Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്ത്രീകളുടെ ഗർഭപാത്രവും ഗർഭാശയമുഴകളും നീക്കം ചെയ്യാൻ വേണ്ടി നടത്തുന്ന കീ ഹോൾ സർജറികൾക്കിടയിൽ സംഭവിക്കുന്ന വലിയ വിഷമതകൾക്ക് പരിഹാരമായി മാറിയ സേഫ്റ്റി ഐസൊലേഷൻ ബാഗ്; ആരോഗ്യ വിദഗ്ദ്ധർ വിലയിരുത്തിയത് നൂതന മെഡിക്കൽ കണ്ടുപിടുത്തങ്ങൾക്കിടയിലെ ഏറ്റവും മികച്ചതും ഉപകാരപ്രദവും എന്നും; മലയാളിയിലൂടെ എഡിസൺ അവാർഡിൽ ഇന്ത്യൻ തിളക്കം; ഡോക്ടർ ലാലു ജോസഫ് കൈയടി നേടുമ്പോൾ

സ്ത്രീകളുടെ ഗർഭപാത്രവും ഗർഭാശയമുഴകളും നീക്കം ചെയ്യാൻ വേണ്ടി നടത്തുന്ന കീ ഹോൾ സർജറികൾക്കിടയിൽ സംഭവിക്കുന്ന വലിയ വിഷമതകൾക്ക് പരിഹാരമായി മാറിയ സേഫ്റ്റി ഐസൊലേഷൻ ബാഗ്; ആരോഗ്യ വിദഗ്ദ്ധർ വിലയിരുത്തിയത് നൂതന മെഡിക്കൽ കണ്ടുപിടുത്തങ്ങൾക്കിടയിലെ ഏറ്റവും മികച്ചതും ഉപകാരപ്രദവും എന്നും; മലയാളിയിലൂടെ എഡിസൺ അവാർഡിൽ ഇന്ത്യൻ തിളക്കം; ഡോക്ടർ ലാലു ജോസഫ് കൈയടി നേടുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: മെഡിക്കൽ രംഗത്ത് അന്തർദേശീയ തലത്തിൽ വിലമതിക്കപ്പെടുന്ന ബഹുമതിയായ എഡിസൺ അവാർഡ് ലഭിച്ചതോടെ മലയാളിയായ ഡോക്ടർ ലാലു ജോസഫ് ശ്രദ്ധേയനായി മാറുന്നു. മെഡിക്കൽ രംഗത്ത് ഇദംപ്രഥമമായാണ് ഈ അവാർഡ് ഇന്ത്യയിലേക്കും അതുവഴി കേരളത്തിലേക്കും എത്തുന്നത്. തോമസ് ആൽവ എഡിസൺന്റെ പേരിൽ നൽകപ്പെടുന്ന ഏറ്റവും മികച്ച അന്താരാഷ്ട്ര ബഹുമതിയാണ് എഡിസൺ അവാർഡ്. അമേരിക്കയിലെ ന്യൂയോർക്കിൽ വച്ചാണ് എല്ലാ വർഷവും അവാർഡ് സമ്മാനിക്കുന്നത്. ഈ അവാർഡ് ഇക്കുറി മലയാളി ഏറ്റുവാങ്ങും. 

സ്ത്രീകളുടെ ഗർഭപാത്രവും ഗർഭാശയമുഴകളും നീക്കം ചെയ്യാൻ വേണ്ടി നടത്തുന്ന കീ ഹോൾ സർജറികൾക്കിടയിൽ സംഭവിക്കുന്ന വലിയ വിഷമതകൾക്ക് പരിഹാരമായി മാറിയ സേഫ്റ്റി ഐസൊലേഷൻ ബാഗ് കണ്ടുപിടിച്ചതിനാണ് എഡിസൺ അവാർഡ് ഈ മലയാളി ഡോക്ടറെ തേടിയെത്തിയത്. കീ ഹോൾ സർജറിക്കിടെ കോശങ്ങൾ പടരുന്നതും കാൻസർ സാധ്യത ഒഴിവാക്കുന്നതിനു വേണ്ടി വികസിപ്പിച്ചെടുത്തതാണ് ഈ ബാഗ്. വർഷങ്ങളായി മെഡിക്കൽ രംഗത്തെ നൂതന കണ്ടുപിടിത്തങ്ങൾക്കായി യത്‌നിക്കുന്ന വേളയിൽ തന്നെയാണ് ഗർഭാശയ മുഴകൾ നീക്കം ചെയ്യുമ്പോഴുണ്ടായ ഇരട്ടി വിഷമതകൾക്ക് ശാശ്വത പരിഹാരമായി ഈ സേഫ്റ്റി ഐസൊലേഷൻ ബാഗിന്റെ കണ്ടുപിടുത്തം ഡോക്ടർ നടത്തുന്നത്.

ഇത് വിജയഗാഥയുടെ ചരിത്ര രചിച്ചതോടെയാണ് എഡിസൺ അവാർഡ് ഡോക്ടറെ തേടിയെത്തിയത്. ആലുവയിലെ ലിമാസ് മെഡിക്കൽ ഡിവൈസസ് എന്ന സ്ഥാപനത്തിന്റെ ഡയരക്ടർ ആയി ജോലി ചെയ്യവേ തന്നെയാണ് സേഫ്റ്റി ബാഗിന്റെ കണ്ടുപിടുത്തം നടത്തുകയും പേറ്റന്റ് നേടുകയും ചെയ്തത്. യൂറോപ്യൻ പേറ്റനറും അതേസമയം അമേരിക്കൻ പേറ്റനറും നേടിയ പ്രൊഡക്റ്റ് കൂടിയാണിത്. 2014-ൽ പേറ്റന്റ് ഡോക്ടർ ഫയൽ ചെയ്തിരുന്നു. മികച്ച കണ്ടുപിടുത്തവും അതിലും മികച്ച നീക്കവുമായി ഡോക്ടറുടെതെന്ന് എഡിസൺ അവാർഡ് ഇപ്പോൾ സാക്ഷ്യപ്പെടുത്തുകയാണ്.

2020-ൽ നോമിനേറ്റ് ചെയ്യപ്പെട്ട അനേകം പ്രൊഡക്റ്റുകളുടെയും കണ്ടുപിടുത്തങ്ങളുടെയും ഇടയിൽവച്ചാണ് 3000 ലേറെയുള്ള പാനൽ എക്‌സിക്യൂട്ടീവ് സേഫ്റ്റി ഐസൊലേഷൻ ബാഗിനെ എഡിസൺ അവാർഡിനായി തിരഞ്ഞെടുക്കുന്നത്. ഇത് തന്നെ മലയാളി ഡോക്ടറുടെ കണ്ടുപിടുത്തത്തിനുള്ള മികച്ച അംഗീകാരമായി മാറുന്നു. നൂതന മെഡിക്കൽ കണ്ടുപിടുത്തങ്ങൾക്കിടയില ഏറ്റവും മികച്ചതും ഉപകാരപ്രദവും എന്നാണ് സേഫ്റ്റി ബാഗിനെ എഡിസൺ അവാർഡ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫ്രാങ്ക് ബോണാഫീലിയ വിശേഷിപ്പിച്ചത്. ഈ വാക്കുകൾ തന്നെ ഈ കണ്ടുപിടുത്തത്തിന്റെ ഔന്നത്യത്തിലേക്ക് വിരൽ ചൂണ്ടുകയാണ്.

ഗർഭപാത്ര മുഴകൾ നീക്കാനുള്ള കീ ഹോൾ മോർസില്ലേഷൻ സർജറിക്ക് ശേഷം പലപ്പോഴും വീണ്ടും മുഴകൾ സ്ത്രീകളിൽ പ്രത്യക്ഷപ്പെടുന്നതായി കണ്ടിരുന്നു. എന്താണ് ഈ പ്രതിഭാസത്തിന്റെ പിന്നിൽ എന്ന് മെഡിക്കൽ രംഗത്തിനു ആദ്യം മനസിലായിരുന്നില്ല.
കീ ഹോൾ മോർസില്ലേഷൻ സർജറി നടത്തുമ്പോൾ കട്ട് ചെയ്യുന്ന കോശഭാഗങ്ങൾ വയറിന്റെ മറ്റു ഭാഗത്ത് എത്തി അവിടെ പറ്റിപ്പിടിച്ച് വീണ്ടും മുഴകൾ രൂപപ്പെടുന്നതായി പിന്നീട് കണ്ടെത്തി. അതോടെ മോർസിലേഷൻ നടത്തുന്നതിനു എതിരെ വലിയ എതിർപ്പ് രൂപപ്പെട്ടിരുന്നു. മോർസിലേറ്റർ ഉപയോഗിക്കുന്നതിന്നെതിരെ എഫ്ബിഐ ഒരു വാണിങ് തന്നെ പുറപ്പെടുവിച്ചു.

മോർസിലേഷൻ ഒഴിവാക്കിയാൽ കീ ഹോൾ സർജറി വഴി മുഴകൾ കട്ട് ചെയ്ത ശേഷം അത് പുറത്തെടുക്കാൻ വീണ്ടും വയറു തുറന്നുള്ള ഓപ്പൺ സർജറി വേണ്ടി വരും. ഈ ഘട്ടത്തിലാണ് ഇതിനുള്ള ശാശ്വത പരിഹാരമായാണ് സേഫ്റ്റി ഐസൊലേഷൻ ബാഗ് കണ്ടുപിടുത്തം ലാലു ജോസഫ് നടത്തുന്നത്. കീ ഹോൾ സർജറി നടത്തുമ്പോൾ അത് സേഫ്റ്റി ഐസൊലേഷൻ ബാഗ് വഴി നടത്തും. മുഴകൾ സുരക്ഷിതമായി പുറത്തുകൊണ്ടുവരാൻ കഴിയും. ചെറിയ കോശങ്ങൾ വഴിയുള്ള വ്യാപനവും പിന്നീട് വരുന്നില്ല. ഇതാണ് കണ്ടുപിടുത്തത്തിനു അംഗീകാരങ്ങളും പേറ്റനറും കരഗതമാക്കാൻ കഴിഞ്ഞത്.

മുഴകളും നീക്കം ചെയ്യുമ്പോൾ ഈ മുഴകൾ സേഫ്റ്റി ഐസൊലേഷൻ ബാഗിന്റെ ഉള്ളിലാക്കി ഈ ബാഗിനെ വികസിപ്പിച്ചതിന് ശേഷം ഇത്തരം മുഴകൾ മോർസിലേറ്റർ ഉപയോഗിച്ച് ചെറിയ കോശങ്ങളാക്കി പുറത്തെടുക്കും. ഈ ഘട്ടത്തിൽ മുഴകളുടെ ഒരു ഭാഗവും വയറിന്റെ വേറെ ഭാഗത്തേക്ക് നീങ്ങുന്നില്ല. എല്ലാം ബാഗിനകത്ത് കിടക്കും. ടിഷ്യുകൾ എല്ലാം ഭാഗിനകത്ത് തന്നെ തുടരുന്നതിനാൽ അത് ഒരിക്കലും വയറിന്റെ വേറെ ഭാഗത്തേക്ക് നീങ്ങുന്നില്ല. മുഴകൾ നീക്കിയ ശേഷം ഈ ബാഗ് പിന്നീട് നീക്കം ചെയ്യും. സേഫ്റ്റി ഐസൊലേഷൻ ബാഗ് കണ്ടുപിടിച്ച ശേഷം അതിന്റെ പേറ്റന്റ് ലാലു ജോർജ് നേടിയിരുന്നു. സർജറികളിൽ ഈ ബാഗ് ഉപയോഗിച്ചും തുടങ്ങിയിരുന്നു. കണ്ടുപിടുത്തം വിജയപ്രഥമെന്നു കണ്ടതോടെയാണ് എഡിസൺ അവാർഡ് ഈ കണ്ടുപിടുത്തത്തിനു ലഭിക്കുന്നത്.

വർഷങ്ങളായി മെഡിക്കൽ ഫീൽഡിലാണ് ഡോക്ടർ ജോലി ചെയ്യുന്നത്. അതും ഗൈനക്കോളജിയുമായി ബന്ധപ്പെട്ട മെഡിക്കൽ ഫീൽഡിൽ. അമേരിക്കയിൽ മോർസിലേറ്റർ ഉപയോഗിച്ചുള്ള സർജറിക്ക് ശേഷം വീണ്ടും പ്രത്യക്ഷപ്പെട്ട മുഴകളുമായി ബന്ധപ്പെട്ട കേസ് ആണ് എന്റെ മുന്നിൽ വന്നത്. അത് 2014ലായിരുന്നു അത്. ടിഷ്യു സ്‌പ്രെഡ് ആയ ശേഷം വന്ന മുഴകൾ ആണിത്. ഇതോടെയാണ് ഇതിനു ശാശ്വത പരിഹാരം എന്ന നിലയിൽ സേഫ്റ്റി ഐസൊലേഷൻ ബാഗ് എന്ന ആശയത്തിലേക്ക് നീങ്ങുന്നത്- ഡോക്ടർ ലാലു ജോസഫ് മറുനാടനോട് പറഞ്ഞു. മോർസിലേറ്റർ എന്ന ഉപകരണം നിർത്തണം എന്ന ആവശ്യം തന്നെ അന്ന് മുഴങ്ങിയിരുന്നു.

മോർസിലേറ്റർ നിലനിർത്തുമ്പോൾ തന്നെ എങ്ങിനെ സുരക്ഷിതമായി സർജറി നടത്താം എന്ന ചിന്തയിൽ നിന്നാണ് ഇപ്പോഴത്തെ എഡിസൺ അവാർഡ് ലഭിച്ച കണ്ടുപിടുത്തത്തിലേക്ക് നീങ്ങുന്നത്. എല്ലാം കൂടുതൽ കീ ഹോൾ ആണ്. മെഷീൻ വെച്ച് കട്ട് ചെയ്താലേ ഇത് വെളിയിലേക്ക് എടുക്കാൻ കഴിയൂ. കട്ട് ചെയ്യുന്ന മെഷീന്റെ പേരാണ് ടിഷ്യൂ മോർസിലേറ്റർ. അപ്പോൾ മാത്രമേ ചെറിയ മുഴകളെ പുറത്തേക്ക് എടുക്കാൻ കഴിയൂ. ചെറിയ ചെറിയ മൈക്രോസ്‌കൊപിക്ക് പീസുകൾ അത് വയറിനകത്ത് സ്‌പ്രെഡ് ആകും. ഇത് പിന്നെ വലിയ മുഴകൾ ആയി മാറും. ഈയിടെ ഇന്ത്യയിൽ ഒരു സ്ത്രീയുടെ ഗർഭപാത്രം സർജറി വഴി എടുത്ത് മാറ്റിയിരുന്നു.

പക്ഷെ പിന്നീട് ഇവർക്ക് വയറു വേദന വന്നു. പരിശോധിച്ചപ്പോൾ 15 സെന്റീമീറ്റർ ഉള്ള വലിയ മുഴയും 22 ചെറിയ ചെറിയ മുഴകളും വയറിൽ കണ്ടു. മോർസിലെറ്റർ വഴി ചെയ്തപ്പോൾ ചെറിയ ചെറിയ പീസുകൾ സ്‌പ്രെഡ് ആയി. അത് മുഴകൾ ആയി മാറി. ഇവിടെയാണ് സേഫ്റ്റി ഐസൊലേഷൻ ബാഗിന്റെ ഗുണം വരുന്നത്. ഈ ബാഗ് ഉപയോഗിച്ച് മുഴകൾ മാറ്റിയിരുന്നെങ്കിൽ ഈ പ്രശ്‌നം വരില്ലായിരുന്നു. ഇവിടെയാണ് സേഫ്റ്റി ബാഗ് മികച്ചതായി മാറുന്നത്. പല രോഗികളും ഇതിനെക്കുറിച്ചു ബോധവാന്മാരല്ല എന്നതാണ് വാസ്തവം. എങ്കിലും നമ്മുടെ രാജ്യത്തും, ലോകത്തിലെ പല ഭാഗങ്ങളിലുമുള്ള പ്രഗത്ഭരായ ധാരാളം ഡോക്ടർമാർ ഇത്തരം സർജറികളിൽ സേഫ്റ്റി ഐസൊലേഷൻ ബാഗ്സ് ഉപയോഗിക്കുന്നുണ്ട്.-ലാലു ജോസഫ് പറയുന്നു.

കഴിഞ്ഞ വർഷത്തെ മഹാത്മാഗാന്ധി നാഷണൽ എക്‌സിലൻസ് അവാർഡ് ലാലു ജോസഫിനാണ് ലഭിച്ചത്. സ്ത്രീകളുടെ ആർത്തവ പ്രതിസന്ധികൾക്ക് പരിഹാരമായി ഡോക്ടർ കണ്ടുപിടിച്ച 'ഷീ കാൻ' ഏറെ ശ്രദ്ധേയമായിരുന്നു. ആർത്തവസമയത്ത് സ്ത്രീകൾക്ക് ഏറെ ആത്മവിശ്വാസം നൽകുന്നതാണ് ഷീ കാൻ. ആർത്തവ സമയത്ത് മെൻസസ് പാഡിനു പകരം ഉപയോഗിക്കാവുന്നതാണ് ഇത്. ആർത്തവ കപ്പുകൾ തെന്നിമാറുകയും താഴെ വീഴുമോയെന്ന ആശങ്ക സൃഷ്ടിക്കാറുമുണ്ട്. ആർത്തവ രക്തം കപ്പുകളിൽ നിറയുമോയെന്ന ഭീതിയും ഒപ്പം വരും. എന്നാൽ, 'ഷീ കാൻ' ഇതിനു പരിഹാരമായിരുന്നു.

കൊറിയ, ജപ്പാൻ, ചൈന, സിങ്കപ്പൂർ രാജ്യങ്ങളിൽ പരിശീലനം നേടിയിട്ടുണ്ട്. ആറായിരത്തിലേറെ ഹെൽത്ത് കെയർ പ്രൊഫഷണൽസിന് പരിശീലനം നൽകിയിട്ടുമുണ്ട്. ഫിലിപ്പൻസ് മനിലയിൽ 2008 ൽ തുടങ്ങിയ ഗുഡ് നെയിബെഴ്‌സ് ഓഫ് ദി ഹെൽപ്ലെസ് എന്ന ചാരിറ്റബിൾ ഓർഗനൈസേഷൻ സ്ഥാപകൻ കൂടിയാണ് ലാലു ജോസഫ്. ഭാര്യ വിമല. മക്കൾ വിശാൽ ലാലു ബികോമിന് പഠിക്കുന്നു. മകൾ വിനീത ലാലു കാനഡയിൽ ബിസിനസ് മാനെജ്‌മെന്റ് വിദ്യാർത്ഥിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP