Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്നലെയും 1,932 പേർ മരിച്ച അമേരിക്കയിൽ കോവിഡ് മരണം 42,000 കടന്നു; എട്ട് ലക്ഷത്തിനടുത്തുകൊറോണ രോഗികളുണ്ടായിട്ടും മരണം രാജ്യത്തെ കാർന്നു തിന്നിട്ടും ലോക്ക്ഡൗണിനെതിരെ മാസ്‌ക് പോലും ധരിക്കാതെ തെരുവിലിറങ്ങി പ്രതിഷേധിച്ച് അമേരിക്കക്കാർ; ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും കൊറോണ രോഗികളുടെ എണ്ണം കൂടുമ്പോൾ യൂറോപ്പിൽ കൊറോണയുടെ മരണ വേഗത്തിന് മെല്ലെപൊക്ക്

ഇന്നലെയും 1,932 പേർ മരിച്ച അമേരിക്കയിൽ കോവിഡ് മരണം 42,000 കടന്നു; എട്ട് ലക്ഷത്തിനടുത്തുകൊറോണ രോഗികളുണ്ടായിട്ടും മരണം രാജ്യത്തെ കാർന്നു തിന്നിട്ടും ലോക്ക്ഡൗണിനെതിരെ മാസ്‌ക് പോലും ധരിക്കാതെ തെരുവിലിറങ്ങി പ്രതിഷേധിച്ച് അമേരിക്കക്കാർ; ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും കൊറോണ രോഗികളുടെ എണ്ണം കൂടുമ്പോൾ യൂറോപ്പിൽ കൊറോണയുടെ മരണ വേഗത്തിന് മെല്ലെപൊക്ക്

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: മരണം അതിവേഗം കുതിക്കുന്ന അമേരിക്കയിൽ ഇന്നലെയും കോവിഡ് ബാധിച്ച് മരിച്ചത് 1,932 പേർ. ഇതോടെ അമേരിക്കയിൽ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 42,507 ആയി. എട്ട് ലക്ഷത്തിനടുത്തുകൊറോണ രോഗികളുള്ള അമേരിക്കയിൽ ഇന്നലേയും പുതുതായി 28,099 പേരിൽ രോഗബാധ റിപ്പോർട്ട് ചെയ്തു. പകുതിയോളം മരണം ന്യൂയോർക്കിൽ ആണ് സംഭവിച്ചത്. കൊലയാളി വൈറസ് ലോകം മുഴുവൻ പടർന്ന് പിടിക്കമ്പോൾ രാജ്യം ലോക്ക് ഡൗൺ ചെയ്ത് ജനങ്ങളെ മരണത്തിന്റെ വായിൽ നിന്നും രക്ഷിക്കാൻ വിവിധ രാജ്യങ്ങൾ കിണഞ്ഞ് പരിശ്രമിക്കുമ്പോൾ ഏറ്റവും കൂടുതൽ മരണം സംഭവിച്ച അമേരിക്കയിൽ ലോക്ക്ഡൗണിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങി.

അരലക്ഷത്തിനടുത്ത് ജനങ്ങളെ മരണം കാർന്നു തിന്നിട്ടും കുലുങ്ങാത്ത അമേരിക്കയിലെ ജനങ്ങൾ മാസ്‌ക് പോലും ധരിക്കാതെ ലോക്ക്ഡൗണിനെതിരെ സംഘടിച്ച് പ്രതിഷേധവുമായി രംഗത്ത് ഇറങ്ങുകയായിരുന്നു. ലോക്ക് ഡൗണിലൂടെ ഉടലെടുക്കുന്ന പ്രതിഷേധത്തിന്റെ പ്രതിസന്ധിയിൽ ഭരണകൂടങ്ങൾ. യുഎസിൽ പലയിടത്തും ജനങ്ങൾ തെരുവിലിറങ്ങി പരസ്യമായി പ്രതിഷേധിച്ചു. പലയിടത്തും ആരോഗ്യ പ്രവർത്തകരെ തടയുകയും അധിക്ഷേപിക്കുകയും ചെയ്‌തെന്നു പരാതി ഉയർന്നു.

വാഷിങ്ടനിൽ 2500 ൽ അധികം പേർ പ്രതിഷേധത്തിൽ പങ്കെടുത്തു. മുഖാവരണം ധരിക്കാൻ മിക്കവരും തയാറായില്ല. ഏറ്റവും കൂടുതൽ പേർ മരിച്ച രാ്യത്തെ പ്രതിഷേധം ആശങ്ക ഉയർത്തിയിരിക്കുകയാണ്. ഇതിനിടെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചെറിയ ഇളവുകൾ പ്രഖ്യാപിക്കുമെന്ന സൂചന നൽകി. പ്രതിഷേധക്കാർ രാജ്യസ്‌നേഹികളാണെന്നും ജോലിക്കു പോകാൻ കഴിയാത്തതിന്റെ വിഷമമാണെന്നും പറഞ്ഞ് ട്രംപ് ഇവരെ ന്യായീകരിക്കാൻ ശ്രമിക്കുകയും ചെയ്തു. അതേസമയം അമേരിക്കയിൽ ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിച്ച ന്യൂയോർക്ക് നഗരം തുറക്കാൻ ഒരു മാസമെങ്കിലും എടുക്കുമെന്ന് മേയർ ബിൽ ബ്ലെസിയോ.

ലോകമാകെ 2,479,638 പേർ രോഗബാധിതരാണ്. ആകെ മരണം 170,362 കവിഞ്ഞു. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ കൊറോണ രോഗികളുടെ എണ്ണം 75,000 കവിഞ്ഞു. പട്ടിണി പാവങ്ങളുടെ നാടായ ആഫ്രിക്കയിലും കൊറോണ പടർന്നു കൊണ്ടിരിക്കുകയാണ്. ഹെയ്തിയിലും സൊമാലിയയിലും അടക്കം കൊറോണ പടരുമ്പോൾ ലോകം ആശങ്കയിലാണ്. ഈ രാജ്യങ്ങളിൽ കൊറോണ പിടിപെട്ടാൽ ഇവർ എങ്ങിനെ അതി ജീവിക്കും എന്നതാണ് ലോകം നേരിടാൻ പോകുന്ന മറ്റൊരു പ്രധാന വെല്ലുവിളി. ആഫ്രിക്കയിൽ കൊറോണ മരണ താണ്ഡവം തുടങ്ങിയാൽ ലക്ഷങ്ങളുടെ ജീവൻ കുരുതി കൊടുക്കേണ്ടി വരും.

അതേസമയം കൊറോണ മരണ താണ്ഡവം ആടിയ യൂറോപ്പിൽ മരണ വേഗത്തിന് അൽപം ശമനം ഉണ്ടായിട്ടുണ്ട്. സ്‌പെയിനിലും ഇറ്റലിയിലും ബ്രിട്ടനിലും ഫ്രാൻസിലുമെല്ലാം മരണ നിരക്ക് കുറഞ്ഞിട്ടുണ്ട്. സ്‌പെയിനിൽ ഇന്നലെ 399 പേർ മരിച്ചപ്പോൾ പുതുതായി 1536 പേരിലാണ് രോഗബാധ കണ്ടെത്തിയത്. ആകെ മരണം 20,852. ഇറ്റലിയിൽ ഇ്‌നലെ 454 പേർ കൂടി മരണത്തിന് കീഴടങ്ങി. പുതുതായി 2,256 പേരിൽ രോഗബാധ സ്ഥിരീകരിച്ചു. 24,114 പേരാണ് ഇതുവരെ ഇറ്റലിയിൽ മരിച്ചത്. 547 പേർ ഇന്നലെ മരിച്ചതോടെ ഫ്രാൻസിലെ ആകെ മരണം 20,265 ആയി. 2,489 പേരിൽ പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഫ്രാൻസിലെ ആകെ കൊറോണ രോഗികളുടെ എണ്ണം 155,383 ആയി.

ജർമനിയിൽ ഇന്നലെ 220 പേർ മരണത്തിന് കീഴടങ്ങി. ഇതോടെ ആകെ മരണം 4,862 ആയി. ഒന്നര ലക്ഷത്തിനടുത്ത് ആളുകളിൽ രോഗബാധയുണ്ട്. കഴിഞ്ഞ ആഴ്ചകളിൽ യൂറോപ്പിൽ ആശങ്ക ഉയർത്തി നിരവധി പേർ മരിച്ച ബ്രിട്ടനിലും മരണ വേഗത്തിന് ആശ്വാസമായിട്ടുണ്ട്. ദിവസം ആയിരത്തിന് അഠുത്ത് ആളുകൾ മരിച്ചിുരുന്ന ബ്രിട്ടനിൽ ഏതാനും ദിവസങ്ങളായി മരണ നിരക്കിൽ കുറവ് വന്നിട്ടുണ്ട്. 449 പേരാണ് ഇന്നലെ ബ്രിട്ടനിൽ മരിുച്ചത്. ഇതോടെ ആകെ മരണ സംഖ്യ 16,509 ആയി. ഇന്നലെ പുതുതായി 4,676 പേരിൽ കൂടി രോഗബാധ റിപ്പോർട്ട് ചെയ്തതോടെ യുകെയിലെ കൊറോണ രോഗികളുടെ എണ്ണം 124,743 ആയി. ഇറാനിൽ ഇന്നലെ 91 പേർ മരിച്ചു.

ബ്രസീലിൽ 125 പേരും ബെൽജിയത്തിൽ 145 പേരും ഇന്നലെ മരണത്തിന് കീഴടങ്ങി. കാനഡയിൽ 103 പേരാണ് ഇന്നലെ മരിച്ചത്. ബ്രസീലിൽ ലോക്ഡൗൺ ഈ ആഴ്ച കൂടി മാത്രമെന്നു പ്രസിഡന്റ് ബൊൽസൊനാരോ വ്യക്മാത്തി ലാറ്റിനമേരിക്കയിൽ ഏറ്റവും രോഗികളുള്ള രാജ്യമാണ് ബ്രസീൽ. 40,743 കൊറോണ രോഗികളുള്ള ബ്രസീലിൽ 2,587 പേരാണ് ഇതുവരെ മരിച്ചത്. ഇന്നലെയും പുതുതായി 2089 പേരിൽ രോഗബാധ റിപ്പോർട്ട് ചെയ്തു. എന്നിരുന്നാലും ലോക്ക്ഡൗൺ പിൻവലിച്ച് സാധാരണ ജീവിതത്തിലേക്ക് കടക്കാനാണ് ബ്രസീലും ആഗ്രഹിക്കുന്നത്. ലാറ്റിനമേരിക്കയിൽ ബ്രസീൽ കഴിഞ്ഞാൽ ഏറ്റവുമധികം രോഗികൾ പെറുവിലാണ്. 1000. ചിലെ 1,000, മെക്‌സിക്കോ 8,000 കവിഞ്ഞു.

സാമൂഹിക അകലം പാലിക്കുന്നതു കർശനമായി തുടരാൻ 150 സാമ്പത്തിക വിദഗ്ധര് ഓസ്‌ട്രേലിയ സർക്കാരിനോട് ആവശ്യപ്പെട്ടു. ഫിലിപ്പിൻസിൽ പൊതുപ്രവർത്തകനും മുൻ സെനറ്ററുമായ ഹെഹേഴ്‌സൻ അൽവാരിസ് (80) കോവിഡ് ബാധിച്ചു മരിച്ചു. ഭാര്യ സിസിലി ചികിത്സയിൽ. ഇറാനിൽ മരണം 5000 കവിഞ്ഞു. ആകെ രോഗികൾ 83,505.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP