Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അന്തരിച്ച മുൻഞാറയ്ക്കൽ എംഎ‍ൽഎ.യും കോൺഗ്രസ് (എസ്) സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ. ബാബുവിന് ആദരാഞ്ജലിയർപ്പിച്ച് നാട്; സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് ചെറായി പൊതുശ്മശാനത്തിൽ

അന്തരിച്ച മുൻഞാറയ്ക്കൽ എംഎ‍ൽഎ.യും കോൺഗ്രസ് (എസ്) സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ. ബാബുവിന് ആദരാഞ്ജലിയർപ്പിച്ച് നാട്; സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് ചെറായി പൊതുശ്മശാനത്തിൽ

സ്വന്തം ലേഖകൻ

വൈപ്പിൻ: അന്തരിച്ച മുൻ ഞാറയ്ക്കൽ എംഎ‍ൽഎ.യും കോൺഗ്രസ് (എസ്) സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ. ബാബുവിന് (62) നാടിന്റെ ആദരം. ഒരു വർഷമായി പക്ഷാഘാതത്തിന് ചികിത്സയിലായിരുന്ന വി.കെ ബാബു തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.45-ന് ചെറായി ഗൗരീശ്വരത്തെ വസതിയിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. ശവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11-ന് ചെറായി പൊതുശ്മശാനത്തിൽ നടക്കും.

മുളവുകാട് വലിയതറയിൽ പരേതരായ കുമാരൻ-മാധവി ദമ്പതിമാരുടെ മകനാണ്. കോൺഗ്രസ് (എസ്) പാർട്ടി സെക്രട്ടേറിയറ്റ് ജീവനക്കാരനായിരിക്കെയാണ് 1991-ൽ ഞാറയ്ക്കൽ നിയോജകമണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുന്നത്. ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കെ. കുഞ്ഞമ്പു മാസ്റ്ററോട് പരാജയപ്പെട്ടു. കുഞ്ഞമ്പു മാസ്റ്ററുടെ മരണത്തെ തുടർന്ന് 1992-ൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് വി.കെ. ബാബു നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

ഗതാഗത മന്ത്രി ശങ്കരനാരായണ പിള്ളയുടെ പേഴ്സണൽ സ്റ്റാഫംഗം, ഗുരുവായൂർ ദേവസ്വം ബോർഡംഗം, ഷൊർണൂർ മെറ്റൽസ് ഇൻഡസ്ട്രീസ് ചെയർമാൻ, ചെറായി സഹോദരൻ അയ്യപ്പൻ സ്മാരക സമിതിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സിവിൽ സപ്ലൈസ് കോർപ്പറേഷൻ ഉദ്യോഗസ്ഥ സുശീലയാണ് ഭാര്യ. മക്കൾ: അഭയ, അനഘ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP