Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഊഞ്ഞാലിൽ കളിച്ചുകൊണ്ടിരിക്കെ കഴുത്തിൽ ഷാൾ കുരുങ്ങി പതിനൊന്നുകാരി മരിച്ചു; അപ്രതീക്ഷിതമായി മരണം കവർന്നെടുത്തത് ശ്രീകണ്ഠപുരം മുരിങ്ങനാട്ടുപാറയിൽ സജിയുടെയും സിന്ധുവിന്റെയും മകൾ അശ്വതിയെ

ഊഞ്ഞാലിൽ കളിച്ചുകൊണ്ടിരിക്കെ കഴുത്തിൽ ഷാൾ കുരുങ്ങി പതിനൊന്നുകാരി മരിച്ചു; അപ്രതീക്ഷിതമായി മരണം കവർന്നെടുത്തത് ശ്രീകണ്ഠപുരം മുരിങ്ങനാട്ടുപാറയിൽ സജിയുടെയും സിന്ധുവിന്റെയും മകൾ അശ്വതിയെ

സ്വന്തം ലേഖകൻ

ശ്രീകണ്ഠപുരം: കഴുത്തിൽ ഷാൾ കുരുങ്ങി പതിനൊന്നുകാരി മരിച്ചു. വീട്ടിൽ ഊഞ്ഞാലിൽ കളിച്ചുകൊണ്ടിരിക്കെ ഷാൾ കഴുത്തിൽ കുരുങ്ങി മരണം സംഭവിക്കുക ആയിരുന്നു. നെല്ലിക്കുറ്റിക്കടുത്ത് കോട്ടക്കുന്നിലെ മുരിങ്ങനാട്ടുപാറയിൽ സജിയുടെയും സിന്ധുവിന്റെയും മകൾ അശ്വതി(11)യാണ് മരിച്ചത്. നെല്ലിക്കുറ്റി ഗാന്ധി മെമോറിയൽ യു.പി.സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. മൃതദേഹം പരിശോധനയ്ക്കായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ശവസംസ്‌കാരം ചൊവ്വാഴ്ച പന്ത്രണ്ടിന് വീട്ടുവളപ്പിൽ നടക്കും. സഹോദരൻ: അശ്വിൻ (ഏഴാം ക്ലാസ് വിദ്യാർത്ഥി, നെല്ലിക്കുറ്റി സ്‌കൂൾ).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP