Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൽഗാറിൽ ഹിന്ദു സന്യാസിമാരെ ആൾക്കൂട്ടം കൊലപ്പെടുത്തിയതിൽ ലിബറലുകൾ നിശബ്ദത തുടരുന്നു; എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയും ചെയർമാൻ ശേഖർ ഗുപ്തയും തുടരുന്ന മൗനം അംഗീകരിക്കാനാവില്ല; സംഘടനയുടെ അവശേഷിക്കുന്ന വിശ്വാസ്യത നിശബ്ദത കാരണം നഷ്ടപ്പെട്ടിരിക്കുന്നു; പൽഗാർ സംഭവത്തിൽ മാധ്യമങ്ങളുടെ മൗനത്തിൽ പ്രതിഷേധിച്ചു റിപ്പബ്ലിക് ചാനലിലെ ലൈവ് പരിപാടിയിൽ രാജി പ്രഖ്യാപിച്ചു അർണാബ് ഗോസ്വാമി; ദേശീയ തലത്തിൽ വിവാദ വിഷയമായിട്ടും ഒന്നുമറിയാത്ത പോലെ മലയാളം മാധ്യമങ്ങൾ

പൽഗാറിൽ ഹിന്ദു സന്യാസിമാരെ ആൾക്കൂട്ടം കൊലപ്പെടുത്തിയതിൽ ലിബറലുകൾ നിശബ്ദത തുടരുന്നു; എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയും ചെയർമാൻ ശേഖർ ഗുപ്തയും തുടരുന്ന മൗനം അംഗീകരിക്കാനാവില്ല; സംഘടനയുടെ അവശേഷിക്കുന്ന വിശ്വാസ്യത നിശബ്ദത കാരണം നഷ്ടപ്പെട്ടിരിക്കുന്നു; പൽഗാർ സംഭവത്തിൽ മാധ്യമങ്ങളുടെ മൗനത്തിൽ പ്രതിഷേധിച്ചു റിപ്പബ്ലിക് ചാനലിലെ ലൈവ് പരിപാടിയിൽ രാജി പ്രഖ്യാപിച്ചു അർണാബ് ഗോസ്വാമി; ദേശീയ തലത്തിൽ വിവാദ വിഷയമായിട്ടും ഒന്നുമറിയാത്ത പോലെ മലയാളം മാധ്യമങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പൽഗാറിൽ ഹിന്ദുസന്യാസിമാരെ ആൾക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തിൽ ലിബറലുകൾ മൗനം തുടരുന്നു എന്നാരോപിച്ചു ടെലിവിഷൻ മാധ്യമപ്രവർത്തകരും റിപ്പബ്ലിക് ടിവി സ്ഥാപകനുമായ അർണബ് ഗോസ്വാമി പത്രാധിപരുടെ സംഘടനയായ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയിൽ നിന്നും രാജിവെച്ചു. തിങ്കളാഴ്ച രാത്രി റിപ്പബ്ലിക് ചാനലിൽ നടന്ന തത്സമയ പരിപാടിക്കിടെയാണ് അർണാബ് നാടകീയമായി തന്റെ രാജി പ്രഖ്യാപിച്ചത്. പൽഗാറിൽ നടന്ന ആൾക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട വിഷയത്തിൽ പാനൽ ചർച്ച നടത്തിക്കൊണ്ടിരിക്കവേയായിരുന്നു രാജി പ്രഖ്യാപനം.

പാൽഗാർ ആൾക്കൂട്ട കൊലപാതക സംഭവത്തിൽ ചില ലിബറലുകൾ നിശബ്ദത തുടരുകയാണെന്നും വിഷയത്തിൽ എഡിറ്റേഴ്സ് ഗിൾഡ് ഓഫ് ഇന്ത്യയും ചെയർമാൻ ശേഖർ ഗുപ്തയും തുടരുന്ന മൗനം അംഗീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അർണബ് രാജി പ്രഖ്യാപിച്ചത്. ''ഞാൻ പറയും, ശേഖർ ഗുപ്ത നിങ്ങൾ ഇക്കാര്യം ഒരുപക്ഷേ ആദ്യം കേൾക്കുന്നത് എന്നിൽ നിന്നായിരിക്കും. എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ അവശേഷിക്കുന്ന വിശ്വാസ്യത പോലും ഇപ്പോഴത്തെ നിശബ്ദത കാരണം നഷ്ടപ്പെട്ടിരിക്കുന്നു. എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ ഒരു സ്വയം സേവന സ്ഥാപനമായി മാറി. ഇപ്പോൾ ഈ ലൈവ് ടെലിവിഷൻ പരിപാടിയിലൂടെ ഞാൻ രാജി പ്രഖ്യാപിക്കുകയാണ്.

വളരെക്കാലമായി ഞാൻ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയിൽ അംഗമാണ്. എഡിറ്റോറിയൽ പോളിസിയിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായ എഡിറ്റേഴ്സ് ഗിൽഡിൽ നിന്നും ഞാൻ രാജിവെക്കുകയാണ്. സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു സംഘടനയായി എഡിറ്റേഴ്സ് ഗിൽഡ് മാറിയിരിക്കുന്നു. ഇതുപോലുള്ള സംഭവങ്ങൾക്കെതിരെ സംസാരിക്കാതെ ഇന്ത്യൻ പത്രപ്രവർത്തനത്തിൽ വിട്ടുവീഴ്ചയ്ക്ക് നേതൃത്വം നൽകുകയാണ് ശേഖർ ഗുപ്ത ചെയ്തിരിക്കുന്നത്'- അർണബ് ഗോസ്വാമി ചാനൽ ചർച്ചയിൽ പറഞ്ഞു.

മഹാരാഷ്ട്രയിലെ പൽഗാർ ജില്ലയിൽ മൂന്ന് പേർ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ അക്രമികൾക്കെതിരെ കർശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചിരുന്നു. അമിത്ഷായുമായി ഫോണിൽ സംസാരിച്ചുവെന്നും കേസിൽ നൂറോളം പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. അവയവങ്ങൾക്ക് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരാണെന്ന് ആരോപിച്ചായിരുന്നു ആൾക്കൂട്ടം മൂന്നംഗ സംഘത്തെ ആക്രമിച്ചത്. സ്വാമി കൽപ്വൃക്ഷക ഗിരി, സ്വാമി സുഷീൽ ഗിരി, അവരുടെ ഡ്രൈവറായ നീലേഷ് തെൽഗാഡെ എന്നിവരെയാണ് ആൾക്കൂട്ടം അക്രമിച്ച് കൊലപ്പെടുത്തിയത്.

സംഭവസ്ഥലത്ത് പൊലീസ് എത്തുകയും ഇരകളെ പൊലീസ് വാഹനത്തിൽ കയറ്റുകയും ചെയ്തെങ്കിലും ആൾക്കൂട്ടം അവരെ വീണ്ടും ആക്രമിക്കുകയായിരുന്നു. പെലീസുകാർക്കും അക്രമത്തിൽ പരിക്ക് പറ്റി. മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കോവിഡ് ഭീതിയിൽ ലോക്ക് ഡൗണിൽ കഴിയുന് കാലത്തായിുന്നു നടുക്കിയ ഈ ആൾക്കൂട്ട കൊലപാതകം അരങ്ങേറിയത്. നാസിക്കിൽ നിന്നും സൂറത്തിലേക്ക് സഞ്ചരിക്കുയായിരുന്നു സന്യസിമാർ. രാത്രി പൽഖാറിൽ എത്തിയപ്പോൾ ലോക്ക്ഡൗണിനിടെ ഇവരുടെ വാഹനത്തിന് നേരെ തടിച്ചുകൂടിയ ആൾക്കൂട്ടം ആക്രമണം നടത്തുകയായിരുന്നു.

കുട്ടികളുടെ അവയവം മോഷ്ടിക്കുന്നവരാണെന്ന് എന്ന് സംശയിച്ചാണ് ആൾക്കൂട്ടം ആക്രമണം നടത്തിയതെന്നാണ് റിപ്പബ്ലിക്ക് ടിവി റിപ്പോർട്ടു ചെയ്യുന്നത്. ഇവരെ ചോദ്യം ചെയ്തു കൊണ്ടുള്ള മർദ്ദനം തുടരുകയായിരുന്നു. സംഭവ സ്ഥലത്ത് പൊലീസ് എത്തിയെങ്കിലും ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പൊലീസിനു നേർക്കും ആക്രമണം ഉണ്ടായി. വടികൾ കൊണ്ട് വാഹനം ആൾക്കൂട്ടം വാഹനം തല്ലി തകർത്തുകയായിരുന്നു. നിരവധി പൊലീസുകാർക്കും മർദ്ദനമേറ്റതായാണ് പുറത്തുവരുന്ന വിവരങ്ങൾ. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഗോത്ര വിഭാഗത്തിൽ പെട്ട സന്യാസിമാരാണ് കൊല്ലപ്പെട്ട രണ്ടു പേരും. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമായി നടക്കുന്നുണ്ട്. 110 പേരെ ആൾക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തു. ഇതിൽ ഒമ്പതു പേർ പ്രായപൂർത്തി ആകാത്തവരാണ്.

കുറ്റക്കാർ ആരായും അവർക്കെതിരെ കർശനമായ നടപടി ഉണ്ടാകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി. അക്രമികൾ ഒരു കാരണവശാലും നിയമത്തിൽ നിന്നും രക്ഷപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സംഭവം നടുക്കുന്നതും മനുഷ്യത്വ രഹിതമാണെന്ന് മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പ്രതികരിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണത്തിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് കാഴ്‌ച്ചക്കാരായി നോക്കി നിന്നു എന്നാണ് കോൺഗ്രസ് കുറ്റപ്പെടുത്തിയത്. കോൺഗ്രസ് നേതാവ് അഭിഷേഖ് സിങ്വിയാണ് ഇക്കാര്യം പറഞ്ഞത്.

സംഭവത്തിന്റെ ഹിന്ദു സന്യാസിമാർക്ക് നീതി വേണം എന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ അടക്കം കാമ്പയിനുകൾ തുടങ്ങിയിട്ടുണ്ട്. ലോക്ക് ഡൗൺ കാലത്തെ ആക്രമണം സർക്കാറിന് എതിരായ രാഷ്ട്രീയ വിഷയമായി ഉയർത്തിക്കൊണ്ടു വരാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. അതേസമയം മലയാളം മാധ്യമങ്ങൾ അടക്കം ഈ വിഷയം ഇപ്പോഴു കണ്ടില്ലെന്ന് നടിക്കുകയാണ്. ഇക്കാര്യത്തിലും സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത്തരം സംഭവങ്ങൾ ഉണ്ടായതെങ്കിൽ അത് ആഘോഷിക്കുന്നവർ എന്തുകൊണ്ടാണ് മഹാരാഷ്ടയിലെ സംഭവം കാണാത്തതായി നടിക്കുന്നത് എന്ന ചോദ്യമാണ് സംഘപരിവാറുകാർ ഉയർത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP