Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നിഷയെന്ന സുന്ദരിയെ തേടിയെത്തിയ പൊലീസിന് കിട്ടിയത് രവിയെന്ന സംഘിയെ; നിഷ ജിൻഡാൽ എന്ന വ്യാജപ്പേരിൽ ഫേസ്‌ബുക്ക് പേജിലൂടെ സമുദായിക വിദ്വേഷം പ്രചരിപ്പിച്ചയാൾ ചത്തീസ്ഗഡിൽ പിടിയിലായപ്പോൾ ഞെട്ടി അധികൃതർ; പതിനായിരത്തോളം ഫോളോവേഴ്സ് ഉള്ള ഈ പേജിൽനിന്ന് നിരന്തരം വന്നത് വിദ്വേഷ പോസ്റ്റുകൾ; പ്രതി രവി എഞ്ചീനിയറിങ്ങ് ഡ്രോപ്പ് ഔട്ട്; പൊലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി ഭൂപേഷ് ബാഗലും

മറുനാടൻ ഡെസ്‌ക്‌

റായ്പൂർ: നിഷ ജിൻഡാൽ എന്ന വ്യാജപ്പേരിൽ ഫേസ്‌ബുക്ക് പേജിലൂടെ സമുദായിക വിദ്വേഷം പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചത്തീസ്ഗഡ് റായ്പുർ പൊലീസാണ് രവി പുജാർ എന്നയാളെ അറസ്റ്റ് ചെയ്തത്. വിവാദ പോസ്റ്റുകൾ തുടർച്ചയായി പ്രത്യക്ഷപ്പെട്ടതോടെയാണ് ഫേസ്‌ബുക്ക് പേജ് പൊലീസിന്റെ ശ്രദ്ധയിൽ പെടുന്നത്.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പേജ് വ്യാജമാണെന്നും സ്ത്രീയുടെ പേരിൽ ഒരു പുരുഷനാണ് ഇത് നടത്തുന്നതെന്നും കണ്ടെത്തി. 10,000 ഫോളോവേഴ്‌സാണ് ഈ ഫേസ്‌ബുക്ക് പേജിന് ഉള്ളത്. ഇയാൾ ഒരു സംഘപരിവാർ പ്രവർത്തകനാണെന്നും പൊലീസ് പറഞ്ഞു. സ്ത്രീകളെയും മത ന്യൂനപക്ഷങ്ങളെയും നിരന്തരം അപകീർത്തിപ്പെടുത്തിയാണ് ഇയാൾ പോ്സറ്റ് ഇട്ടുകൊണ്ടിരുന്നത്.

സാമുദായിക ഐക്യം തകർക്കുന്നതിന്റെ പേരിൽ നിഷ ജിൻഡാലിനെ അറസ്റ്റുചെയ്യാൻ എത്തിയ റായ്പുർ പൊലീസ് കണ്ടെത്തിയത് രവി പുജാറിനെയാണ്. കഴിഞ്ഞ 11 വർഷമായി ഇയാൾക്ക് തന്റെ എൻജിനീയറിങ് പേപ്പറുകൾ പൂർണമായി എഴുതിയെടുക്കാൻ സാധിച്ചിട്ടില്ല.' ഐഎഎസ് ഉദ്യാഗസ്ഥ പ്രിയങ്ക ട്വീറ്റ് ചെയ്തു. വ്യാജപ്പേരിൽ ഫേസ്‌ബുക്ക് പേജ് ആരംഭിച്ച് സാമുദായിക വിദ്വേഷം പടർത്താൻ ശ്രമിച്ച രവിയോട് സ്വന്തം ഫോട്ടോ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്യാനും പൊലീസ് ആവശ്യപ്പെട്ടു. ഇതേ തുടർന്ന് 'ഞാൻ പൊലീസ് കസ്റ്റഡിയിലാണ് ഞാനാണ് നിഷ ജിൻഡാൽ' എന്നെഴുതി ഇയാൾ സ്വന്തം ഫോട്ടോ ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്.

റായ്പുർ പൊലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി ഭൂപേഷ് ബാഗലും ട്വീറ്റ് ചെയ്തിരുന്നു. 'ഒരു തട്ടിപ്പും വെറുതെ വിടില്ല. തെറ്റിദ്ധരിപ്പിക്കാൻ ആഗ്രഹിക്കുന്ന എല്ലാം നമുക്ക് വെളിപ്പെടുത്താം. റായ്പൂർ പൊലീസ് നിങ്ങൾ ചെയ്തത് നല്ല പ്രവർത്തിയാണ്.' ഭൂപേഷ് കുറിച്ചു. ഐപി അഡ്രസ് പിന്തുടർന്നാണ് പൊലീസ് രവിയെ കണ്ടെത്തിയത്. വെള്ളിയാഴ്ച പൊലീസ് പിടിയിലായ ഇയാളുടെ കൈയിൽ നിന്ന് ലാപ്‌ടോപ്പും, മൊബൈലും പൊലീസ് പിടിച്ചെടുത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP