഖ്വി ആവശ്യപ്പെട്ടു. വിവിധ സംഘടനകൾ ഒരുമിച്ച് തീരുമാനിച്ച് വിശ്വാസികളോട് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിക്കാൻ ആവശ്യപ്പെടണമെന്നും മുക്താർ അബ്ബാസ് നഖ്വി നിർദ്ദേശിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP